സ്മാർട്ട് ടിവി വിപണിയിലേക്ക് ഓപ്പോ; ഓപ്പോ ടിവി ഈ വർഷം തന്നെ പുറത്തിറക്കും

|

ശക്തമായ സെൽഫി ക്യാമറകൾകൊണ്ട് ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ വിപണിയിൽ ജനപ്രിയ ബ്രാൻഡായ ഓപ്പോ സ്മാർട്ട് ടിവി രംഗത്തും തങ്ങളുടെ ചുവടുറപ്പിക്കാനൊരുങ്ങുകയാണ്. ഓപ്പോയുടെ സ്മാർട്ട് ടിവി ലൈനപ്പ് അധികം വൈകാതെ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. 2020 ന്റെ രണ്ടാം പകുതിയിൽ കമ്പനി ഓപ്പോ ടിവി അവതരിപ്പിക്കുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഓപ്പോ ടിവി ലോഞ്ച് ഉടൻ

സ്മാർട്ട്‌ഫോണുകൾക്ക് പുറമെ അടുത്തിടെ എൻ‌കോ ഫ്രീ ടി‌ഡബ്ല്യുഎസ് ഇയർബഡ്സ്, ഓപ്പോ വാച്ച് എന്നിവ പുറത്തിറക്കി തങ്ങളുടെ ഡിവൈസുകളുടെ പോർട്ട്ഫോളിയോ വികസിപ്പിക്കുകയാണ് ഓപ്പോ. 2020ന്റെ രണ്ടാം പകുതിയിൽ പുതിയ ടിവി ലൈനപ്പ് ആരംഭിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചതായി ഓപ്പോയുടെ വൈസ് പ്രസിഡന്റും എമർജിംഗ് മൊബൈൽ ടെർമിനൽ ബിസിനസ് പ്രസിഡന്റുമായ ലിയു ബോ പറഞ്ഞു.

മൾട്ടി ടെർമിനൽ സ്മാർട്ട് ലൈഫ്

മൾട്ടി ടെർമിനൽ സ്മാർട്ട് ലൈഫ് സൃഷ്ടിക്കുക എന്നതാണ് ഓപ്പോയുടെ ഇൻറർനെറ്റ് ഓഫ് തിംഗ്സ് (ഐഒടി) കാഴ്ചപ്പാടെന്ന് ബോ പറഞ്ഞു. ഈ ആവശ്യത്തിനായി വ്യക്തിഗത, കുടുംബം, യാത്ര, ഓഫീസ് എന്നിങ്ങനെ നാല് പ്രധാന സാഹചര്യങ്ങളിൽ ഓപ്പോ ശ്രദ്ധ കേന്ദ്രീകരിക്കും. കണക്റ്റുചെയ്‌ത ഡിവൈസുകൾക്ക് കീഴിലുള്ള പ്രൊഡക്ടുകളുടെ പൂർണ്ണമായ കാറ്റലോഗ് നൽകാനാണ് ഓപ്പോ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ വായിക്കുക: ഡിടിഎച്ച് നിയമങ്ങൾ പിന്നെയും മാറ്റി ട്രായ്, ചാനലുകൾക്ക് വില കുറയുമോ?കൂടുതൽ വായിക്കുക: ഡിടിഎച്ച് നിയമങ്ങൾ പിന്നെയും മാറ്റി ട്രായ്, ചാനലുകൾക്ക് വില കുറയുമോ?

ഓപ്പോ
 

ഓപ്പോയുടെ പുതിയ കാഴ്ച്ചപാടിന്റെ ആദ്യ ചുവടുവയ്പ്പുകളിലൊന്നാണ് സ്മാർട്ട് ടിവി എന്ന് സീനിയർ എക്സിക്യൂട്ടീവ് പറഞ്ഞു. എന്തായാലും വരാനിരിക്കുന്ന ടിവിയെക്കുറിച്ച് വ്യക്തമായ വിശദാംശങ്ങളൊന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇതുവരെ ലീക്ക് റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടുമില്ല. കമ്പനി ഉടൻ തന്നെ ടിവി പുറത്തിറക്കുമെന്നതിനാൽ അധികം വൈകാതെ വിശദാംശങ്ങൾ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യയിലെ സ്മാർട്ട് ടിവി മാർക്കറ്റ്

ഇന്ത്യയിലെ സ്മാർട്ട് ടിവി മാർക്കറ്റ്

നിരവധി സ്മാർട്ട്ഫോൺ ബ്രാൻഡുകൾ സ്മാർട്ട് ടിവികൾ, സ്മാർട്ട് വാച്ചുകൾ, ഫിറ്റ്നസ് ബാൻഡുകൾ, ഇയർബഡുകൾ എന്നിവയടക്കമുള്ള ഡിവൈസുകൾ പുറത്തിറക്കികൊണ്ട് അവരുടെ പ്രൊഡക്ട് പോർട്ട്ഫോളിയോ വിപുലീകരിച്ചിട്ടുണ്ട്. ഹുവാവേ, ഷവോമി, സാംസങ്, വൺപ്ലസ്, മോട്ടറോള തുടങ്ങിയ കമ്പനികൾ തങ്ങളുടെ സ്മാർട്ട് ടിവി സീരീസ് ഇന്ത്യയിൽ ഇതിനകം തന്നെ ആരംഭിച്ചു.

റിയൽ‌മി

സ്മാർട്ട് ടിവി പുറത്തിറക്കുന്ന സ്മാർട്ട്ഫോൺ കമ്പനികളുടെ പട്ടികയിലേക്ക് ഇപ്പോൾ കയറാനൊരുങ്ങുന്ന രണ്ട് കമ്പനികൾ റിയൽ‌മി, ഓപ്പോ എന്നിവയാണ്. മൊബൈൽ വേൾഡ് കോൺഗ്രസിൽ വച്ച് റിയൽമി തങ്ങളുടെ ആദ്യത്തെ സ്മാർട്ട് ടിവി പുറത്തിറക്കേണ്ടതായിരുന്നു. കോൺഗ്രസ് റദ്ദാക്കിയതോടെ ലോഞ്ചും ക്യാൻസൽ ചെയ്തു. റിയൽ‌മി എക്സ് 50 പ്രോ 5 ജി ലോഞ്ച് ചെയ്യാൻ ഉദ്ദേശിക്കുന്നതുപോലെ ക്ലോസ് ഇവന്റിൽ സ്മാർട്ട് ടിവി ലൈനപ്പ് അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കുക: ഷവോമി ഇന്ത്യൻ സ്മാർട്ട് ടിവി വിപണി അടക്കിവാഴുന്നു; അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: ഷവോമി ഇന്ത്യൻ സ്മാർട്ട് ടിവി വിപണി അടക്കിവാഴുന്നു; അറിയേണ്ടതെല്ലാം

Best Mobiles in India

Read more about:
English summary
Oppo, the popular smartphone brand in India, targeted with powerful selfie cameras will soon have something new to offer. The Chinese company is now expanding its product portfolio to introduce a smart TV lineup. A report suggests that the company will be launching the Oppo TV in the second half of 2020.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X