Home
News

പുതിയ ലോഗോയുമായി പോക്കോ, എന്താ ഉദ്ദേശിച്ചതെന്ന് സ്മാർട്ട്ഫോൺ പ്രേമികൾ

ഷവോമിയിൽ നിന്ന് വേർപ്പെട്ട് പോക്കോ സ്വതന്ത്ര ബ്രാന്റായിട്ട് ഒരു വർഷത്തിലേറെയായി. സ്വതന്ത്ര ബ്രാന്റായതിന് ശേഷം കമ്പനി നിരവധി സ്മാർട്ട്‌ഫോണുകൾ വിപണിയിലെത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ പോക്കോയുടെ ലോഗോ ഔദ്യോഗികമായി അപ്ഡേറ്റ് ചെയ്തിരിക്കുകയാണ് കമ്പനി. ഇതിനൊപ്പം പുതിയൊരു മാസ്കോറ്റും കമ്പനി അവതരിപ്പിച്ചു. പോക്കോയുടെ പുതിയ ഡിവൈസുകളിൽ ഈ പുതിയ ലോഗോ ഉപയോഗിക്കും. പുതിയ പോക്കോ ലോഗോ മുമ്പത്തേതിനേക്കാൾ വളരെ വ്യത്യസ്തമാണ്.

പ്രോട്ടോഗോണിസ്റ്റ്

പോക്കോ ലോഗോയെ ബ്രാൻഡിന്റെ ഏറ്റവും പുതിയ പ്രോട്ടോഗോണിസ്റ്റ് (പ്രധാന നായകൻ) എന്നാണ് കമ്പനി വിളിക്കുന്നത്. പോക്കോ എന്നതിന് മുകളിൽ ഉള്ള ഹാലോ റിംഗ് നന്മയെ പ്രതിനിധികരിക്കുന്നുവെന്നാണ് പോക്കോ വ്യക്തമാക്കിയത്. ഇതിനൊപ്പം "വി ആർ മാഡ്, ബട്ട് വിത്ത് എ കോസ്" എന്നും കമ്പനി പറയുന്നു. പുതിയ തലമുറ ഉപഭോക്താക്കളെ ആകർഷിക്കുന്ന വിധത്തിലാണ് ലോഗോ ഡിസൈൻ ചെയ്തിരിക്കുന്നത്. മാസ്കോട്ടിലെ ആന്റിനകൾ മാസ്കറ്റിന്റെ വികൃതിയാണ് ചിത്രീകരിക്കുന്നത്, കൂടാതെ ടെലിപതിയിലൂടെ ഭ്രാന്ത് പരത്താനും ആന്റിനകൾ ഉപയോഗിക്കാമെന്ന് കമ്പനി പറയുന്നു.

പോക്കോ

പോക്കോ എന്ന് എഴുതിയതിന് മുകളിലുള്ള ഹാലോ റിങും ഇതിലുള്ള കണ്ണുകളുമായി ഒരു പൊരുത്തക്കേടുണ്ട്. ലോഗോയിലുള്ള ത്രികോണാകൃതിയിലുള്ള വായ ബ്രാൻഡിന്റെ മൂർച്ചയുള്ള വിവേകത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് പോക്കോ ഇന്ത്യ അവകാശപ്പെടുന്നു. പുതുതായി പ്രഖ്യാപിച്ച പോക്കോ ലോഗോ സോഷ്യൽ മീഡിയയിൽ ധാരാളം ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. ഈ ലോഗോയെ മിക്കവാറും ആളുകളും വിമർശിക്കുന്നുണ്ട്. ഈ ലോഗോ ഒരു ബിക്കിനി പോലെയാണ് തോന്നുന്നത് എന്നും ചില ഉപഭോക്താക്കൾ ട്വീറ്റ് ചെയ്യുന്നു.

ഡിസൈൻ

പുതിയ പോക്കോ ലോഗോയുടെ ഡിസൈനുള്ള ഒന്നിലധികം വീഡിയോകളും ചിത്രങ്ങളും കമ്പനി ഷെയർ ചെയ്തിട്ടുണ്ട്. ഒരു വീഡിയോയിൽ പുതിയ പോക്കോ ലോഗോ ഇഡ്ലിയിൽ നിന്ന് ഉരുത്തിരിഞ്ഞ് വരുന്നതായും കാണാം. നിലവിലെ പ്രവണതയ്‌ക്ക് അനുസരിച്ച് ബ്രാൻഡുകൾ ഇടയ്ക്കിടെ ലോഗോകൾ മാറ്റാറുണ്ട്. പോക്കോ ഇന്ത്യയും ഇത് തന്നെയാണ് ചെയ്തത്. പുതിയ ലോഗോ നിലവിൽ വരുന്നതോടെ കമ്പനി പുതിയ പ്രൊഡക്ടുകൾ‌, സ്മാർട്ട്‌ഫോൺ‌ സീരീസുകൾ‌ എന്നിവ ഈ ലോഗോയോടെ പുറത്തിറക്കും. നിലവിൽ ബ്രാൻഡിൽ നിന്ന് പുതിയ ഡിവൈസുകളുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഇല്ല.

പോക്കോ എം3

പോക്കോ അടുത്തിടെ ഇന്ത്യൻ വിപണിയിൽ പോക്കോ എം3 എന്ന ഡിവൈസ് പുറത്തിറക്കിയിരുന്നു. ഇതിനകം തന്നെ ഇന്ത്യൻ വിപണിയിൽ ഈ ഡിവൈസ് ജനപ്രീതി നേടിയിട്ടുണ്ട്. ഇനി പോക്കോ എക്സ്3 പ്രോ എന്ന ഡിവൈസ് കൂടി കമ്പനി പുറത്തിറക്കുമെന്നാണ് സൂചനകൾ. ഡിവൈസിന്റെ ലോഞ്ചുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല. എന്തായാലും പുതിയ ലോഗോയുമായി പോക്കോയുടെ സ്മാർട്ട്ഫോണുകൾ വൈകാതെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കാം.

Best Mobiles in India

English summary
It has been more than a year since Poco became an independent brand after splitting from Xiaomi. Now the company has officially updated the logo of Poco.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X