ഇനി ഇന്ത്യയിലും 5ജി; രാജ്യത്തെ 5ജി ടെസ്റ്റ്ബെഡ് പ്രധാനമന്ത്രി ലോഞ്ച് ചെയ്തു

|

ഇന്ത്യയിൽ 5ജി നെറ്റ്വർക്കിന്റെ കൊമേഴ്‌സ്യൽ റോൾഔട്ടിനായി കാത്തിരിക്കുകയാണ്. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്ത് 5ജി ടെസ്റ്റ്ബെഡ് ആരംഭിച്ചു. ടെലികോം വ്യവസായത്തിനും ഈ മേഖലയിൽ ഉൾപ്പെട്ടിരിക്കുന്ന സ്റ്റാർട്ടപ്പുകൾക്കും അവരുടെ ഉൽപ്പന്നങ്ങൾ, സൊല്യൂഷനുകൾ, പ്രോട്ടോടൈപ്പുകൾ എന്നിവ അടുത്ത തലമുറ സാങ്കേതികവിദ്യയായ 5ജിയിൽ വാലിഡേറ്റ് ചെയ്യാൻ സഹായിക്കുന്ന സംവിധാനമാണ് ഇത്.

ട്രായ്

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യുടെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രി 5ജി ടെസ്റ്റ്ബെഡ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഒരു വെർച്വൽ പ്രോഗ്രാമിലൂടെയാണ് ഈ ലോഞ്ച് നടന്നത്. ഈ അവസരത്തിന്റെ സ്മരണയ്ക്കായി പ്രധാനമന്ത്രി ഒരു തപാൽ സ്റ്റാമ്പും പുറത്തിറക്കിയതായി കേന്ദ്രസർക്കാരിന്റെ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഇന്ത്യൻ ടെലിക്കോം മേഖലയുടെ 5ജിയിലേക്കുള്ള കുതിപ്പിൽ 5ജി ടെസ്റ്റ്ബെഡ് ലോഞ്ച് കരുത്താകും എന്ന് ഉറപ്പാണ്.

ബിഎസ്എൻഎൽ 5ജി സേവനങ്ങളിലേക്കും; ലോഞ്ച് അടുത്ത വർഷമെന്ന് റിപ്പോർട്ട്ബിഎസ്എൻഎൽ 5ജി സേവനങ്ങളിലേക്കും; ലോഞ്ച് അടുത്ത വർഷമെന്ന് റിപ്പോർട്ട്

5ജി ടെസ്റ്റ്ബെഡ്

5ജി ടെസ്റ്റ്ബെഡ്

ഐഐടി മദ്രാസിന്റെ നേതൃത്വത്തിലുള്ള എട്ട് സ്ഥാപനങ്ങൾ ചേർന്നാണ് 5ജി ടെസ്റ്റ്ബെഡ് വികസിപ്പിച്ചിരിക്കുന്നത്. ഐഐടി ഡൽഹി, ഐഐടി ബോംബെ, ഐഐടി ഹൈദരാബാദ്, ഐഐടി കാൺപൂർ, ഐഐഎസ്സി ബാംഗ്ലൂർ, സെന്റർ ഓഫ് എക്സലൻസ് ഇൻ വയർലെസ് ടെക്നോളജി (CEWiT), സൊസൈറ്റി ഫോർ അപ്ലൈഡ് മൈക്രോവേവ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് & റിസർച്ച് (സമീർ) എന്നിവയാണ് ഈ പദ്ധതിക്കായി പ്രവർത്തിച്ച മറ്റ് സ്ഥാപനങ്ങൾ.

5ജി

5ജി ടെസ്റ്റ്ബെഡ് എന്ന മൾട്ടി-ഇൻസ്റ്റിറ്റ്യൂട്ട് സഹകരണ പദ്ധതി വികസിപ്പിച്ചെടുത്തത് 220 കോടി രൂപയിൽ അധികം ചിലവിലാണ്. 5ജി ടെസ്റ്റ്ബെഡ് മുകളിൽ സൂചിപ്പിച്ചതുപോലെ, ഇന്ത്യൻ വ്യവസായത്തിനും സ്റ്റാർട്ടപ്പുകൾക്കും ഒരു സപ്പോർട്ട് ഇക്കോ സിസ്റ്റം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ ഉന്നതാധികാര സ്ഥാപനമായ ഡിസിസി (ഡിജിറ്റൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ) 5ജിയുടെ സ്പെക്‌ട്രം ലേലത്തിന്റെ രീതികൾ തീരുമാനിക്കുന്ന ദിവസം തന്നെയാണ് 5ജി ടെസ്റ്റ്ബെഡിന്റെ ലോഞ്ചും നടന്നിരിക്കുന്നത്.

ബിഎസ്എൻഎല്ലിന്റെ 400 രൂപയിൽ കൂടുതൽ വിലയുള്ള കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾബിഎസ്എൻഎല്ലിന്റെ 400 രൂപയിൽ കൂടുതൽ വിലയുള്ള കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾ

ടെലികോം

ടെലികോം കമ്പനികൾക്ക് സ്‌പെക്‌ട്രം കൈമാറേണ്ട കാലാവധി, സ്വകാര്യ 5ജി നെറ്റ്‌വർക്കുകൾക്കായി ടെലികോം ഓപ്പറേറ്റർമാർക്ക് ഇൻഡസ്ട്രിയുമായി ചേർന്ന് പ്രവർത്തിക്കാനുള്ള വഴികൾ, തിരഞ്ഞെടുത്ത 5ജി ബാൻഡുകളുടെ റോൾഔട്ട് ബാധ്യതകൾ എന്നിവയെക്കുറിച്ച് ഇന്നത്തെ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ യോഗം തീരുമാനിക്കാൻ സാധ്യതയുണ്ട്. ഇന്ത്യയിലെ 5ജി റോൾഔട്ടുമായി ബന്ധപ്പെട്ട സുപ്രധാനമായ തീരുമാനങ്ങൾ ഈ യോഗത്തിൽ വച്ച് ഉണ്ടായേക്കും.

പ്രധാനമന്ത്രി

ടെലികോം മേഖലയിലെ നിർണായകമായതും ആധുനികവുമായ സാങ്കേതികവിദ്യയിൽ സ്വയം ആശ്രയിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പും കൂടിയാണ് 5ജി എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ ഗ്രാമങ്ങളിൽ 5ജി സാങ്കേതികവിദ്യ എത്തിക്കുന്നതിൽ ശ്രദ്ധ കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ കണക്റ്റിവിറ്റി രാജ്യത്തിന്റെ പുരോഗതിയുടെ വേഗത നിർണ്ണയിക്കുമെന്നും അത് ഓരോ തലത്തിലും നവീകരിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.

419 രൂപ മുതൽ 2499 രൂപ വരെ വിലയുള്ള കേരളവിഷൻ ബ്രോഡ്ബാന്റ് പ്ലാനുകൾ419 രൂപ മുതൽ 2499 രൂപ വരെ വിലയുള്ള കേരളവിഷൻ ബ്രോഡ്ബാന്റ് പ്ലാനുകൾ

സാങ്കേതികവിദ്യ

5ജി സാങ്കേതികവിദ്യ രാജ്യത്തിന്റെ ഭരണത്തിലും ജീവിത സൗകര്യത്തിലും ബിസിനസ്സ് ചെയ്യാനുള്ള സൌകര്യങ്ങളിലും നല്ല മാറ്റങ്ങൾ കൊണ്ടുവരും. ഇത് കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളിലെ വളർച്ചയ്ക്ക് കരുത്താകും. 5ജി കൂടുതൽ സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അടുത്ത 15 വർഷത്തിനുള്ളിൽ 5ജി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് 450 മില്യൺ ഡോളർ ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ടെലിക്കോം കമ്പനികൾ

ഇന്ത്യയിലെ ടെലിക്കോം കമ്പനികൾ ഇതിനകം തന്നെ 5ജിയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളിലാണ്. നെറ്റ്വർക്ക് ടെസ്റ്റിങ് എയർടെല്ലും ജിയോയും വിഐയുമെല്ലാം നടത്തിക്കഴിഞ്ഞു. മികച്ച വേഗതയിലുള്ള ഇന്റർനെറ്റ് തിരഞ്ഞെടുത്ത നഗരങ്ങളിലെ പരീക്ഷണങ്ങളിലൂടെ ഈ ടെലിക്കോം കമ്പനികൾക്ക് ലഭിച്ചിട്ടുണ്ട്. ജിയോ അടക്കമുള്ള കമ്പനികൾ 5ജിക്കായി നിക്ഷേപിക്കാൻ കൂടുതൽ ധന സമാഹരണവും നടത്തുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സ്പെക്ട്രം ലേലം നടന്നുകഴിഞ്ഞാൽ അധികം വൈകാതെ രാജ്യത്ത് വാണിജ്യാടിസ്ഥാനത്തിൽ 5ജി എത്തുമെന്ന് ഉറപ്പാണ്.

500 രൂപയിൽ താഴെ വിലയുള്ള ജിയോ, എയർടെൽ, വിഐ റീചാർജ് പ്ലാനുകൾ500 രൂപയിൽ താഴെ വിലയുള്ള ജിയോ, എയർടെൽ, വിഐ റീചാർജ് പ്ലാനുകൾ

Best Mobiles in India

English summary
India Waiting for the commercial rollout of the 5G network. Meanwhile, Prime Minister Narendra Modi today launched a 5G testbed in the country.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X