5ജി ലേലം വൈകിയേക്കും; 3 മുതൽ 5 വർഷം വരെ നീട്ടണമെന്ന് പിഎച്ച്ഡി ചേമ്പർ

|

ടെലികോം മേഖലയിൽ നിന്ന് നിരവധി പ്രതിഷേധങ്ങൾ ഉയർന്നിട്ടും 5ജിയുടെ കാര്യത്തിൽ റെഗുലേറ്റർ നിർദ്ദേശിച്ച സ്പെക്ട്രം വിലയ്ക്ക് അന്തിമ തീരുമാനം എടുക്കേണ്ട ഡിസിസി അടുത്തിടെ അംഗീകാരം നൽകിയിരുന്നു. ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതോടെ ലേലം നടക്കാനായിരുന്നു മന്ത്രാലയം തീരുമാനിച്ചത്. എന്നാൽ ഇപ്പോൾ ലേലം മാറ്റിവയ്ക്കാൻ മന്ത്രാലയത്തോട് പിഎച്ച്ഡി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ആവശ്യപ്പെട്ടു.

5 ജി സ്പെക്ട്രം ലേലം
 

5 ജി സ്പെക്ട്രം ലേലം മൂന്ന് മുതൽ അഞ്ച് വർഷം വരെ കഴിഞ്ഞ് നടത്തിയാൽ മതിയെന്നാണ് ചേമ്പർ ആവശ്യപ്പെടുന്നത്. ഈ സമയം വൈകിക്കൽ വഴി ആവശ്യപ്പെടുന്ന തുക മന്ത്രാലയത്തിന് ലഭിക്കും. "5 ജി സ്പെക്ട്രം ഇപ്പോൾ ലേലം ചെയ്താൽ, അടുത്ത 20 വർഷത്തേക്ക് ലൈസൻസ് ഫീസ് മരവിപ്പിക്കുകയും സർക്കാരിന് പണം നഷ്ടപ്പെടുകയും ചെയ്യും. കൂടാതെ 3 മുതൽ 5 വർഷത്തിനുശേഷം മാത്രമേ ബാൻഡ്‌വിഡ്ത്തിലൂടെ ധനസമ്പാദനം നടത്താൻ കഴിയൂ എന്നതിനാൽ ഓപ്പറേറ്റർമാർക്കും നഷ്ടമുണ്ടാകുമെന്ന് പിഎച്ച്ഡിസിഐ ടെലികോം കമ്മിറ്റി ചെയർമാൻ സന്ദീപ് അഗർവാൾ പറഞ്ഞു.

സ്പെക്ട്രം ലേലം

സ്പെക്ട്രം ലേലത്തിന് ശേഷം രണ്ട് മൂന്ന് വർഷത്തേക്ക് എല്ലാ ഓപ്പറേറ്റർമാരിൽ നിന്നും (റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ-ഐഡിയ) DOT ലൈസൻസ് ഫീസ് ചോദിക്കരുതെന്നും സന്ദീപ് അഗർവാൾ നിർദ്ദേശിച്ചു. നിലവിലെ സാമ്പത്തിക സ്ഥിതി നന്നല്ലാത്തതിനാൽ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ 5 ജി വേവ്സിന് സർക്കാർ ന്യായമായ വില ഈടാക്കണമെന്നും അഗർവാൾ കൂട്ടിച്ചേർത്തു. ടെലികോം ഓപ്പറേറ്റർമാർ പുതിയ സാങ്കേതികവിദ്യയ്ക്കായി 150 ബില്യൺ ഡോളർ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഇപ്പോൾ അവർ കൂടുതൽ നിക്ഷേപം നടത്താൻ പദ്ധതിയിട്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. കമ്പനികൾ സമീപഭാവിയിൽ 100 ​​ബില്യൺ ഡോളർ നിക്ഷേപിക്കാൻ സാധ്യതയുണ്ട്.

കൂടുതൽ വായിക്കുക: എന്താണ് ജിയോ വോവൈ-ഫൈ കോളിങ്? അറിയേണ്ടതെല്ലാം

അടിസ്ഥാന വില

ലേലത്തിന്റെ അടിസ്ഥാന വില ടെലികോം റെഗുലേറ്ററായ ട്രായ് തീരുമാനിച്ചിരുന്നു. 3,300-3,600 മെഗാഹെർട്സ് ബാൻഡിന് 492 കോടി രൂപയാണ് ട്രായ് നിശ്ചയിച്ച അടിസ്ഥാന വില. അതേസമയം ദക്ഷിണ കൊറിയ ഒരു മെഗാഹെർട്സിന് 131 കോടി രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. ഇന്ത്യൻ സർക്കാർ ആവശ്യപ്പെടുന്ന വിലയിൽ നിന്ന് വളരെ കുറവാണ് ദക്ഷിണ കൊറിയയിലെ അടിസ്ഥാന വില എന്ന് കാണാം. അതേസമയം 5 ജി ട്രയലിനായുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ടെലിക്കോം വകുപ്പിന് COAI കത്തെഴുതി. 5ജി ഫീൽഡ് ട്രയൽ സംബന്ധിച്ച നിർ‌ദ്ദേശം സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 10 ആയിരുന്നു. ഈ സമയത്തിനകം ടെലിക്കോം കമ്പനികൾ അവരുടെ നിർദേശങ്ങൾ സമർപ്പിച്ചില്ല.

5ജി നെറ്റ്വവർക്ക്
 

2020ൽ ടെലിക്കോം കമ്പനികൾ ഒരു സർക്കിൾ വീതമെങ്കിലും 5ജി നെറ്റ്വവർക്ക് കൊണ്ടുവരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഡിസംബർ 31 നാണ് ടെലിക്കോം വകുപ്പ് രാജ്യത്ത് 5 ജി ട്രയലുകൾ നടത്താനുള്ള നിർദ്ദേശം സമർപ്പിക്കാൻ ടെലിക്കോം കമ്പനികളോട് ആവശ്യപ്പെട്ടത്. വെറും പത്ത് ദിവസത്തെ (ജനുവരി 10) സമയപരിധിയാണ് ടെലിക്കോം വകുപ്പ് നൽകിയത്. ഈ സമയ പരിധി ഇതിനകം തന്നെ അവസാനിച്ചതിനാൽ കമ്പനികൾ ഇപ്പോൾ വകുപ്പിൽ നിന്ന് കാലാവധി നീട്ടീ നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ലേലം വൈകിപ്പിക്കാൻ കമ്പനികൾ നേരത്തെയും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

കൂടുതൽ വായിക്കുക: 5ജി ഫീൽഡ് ട്രയൽ നിർദ്ദേശം സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് ടെലിക്കോം കമ്പനികൾ

Most Read Articles
Best Mobiles in India

Read more about:
English summary
Despite so many protests from the telecom sector, the apex decision body DCC has recently approved the spectrum price suggested by the regulator. In fact, the ministry has decided to go for an auction by the end of this financial year. But now, PHD Chamber of Commerce and Industry has urged the ministry to postpone the auctions.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X