Home
News

9 മിനിറ്റിൽ ഫോൺ ചാർജ് ചെയ്യാം, 240W ഫ്ലാഷ് ചാർജ് ടെക്നോളജിയുമായി ഓപ്പോ

ബാഴ്‌സലോണയിൽ നടന്നുകൊണ്ടിരിക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ വച്ച് ഓപ്പോ അതിന്റെ സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയുടെ ഏറ്റവും നൂതനമായ പതിപ്പ് പ്രദർശിപ്പിച്ചു. ലോകത്തിലെ ഏറ്റവും വേഗതയേറിയ സ്മാർട്ട്ഫോൺ ചാർജിങിന്റെ റെക്കോർഡ് തകർത്തുകൊണ്ടാണ് ഓപ്പോയുടെ പുതിയ സാങ്കേതികവിദ്യ വരുന്നത്. 240W ഫാസ്റ്റ് ചാർജിങ് നിരക്കാണ് ഈ പുതിയ സൂപ്പർവൂക്ക് ഫാസ്റ്റ്ചാർജിങ് സാങ്കേതികവിദ്യയ്ക്ക് ഉള്ളതെന്ന് കമ്പനി വ്യക്തമാക്കുന്നു.

ഓപ്പോ

ഓപ്പോയുടെ ബാറ്ററി ഹെൽത്ത് എഞ്ചിനുള്ള 150W സൂപ്പർവൂക്ക് ഫ്ലാഷ് ചാർജും മൊബൈൽ വേൾഡ് കോൺഗ്രസിൽ വച്ച് അവതരിപ്പിച്ചിട്ടുണ്ട്. ഇത് ഓപ്പോ കഴിഞ്ഞയാഴ്ച്ച ലോഞ്ച് ചെയ്ത ഓപ്പോ ഫൈൻഡ് എക്സ്5 സീരീസിൽ നൽകിയിട്ടുള്ളതാണ്. മൊബൈൽ ഫോൺ വിപണിയിലെ പുതിയ സാങ്കേതിക മുന്നേറ്റം എന്നാണ് 240W ഫ്ലാഷ് ചാർജ് ടെക്നോളജിയെ ഓപ്പോ വിശേഷിപ്പിക്കുന്നത്. 240W സൂപ്പർവൂക്ക് ഫ്ലാഷ് ചാർജ് ടെക്നോളജി ഉപയോഗിച്ച് വളരെ പെട്ടെന്ന് തന്നെ സ്മാർട്ട്ഫോണുകൾ ചാർജ് ചെയ്യാൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

240W സൂപ്പർവൂക്ക് ഫ്ലാഷ് ചാർജ് ടെക്നോളജി

ഫ്ലാഷ് ചാർജിങ് സാങ്കേതികവിദ്യയ്ക്ക് 4,500mAh ബാറ്ററി 1 മുതൽ 100 ​​ശതമാനം വരെ ചാർജ് ചെയ്യാൻ 9 മിനിറ്റിനുള്ളിൽ മാത്രം സമയം മതിയെന്നാണ് ഓപ്പോ അവകാശപ്പെടുന്നത്. അതോടൊപ്പം 150W സൂപ്പർവൂക്ക് ഫ്ലാഷ് ചാർജ് അതേ ബാറ്ററി 5 മിനിറ്റിനുള്ളിൽ 50 ശതമാനമായും 15 മിനിറ്റിനുള്ളിൽ 100 ​​ശതമാനവും ചാർജ് ചെയ്യുമെന്നും ഓപ്പോ അവകാശപ്പെടുന്നു. മികച്ച ചാർജിങ് സാങ്കേതികവിദ്യ പുറത്തിറക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഓപ്പോ ടൈപ്പ്-സി ഇന്റർഫേസിൽ 24V/10A സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പുതിയ 240W സൂപ്പർവൂക്ക് ഫ്ലാഷ് ചാർജ് ടെക്നോളജി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ചാർജ് പമ്പുകൾ

ഇത് മൂന്ന് ചാർജ് പമ്പുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്നു. ഹാൻഡ്‌സെറ്റുകളിലേക്ക് വിതരണം ചെയ്യുന്ന പവർ 10V/24A ആയി പരിവർത്തനം ചെയ്യാനും ഇതിന് കഴിയും. ഈ സാങ്കേതികവിദ്യ നിലവിലുള്ള ഡിവൈസുകൾക്ക് സപ്പോർട്ട് ചെയ്യുന്നതാണെന്നും എന്നും ചൂട് പുറത്ത് വിടുന്നതിനുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പരീക്ഷിച്ചിട്ടുണ്ടെന്നും ഓപ്പോ വ്യക്തമാക്കി. 240W ചാർജിങ് സപ്പോർട്ട് ചെയ്യുന്നതിന് ഹാർഡ്‌വെയറിനെ സഹായിക്കുന്ന മുൻനിര ഡിസ്‌ചാർജ് റേറ്റിങും ബാറ്ററി സാങ്കേതികവിദ്യയുടെ സവിശേഷതയാണ്. സുരക്ഷയ്ക്കായി യൂണിറ്റിന്റെ വോൾട്ടേജ്, കറന്റ്, താപനില എന്നിവ നിയന്ത്രിക്കുന്ന ഒരു കസ്റ്റമൈസ്ഡ് ചിപ്പും ഇത് ഉപയോഗിക്കുന്നുണ്ട്.

ബാറ്ററി സേഫ്റ്റി മോണിറ്ററിങ് ചിപ്പ്

ഒരു ബാറ്ററി സേഫ്റ്റി മോണിറ്ററിങ് ചിപ്പും ഇതിൽ നൽകിയിട്ടുണ്ട്. ഇത് ഫോണിന്റെ ബാറ്ററി ഉപയോഗിക്കുമ്പോൾ ഏതെങ്കിലും ബാഹ്യ ഇടപെടൽ കൊണ്ട് കേടുപാടുകൾ പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നു. ഫോൺ പൊട്ടിത്തെറിക്കുന്നതും തീപിടിക്കുന്നതുമായ സാഹചര്യങ്ങൾക്ക് മിക്കവാറും കാരണം ആകാറുള്ളത് ഇത്തരം എക്സ്റ്റേണൽ ഫോഴ്സ് കൊണ്ടുള്ള ഡാമേജ് ആണ്. ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയിലൂടെ അമിതമായി ചൂടാകാനുള്ള സാധ്യത കുറയ്ക്കുന്നതിന് ഫോണുകളിൽ 13 താപനില സെൻസറുകൾ സജ്ജീകരിക്കുമെന്ന് ഓപ്പോ വ്യക്തമാക്കി.

ഓപ്പോയുടെ 150W സൂപ്പർവൂക്ക്

ഓപ്പോയുടെ 150W സൂപ്പർവൂക്ക്

ബാറ്ററി ഹെൽത്ത് എഞ്ചിനോടുകൂടിയ 150W സൂപ്പർവൂക്ക് ചാർജിങ് സാങ്കേതിക വിദ്യ ഓപ്പോയുടെ ഇതിന് മുമ്പ് പുറത്തിറങ്ങിയ 125W സൂപ്പർവൂക്ക് ഫ്ലാഷ് ചാർജ് സാങ്കേതികവിദ്യയിൽ നിന്ന് തന്നെ വികസിപ്പിച്ചിട്ടുള്ളതാണ്. 20V/7.5A വരെ ചാർജിങ് സപ്പോട്ട് ചെയ്യുന്ന രണ്ട് ചാർജ് പമ്പുകളുള്ള ഡയറക്ട് ചാർജിങ് സാങ്കേതികവിദ്യയാണ് ഇത് ഉപയോഗിക്കുന്നത്. തിരഞ്ഞെടുത്ത വൺപ്ലസ് സ്മാർട്ട്‌ഫോണുകളിൽ ഈ ചാർജിങ് സാങ്കേതികവിദ്യ വൈകാതെ കൊണ്ടുവരുമെന്നാണ് റിപ്പോർട്ടുകൾ. ഈ ചാർജിങ് സാങ്കേതികവിദ്യയ്ക്കൊപ്പം ബാറ്ററി ഹെൽത്ത് എഞ്ചിനും സംയോജിപ്പിച്ചിട്ടുണ്ട്.

1,600 ചാർജ് സൈക്കിളുകൾ

1,600 ചാർജ് സൈക്കിളുകൾക്ക് ശേഷവും ഫോണിന്റെ ബാറ്ററിക്ക് അതിന്റെ യഥാർത്ഥ ശേഷിയുടെ 80 ശതമാനം നിലനിർത്താൻ സാധിക്കുന്ന വിധത്തിലുള്ളതാണ് ബാറ്ററി ഹെൽത്ത് എഞ്ചിൻ. ഇത് നിലവിലെ വ്യവസായ നിലവാരത്തിന്റെ ഇരട്ടിയാണ്. ഭാവിയിൽ മിക്ക മിഡ്-ടു-ഹൈ-എൻഡ് ഓപ്പോ, വൺപ്ലസ് ഫോണുകളിലും ബാറ്ററി ഹെൽത്ത് എഞ്ചിൻ ഉണ്ടായിരിക്കും. ഇതിനൊപ്പം സുരക്ഷിതവും ഒപ്റ്റിമൽ ഉപയോഗവും ഉറപ്പാക്കാൻ പുതിയ സാങ്കേതികവിദ്യ മറ്റ് സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ട്.

സ്മാർട്ട് ബാറ്ററി ഹെൽത്ത് അൽഗോരിതം

സ്മാർട്ട് ബാറ്ററി ഹെൽത്ത് അൽഗോരിതമാണ് 150W സൂപ്പർവൂക്ക് ചാർജിങ് ടെക്നോളജിയിലുളള മറ്റൊരു പ്രധാന സവിശേഷത. ഇത് ചാർജിങ് നിരക്ക് ഒരു ന്യായമായ പരിധിക്കുള്ളിൽ ചലനാത്മകമായി ക്രമീകരിക്കുന്നു. അതുകൊണ്ട് തന്നെ പരമാവധി ചാർജിങ് കറന്റ് നിലനിർത്തിക്കൊണ്ട് ഡെഡ് ലിഥിയം ഒഴിവാക്കുന്നു. വേഗത്തിലുള്ള ചാർജിങും നീണ്ട ബാറ്ററി ലൈഫും നൽകാൻ ഇത് സഹായിക്കുമെന്ന് ഓപ്പോ വ്യക്തമാക്കി. ബാറ്ററി ഹീലിംഗ് ടെക്നോളജിയും ഇതിനൊപ്പം നൽകിയിട്ടുണ്ട്. വളരെ മികച്ചൊരു സംവിധാനമാണ് ഇത്.

ബാറ്ററി ഹീലിംഗ് ടെക്നോളജി

ബാറ്ററി ഹീലിംഗ് ടെക്നോളജിയിലൂടെ ബാറ്ററിയുടെ ചാർജ്ജ്, ഡിസ്ചാർജ് സൈക്കിളുകൾ എന്നിവയിലെ ഇലക്ട്രോഡുകൾ തുടർച്ചയായി നന്നാക്കുന്നു. അതുകൊണ്ട് തന്നെ ബാറ്ററിയുടെ പോസിറ്റീവ്, നെഗറ്റീവ് ഇലക്ട്രോഡുകളുടെ തേയ്മാനം കുറയ്ക്കാനും അതുവഴി പ്രവർത്തനക്ഷമതയും ബാറ്ററി ലൈഫും വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഗാലിയം നൈട്രൈഡിന്റെ (GaN) ഉപയോഗത്തിലൂടെ പുതിയ 150W സൂപ്പർവൂക്ക് ചാർജറുകൾ മുമ്പത്തേക്കാൾ ചെറിയ അഡാപ്റ്ററാണ് നൽകുന്നത്. ഓപ്പോ വെളിപ്പെടുത്തിയത് അനുസരിച്ച് 150W സൂപ്പർവൂക്ക് സപ്പോർട്ട് ചെയ്യുന്ന ചാർജറുകൾക്ക് ഏകദേശം 172 ഗ്രാം ഭാരമുണ്ടാകും.

പുതിയ ചാർജിങ് സാങ്കേതികവിദ്യകൾ

ഓപ്പോയുടെ പുതിയ ചാർജിങ് സാങ്കേതികവിദ്യകൾ സ്മാർട്ട്ഫോൺ വിപണിയിൽ വലിയ മാറ്റം വരുത്തുമെന്ന് ഉറപ്പാണ്. ചാർജ് ചെയ്യാൻ അധികം സമയം ചിലവഴിക്കാത്തവരോ അതിനുള്ള ക്ഷമയില്ലാത്തവരോ ആയ ആളുകളാണ് മിക്കവാറും പേരും എന്നതിനാൽ വേഗത്തിലുള്ള ചാർജിങ് സപ്പോർട്ടുമായി വരുന്ന ഫോണുകൾക്ക് ആവശ്യക്കാർ വർധിക്കും.

Best Mobiles in India

English summary
Oppo showcased the latest version of its fast charging technology. This new SuperVooc fast charging technology has a 240W fast charging rate.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X