Home
Deal of the day

ഈ ഓഫർ ഇന്ന് മാത്രം; സൈബർ മൺഡേ പ്രമാണിച്ച് ആമസോണിൽ 24 മണിക്കൂർ വമ്പിച്ച ഓഫർ‌

ബ്ലാക്ക് ഫ്രൈഡേയ്ക്ക് പിന്നാലെ മറ്റൊരു വമ്പർ ഓഫർ പ്രഖ്യാപിച്ച് പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോൺ. സൈബർ മൺഡേ എന്ന പേരിലാണ് പുതിയ ഓഫർ വിൽപന ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. നിരവധി ഇലക്ട്രോണിക് ​ഗാഡ്ജറ്റുകൾക്ക് വൻ ഓഫറാണ് ഈ 24 മണിക്കൂർ വിൽപയിൽ ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ന് (നവംമ്പർ 27) തിങ്കളാഴ്ച മാത്രമാണ് ഈ ഓഫർ ലഭ്യാമാകു എന്നാണ് ആമസോൺ അറിയിച്ചിരിക്കുന്നത്. യുഎസിൽ ആണ് ഈ ഓഫർ വിൽപനയുടെ പ്രധാന വിൽപന നടക്കുന്നത് എങ്കിലും ഇതിന്റെ ഭാ​ഗമായി ഇന്ത്യയിലെ ഉപയോക്താക്കൾക്കും ആമസോൺ ചില ഓഫറുകൾ മുന്നോട്ട് വെയ്ച്ചിട്ടുണ്ട്. ഇവ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. ഐപാഡുകളും മറ്റും ഉപയോ​ഗിക്കുന്ന ഉപയോക്താക്കൾക്ക് വളരെ ഉപകാരപ്പെടുന്ന കിങ്കോൺ സ്റ്റൈലസ് പേന വിലക്കുറവിൽ ലഭിക്കും എന്നതാണ് ആദ്യത്തെ ഓഫർ.

സൈബർ മൺഡേ പ്രമാണിച്ച് ആമസോണിൽ 24 മണിക്കൂർ വമ്പിച്ച ഓഫർ‌

MOST READ: ചെയ്തത് തെറ്റായിപ്പോയി! പിഴവ് തിരുത്താൻ വാട്സ്ആപ്പ് വ്യൂ വൺസ് ഫീച്ചർ വീണ്ടും കൊണ്ടുവരുന്നു

അടുത്തിടെ ആപ്പിൾ പുറത്തിറക്കിയ ആപ്പിൾ പെൻസിലിന് സമാനമായ ഉപകരണം ആണ് കിങ്കോൺ സ്റ്റൈലസ് പേന. ഐപാഡുകൾ, ടാബ്ലെറ്റുകൾ എന്നിവയെല്ലാം ഉപയോ​ഗിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായ ഒരു ഉത്പന്നമാണ് ഇത്. യുഎസ്ബി-സി പോർട്ട് വഴിയാണ് ഈ പേന ചാർജ് ചെയ്യുന്നത്. മാത്രമല്ല ഇതിന് മാ​ഗ്നെറ്റിക്ക് അഡ്‌സോർപ്ഷനുമുണ്ട്. നിലവിൽ 68 ശതമാനം ഓഫറാണ് സൈബർ മൺഡേയുടെ ഭാ​ഗമായി ആമസോൺ ഈ ഉത്പന്നത്തിന് പ്രഖ്യാപിച്ചിരിക്കുന്നത്. 1,899 രൂപയാണ് നിലവിൽ ഇതിന്റെ വില.

ഇപ്പോൾ ആമസോണിൽ നിന്ന് മികച്ച ഡിസ്കൗണ്ടിൽ വാങ്ങാൻ സാധിക്കുന്ന മറ്റൊരു ഉത്പന്നമാണ്. സോർബ്സിന്റെ ഡസ്റ്റ് കവർ (Zorbes dust cover for Sony PS5). പ്ലേ സ്റ്റേഷൻ 5 കൈവശമുള്ള ഉപയോക്താക്കൾക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു ഉപകരണമാണിത്. നിങ്ങളുടെ പ്ലേ സ്റ്റേഷൻ പൊടി പിടിയ്ക്കാതെ ഇരിക്കാൻ ഈ ഡസ്റ്റ് കവർ നിങ്ങളെ സഹായിക്കുന്നതാണ്. വെറും 799 രൂപ മുതൽ ഇപ്പോൾ ഈ ഡസ്റ്റ് കവർ നിങ്ങൾക്ക് ലഭിക്കുന്നതാണ്.

സൈബർ മൺഡേ പ്രമാണിച്ച് ആമസോണിൽ 24 മണിക്കൂർ വമ്പിച്ച ഓഫർ‌

MOST READ: ജോലി യൂട്യൂബ് വീഡിയോയ്ക്ക് ലൈക്ക് അടിക്കൽ, ദിവസം 5000 രൂപ ശമ്പളം; എന്നാൽ ചേരുംമുമ്പ് ഇക്കാര്യം ശ്രദ്ധിക്കുക

ഇവ വാട്ടർ പ്രൂഫ് ആണെന്നതും എടുത്ത് പറയേണ്ട ഒരു സവിശേഷതയാണ്. പ്ലേ സ്റ്റേഷൻ 5ന്റെ ഡിജിറ്റൽ, ഡിസ്ക് പതിപ്പുകൾക്ക് അനുയോജ്യമായവയാണ് ഈ ഡസ്റ്റ് കവർ. ഈ തിങ്കളാഴ്ച മികച്ച ഡിസ്കൗണ്ടിൽ സ്വന്തമാക്കാൻ സാധിക്കുന്ന മറ്റൊരു ഉത്പന്നമാണ് ഇക്കോവാക്സ് ഡിബൂട്ട് യു2 പ്രോ ടു ഇൻ വൺ റോബോട്ടിക് വാക്വം ക്ലീനർ (Ecovacs Deebot U2 Pro 2-in-1 robotic vacuum cleaner).

13,900 രൂപ മാത്രമാണ് ഇപ്പോൾ ഈ വാക്വം ക്ലീനറിന്റെ വില. ഈ വാക്വം ക്ലീനറിന് മോപ്പിംഗ് ശേഷിയും ഉണ്ടായിരിക്കുന്നതാണ്. പേര് സൂചിപ്പിക്കുന്നത് പോലെ റോബോട്ടിക് ആയതിനാൽ തന്നെ ഗൂഗിൾ അസിസ്റ്റന്റ്, അലക്‌സ എന്നിവ വഴി ഇവ നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. എല്ലാ തരത്തിലുള്ള പ്രതലത്തിലും ഇവ ഉപയോ​ഗിക്കാൻ സാധിക്കും എന്നാണ് ഇതിന്റെ നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. ഇത്രയും വിലക്കുറലിൽ ലഭിക്കുന്ന ​ഈ ഉപകരണം വീട്ടാവിശ്യങ്ങൾക്കും ഓഫീസ് ആവിശ്യങ്ങൾക്കും ഏറെ ഉപയോ​ഗപ്പെടുന്ന ഒന്നായിരിക്കും.

റെഡ്​ഡ്രാ​ഗൺ കുമര കെ 552 ആർജിബി എൽഇഡി ബാക്ലിസ്റ്റ് യുഎസ്ബി മെക്കാനിക്കൽ കീബോർഡ് (Redragon Kumara K552-RGB LED Backlit USB mechanical keyboard) ആണ് ഈ ഓഫറിൽ വൻ വിലക്കുറവുള്ള മറ്റൊരു ഉത്പന്നം. നിലവിൽ എല്ലാ ഓഫറുകളും കഴിഞ്ഞ് 2,999 രൂപയ്ക്ക് ഇവ ലഭിക്കും. 5 വ്യത്യസ്ത ആർജിബി മോഡുകളെ പിന്തുണയ്ക്കാനുള്ള കഴിവ് ഈ കീബോർഡുകൾക്ക് ഉണ്ട്. ​ഗെയിമർമാർക്കും ടൈപ്പിങ് ആവിശ്യമായി വരുന്നവർക്കും മികച്ച ഉപകരണം ആയിരിക്കുമിത്.

വെരിലക്സ് യുഎസ്ബി സി ഹബ് (Verilux USB C Hub) ആണ് ഇത്തരത്തിൽ വിലക്കുറവിൽ ലഭിക്കുന്ന മറ്റൊരു ഉത്പന്നം. യുഎസ്ബി-സി പോർട്ടുകളുള്ള ലാപ്‌ടോപ്പുകൾക്ക് അനുയോജ്യമായ തരത്തിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. നാല് ഹൈ-സ്പീഡ് യുഎസ്ബി-എ പോർട്ടുകൾ ഇവ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ പെൻഡ്രൈവ്, ഹാർഡ് ഡിസ്‌കുകൾ, വയർഡ് മൗസ്, കീബോർഡ് എന്നിവ കണക്ട് ചെയ്യാൻ സാധിക്കും 319 രൂപ മാത്രമാണ് ഇതിന്റെ വില.

More from GizBot

Best Mobiles in India

English summary
Amazon has announced that this offer will be available today (November 27), Monday only. The main sale of this offer is in the US, but as part of this, Amazon has put forward some offers for users in India. Let's check out what these are in detail.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X