പെഗാസസ് സ്പൈവെയറിലൂടെ രാഷ്ട്രീയക്കാരുടെയും മാധ്യമപ്രവർത്തകരുടെയും ഫോണുകൾ ഹാക്ക് ചെയ്തു

|

ഇസ്രയേൽ സ്പൈവെയറായ 'പെഗാസസ്' ഉപയോഗിച്ച ഇന്ത്യയിലെ രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും അടക്കമുള്ള ആളുകളുടെ ഫോണുകൾ ഹാക്ക് ചെയ്തതായി റിപ്പോർട്ട്. ഇതിനായി ലക്ഷ്യമിട്ട ഇന്ത്യയിലെ മന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും ഫോൺ നമ്പറുകൾ സർക്കാർ തന്നെ കണ്ടെത്തിയതായി ദി വയർ അടക്കമുള്ള പ്രസിദ്ധീകരിണങ്ങൾ റിപ്പോർട്ട് ചെയ്തു. ഏറെ അപകടകാരിയായ ഈ സ്പൈവെയർ നിരവധി പേരെ ലക്ഷ്യമിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

മൊബൈൽ നമ്പറുകൾ

ഇന്ത്യയിലെ മുന്നൂറിലധികം മൊബൈൽ നമ്പറുകൾ പെഗാസസ് ഉപയോഗിച്ച് ഹാക്ക് ചെയ്യാൻ ശ്രമിച്ചവയുടെ പട്ടികയിൽ ഉണ്ടെന്നാണ് സൂചനകൾ. ലീഗൽ കമ്മ്യൂണിറ്റി, ബിസിനസുകാർ, സർക്കാർ ഉദ്യോഗസ്ഥർ, ശാസ്ത്രജ്ഞർ, ആക്ടിവിസ്റ്റുകൾ എന്നിവരുടെ ഫോൺ നമ്പരുകൾ ഈ പട്ടികയിൽ ഉണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 40 ഓളം മാധ്യമപ്രവർത്തകർ, മൂന്ന് പ്രധാന പ്രതിപക്ഷ നേതാക്കൾ, ഒരു ഭരണഘടനാ അതോറിറ്റി, നരേന്ദ്ര മോദി സർക്കാരിലെ രണ്ട് മന്ത്രിമാർ എന്നിവർ ഈ പട്ടികയിൽ ഉണ്ടെന്നാണ് സൂചനകൾ.

എന്താണ് റാൻസംവെയർ, ഇത് മറ്റുള്ളവയെക്കാൾ അപകടകരമായ സൈബർ ആക്രമണമോ?എന്താണ് റാൻസംവെയർ, ഇത് മറ്റുള്ളവയെക്കാൾ അപകടകരമായ സൈബർ ആക്രമണമോ?

പെഗാസസ് സ്പൈവെയർ

നിലവിലുള്ളതും മുൻ മേധാവികളും സുരക്ഷാ സംഘടനകളിലെ ഉദ്യോഗസ്ഥരും നിരവധി ബിസിനസുകാരും പെഗാസസ് സ്പൈവെയർ ലക്ഷ്യമിട്ടവരിൽ ഉൾപ്പെടുന്നു. വരും ദിവസങ്ങളിൽ ഈ ആളുകളുടെ പേരുകൾ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ നമ്പരുകളിൽ ഒന്ന് സിറ്റിംഗ് സുപ്രീം കോടതി ജഡ്ജിയുടെ പേരിൽ രജിസ്റ്റർ ചെയ്തതാണ്. ഈ നമ്പർ ജഡ്ജി ഇപ്പോഴും ഉപയോഗിക്കുന്നുണ്ടോയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 2019 ലെ ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി 2018 നും 2019 നും ഇടയിലാണ് മിക്ക ആളുകളെയും ലക്ഷ്യം വച്ചത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഫോണുകളെല്ലാം ഹാക്ക് ചെയ്യപ്പെട്ടുവെന്നതിന് മതിയായ തെളിവുകൾ ഇല്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇസ്രായേൽ

പെഗാസസ് വിൽക്കുന്ന ഇസ്രായേൽ കമ്പനിയായ എൻ‌എസ്‌ഒ ഗ്രൂപ്പ് ഈ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്. "വിദഗ്ധ സർക്കാരുകൾക്ക്" മാത്രമേ കമ്പനി സ്പൈവെയർ നൽകുന്നുള്ളു എന്നും ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ടുകൾക്കെതിരെ മാനനഷ്ടക്കേസ് നൽകുന്ന കാര്യം പരിശോധിക്കുകയാണ് എന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം ഹാക്കിങിൽ യാതൊരു പങ്കുമില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോർട്ടിൽ പറയുന്ന ആളുകളെക്കുറിച്ചുള്ള സർക്കാർ നിരീക്ഷണം സംബന്ധിച്ച ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ഇതുമായി ബന്ധമില്ലെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

കസേയയ്ക്ക് നേരെ ചരിത്രത്തിലെ ഏറ്റവും വലിയ ഹാക്കർ ആക്രമണം, 500 കോടി വേണമെന്ന് ആവശ്യംകസേയയ്ക്ക് നേരെ ചരിത്രത്തിലെ ഏറ്റവും വലിയ ഹാക്കർ ആക്രമണം, 500 കോടി വേണമെന്ന് ആവശ്യം

വിവരാവകാശ നിയമം

വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യത്തിനുള്ള മറുപടിയായി സർക്കാർ ഏജൻസികളുടെ അനധികൃത ഇടപെടൽ ഇക്കാര്യത്തിൽ നടന്നിട്ടില്ലെന്നും പെഗാസസ് സ്പൈവെയർ വാങ്ങുന്നതിനോ ഉപയോഗിക്കുന്നതിനോ വ്യക്തമായി നിർദേശങ്ങൾ നൽകിയിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കിയതായി ദി വയർ റിപ്പോർട്ട് ചെയ്തു. ലക്ഷ്യമിട്ട നമ്പറുകളുമായി ബന്ധപ്പെട്ട് ചില ഫോണുകളിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ പെഗാസസ് സ്പൈവെയർ ഈ ഫോൺ നമ്പരുകളെ ടാർഗെറ്റ് ചെയ്യുന്നതിന്റെ വ്യക്തമായ സൂചനകൾ കണ്ടെത്തിയിട്ടുണ്ട്.

റിപ്പോർട്ട്

പാരീസ് ആസ്ഥാനമായുള്ള മാധ്യമവും ആംനസ്റ്റി ഇന്റർനാഷണലും ആക്‌സസ്സുചെയ്‌ത ലീക്കായ ഡാറ്റാബേസിനെ അടിസ്ഥാനമാക്കിയാണ് പുതിയ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. പിന്നീടാണ് ലോകമെമ്പാടുമുള്ള മാധ്യമങ്ങളുമായി ഇത് ഷെയർ ചെയ്തത്. ഇന്ത്യ, അസർബൈജാൻ, ബഹ്‌റൈൻ, ഹംഗറി, കസാക്കിസ്ഥാൻ, മെക്സിക്കോ, മൊറോക്കോ, റുവാണ്ട, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ 10 രാജ്യങ്ങളിലെ ക്ലസ്റ്ററുകളിലാണ് ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്.

ആൻഡ്രോയിഡ് ഉപയോക്താക്കൾ സൂക്ഷിക്കുക, കൊവിഡ് വാക്സിന്റെ പേരിൽ തട്ടിപ്പ്ആൻഡ്രോയിഡ് ഉപയോക്താക്കൾ സൂക്ഷിക്കുക, കൊവിഡ് വാക്സിന്റെ പേരിൽ തട്ടിപ്പ്

Best Mobiles in India

Read more about:
English summary
Phones of people, including Indian politicians and journalists hacked using Israeli spyware 'Pegasus'.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X