Home
News

ജോലി യൂട്യൂബ് വീഡിയോയ്ക്ക് ലൈക്ക് അടിക്കൽ, ദിവസം 5000 രൂപ ശമ്പളം; എന്നാൽ ചേരുംമുമ്പ് ഇക്കാര്യം ശ്രദ്ധിക്കുക

ഇന്നത്തെ ഡിജിറ്റൽ കാലത്ത് ഉപയോക്താക്കൾ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന ഒരു കൂട്ടരാണ് ഓൺലൈൻ തട്ടിപ്പുകാർ. വിവിധ തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾ ഓരോ ദിവസവും രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇ ചലാൻ തട്ടിപ്പ്, ഇലക്ട്രിസിറ്റി ബിൽ തട്ടിപ്പ്, ബാങ്കുകളുടെ വ്യാജ വെബ്സൈറ്റ് നിർമ്മിച്ചുള്ള തട്ടിപ്പ് എന്നിവയെല്ലാം നമ്മൾ ഇതിനോടകം തന്നെ കണ്ടുകഴിഞ്ഞു.

ഇക്കൂട്ടത്തിൽ പ്രചരിക്കുന്ന മറ്റൊരു തരം തട്ടിപ്പാണ് ജനപ്രിയ വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പുകൾ. നിരവധി നാളുകളായി ഇത്തരത്തിലുള്ള തട്ടിപ്പുകളുടെ റിപ്പോർട്ടുകൾ പുറത്തു വരുന്നു. പ്രധാനമായും ജോലി അന്വേഷിച്ചു നടക്കുന്ന ആളുകളെയാണ് തട്ടിപ്പുകാർ ഈ തട്ടിപ്പിൽ കുരുക്കുന്നത്. വീട്ടിൽ ഇരുന്ന് തന്നെ യൂട്യൂബ് വീഡിയോകൾ കണ്ടും ലൈക്ക് അടിച്ചും പണം സമ്പാദിക്കാം എന്നാണ് ഇവരുടെ വാ​ഗ്ദാനം. 'ടാസ്‌ക് സ്‌കാം' എന്നാണ് ഈ തട്ടിപ്പ് പൊതുവെ അറിയപ്പെടുന്നത്.

ജോലി യൂട്യൂബ് വീഡിയോയ്ക്ക് ലൈക്ക് അടിക്കൽ, ദിവസം 5000 രൂപ ശമ്പളം

MOST READ: ചന്ദ്രനിൽനിന്ന് ഇന്ത്യയിലേക്ക് ചന്ദ്രയാൻ-4 ലോഞ്ച്? നാസയെ ഞെട്ടിക്കുന്ന ഐഎസ്ആർഒ നീക്കം

ജോലി തട്ടിപ്പ് എന്ന പേരിലും ഈ തട്ടിപ്പ് അറിയപ്പെടുന്നുണ്ട്. ഇപ്പോൾ ബം​ഗളൂരുവിൽ ഈ തട്ടിപ്പിന് ഇരയായ രണ്ട് യുവാക്കളുടെ പക്കൽ നിന്ന് 95 ലക്ഷത്തോളം രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ടെലി​ഗ്രാം, വാട്സ്ആപ്പ്, മറ്റ് സോഷ്യൽ മീഡിയകൾ എന്നിവയിലൂടെയാണ് തട്ടിപ്പുകാർ തങ്ങളുടെ ഇരകളെ കണ്ടെത്തുന്നത്. ശേഷം ഇവരുടെമായി പരിജയപ്പെട്ട് ഇവർക്ക് ചില ജോലികൾ കൊടുക്കുന്നു.

നേരത്തെ സൂചിപ്പിച്ചത് പോലെ ചില യൂട്യൂബ് വീഡിയോകൾ കാണുക, വീഡിയോകൾക്ക് ലൈക്ക് അടിക്കുക തുടങ്ങിയ ജോലികളാണ് ഇവർ സാധാരണയായി നൽകുന്നത്. ആദ്യ കുറച്ചു നാളുകളിൽ ഇങ്ങനെ ചെയ്യുന്ന ആളുകൾക്ക് കൃത്യമായ ശമ്പളം ഇവർ നൽകുന്നതായിരിക്കും. എന്നാൽ പിന്നീടാണ് തട്ടിപ്പുകാർ തങ്ങളുടെ യഥാർത്ഥ മുഖം വ്യാക്തമാക്കുന്നത്. നിങ്ങൾക്ക് കൂടുതൽ പണം സമ്പാദിക്കണം എന്നുണ്ടെങ്കിൽ കൂടുതൽ പണം നിക്ഷേപിക്കണം എന്ന് ഇവർ ആവിശ്യപ്പെടും.

ജോലി യൂട്യൂബ് വീഡിയോയ്ക്ക് ലൈക്ക് അടിക്കൽ, ദിവസം 5000 രൂപ ശമ്പളം

MOST READ: ഷോപ്പിങ് സൈറ്റുകൾക്ക് വിട; വാട്സ്ആപ്പ് വഴി ഇനി സാധനങ്ങൾ വാങ്ങാം, ടാക്സി ബുക്ക് ചെയ്യാം സൗകര്യങ്ങൾ നിരവധി

നേരത്തെ ഇവർ കൃത്യമായി ശമ്പളം നൽകിയതിനാൽ ഉപയോക്താക്കൾ എല്ലാവരും തന്നെ ഇവരെ വിശ്വസിക്കും. കൂടുതൽ പണം സമ്പാദിക്കാനായി ഇവർ തട്ടിപ്പുകാർക്ക് പണം നൽകും. ഇത്തരത്തിൽ പണം നൽകിയാൽ പിന്നീട് ഇവരുടെ പക്കൽ നിന്ന് നിങ്ങൾക്ക് യാതോരുവിധ മറുപടിയും ലഭിക്കില്ല. നിങ്ങളുടെ പണം സ്വന്തമാക്കിയതിന് ശേഷം ഇവർ നിങ്ങളുടെ നമ്പർ ബ്ലോക്ക് ചെയ്തു പോകാറാണ് പതിവ്. ഇവർ പ്രതികരിക്കാതെ ഇരിക്കുമ്പോഴായിരിക്കും തങ്ങൾ വഞ്ചിക്കപ്പെട്ട വിവരം ഭൂരിഭാ​ഗം ആളുകളും തിരിച്ചറിയുക.

ഞങ്ങളുടെ കമ്പനിയ്ക്കായി വർക്ക് ഫ്രം ഹോം ചെയ്യാമോ എന്ന സന്ദേശം അയയ്ച്ചുകൊണ്ടായിരിക്കും ഇവർ നിങ്ങളെ തേടിയെത്തുക. പ്രധാനമായും ജോലി ഇല്ലാത്തവരും വീട്ടമ്മമാരും ആണ് ഇവരുടെ തട്ടിപ്പിന് കൂടുതലായി ഇരയാകുക. ഇത്തരത്തിൽ യൂട്യൂബ് വീഡിയോകൾക്ക് ലൈക്ക് അടിച്ചാൽ എന്ത് അടിസ്ഥാനത്തിലാണ് ഒരു കമ്പനി നമ്മുക്ക് പണം നൽകുന്നത് എന്ന് ആദ്യം മനസിലാക്കണം. ഇതുപോലുള്ള തട്ടിപ്പുകളിൽ ചെന്നു ചാടാതിരിക്കാൻ ഉപയോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കണം.

ഇത്തരത്തിൽ ഏതെങ്കിലും തട്ടിപ്പുകാർ നിങ്ങളുമായി ബന്ധപ്പെടാൻ ശ്രമിച്ചാൽ ഈ വിവരം എത്രയും പെട്ടെന്ന് പോലീസിൽ അറിയിക്കുക. ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ പോലുള്ള വ്യക്തി​ഗത വിവരങ്ങൾ ഇവരുമായി പങ്കിടാതെ ഇരിക്കുക. ഇനി ഇവർ നിങ്ങളുടെ കൈയ്യിൽ നിന്ന് പണം തട്ടിയെടുത്തു എങ്കിൽ സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ‌ ഇത് പോലീസിനെ അറിയിക്കാൻ ശ്രമിക്കണം. 1930 എന്ന നമ്പറിലാണ് വിവരങ്ങൾ അറിയിക്കേണ്ടത്.

ഇതിന് പുറമെ www cybercrime gov in എന്ന സൈറ്റിലും നിങ്ങൾക്ക് പരാതികൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഒരു മണിക്കൂറിനുള്ളിൽ നിങ്ങൾ ഈ വിവരം പോലീസിനെ അറിയിച്ചാൽ നിങ്ങൾക്ക് നഷ്ടപ്പെട്ട മുഴുവൻ തുകയും തിരിച്ചുകിട്ടാൻ സാധ്യത കൂടുതലാണ്. പരാതിപ്പെടാൻ വൈകുന്തോറും നിങ്ങളുടെ പണം നഷ്ടപ്പെടാനുള്ള സാധ്യതയാണ് കൂടുന്നത്. ഇപ്പോൾ രാജ്യത്ത് നടക്കുന്ന ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് ബോധവാന്മാരായി ഇരിക്കാനും നിങ്ങൾ ശ്രമിക്കേണ്ടതുണ്ട്.

More from GizBot

Best Mobiles in India

English summary
This scam is commonly known as 'task scam'. Now, around 95 lakh rupees have been lost to two youths who were victims of this fraud in Bangalore. This news has been released by the Times of India. Fraudsters find their victims through Telegram, WhatsApp, and other social media.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X