Home
News

പോക്കോ M2 പ്രോ സ്മാർട്ട്ഫോണിൽ നിന്ന് നിരോധിച്ച ആപ്പുകൾ നീക്കുമെന്ന് പോക്കോ

ഈ മാസം ആദ്യം ഇന്ത്യൻ വിപണിയിലെത്തിയ പോക്കോ M2 പ്രോ സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ജൂലൈ 14 ന് നടന്നിരുന്നു. ഡിവൈസിന്റെ അടുത്ത വിൽപ്പന ജൂലൈ 30ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്പ്കാർട്ട് വഴി നടക്കുമെന്ന് കമ്പനി കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഇന്ത്യയിൽ നിരോധിച്ച എല്ലാ ചൈനീസ് ആപ്പുകളെയും പുതുതായി വിൽക്കുന്ന പോക്കോ M2 പ്രോ ഡിവൈസുകളിൽ നിന്ന് നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.

പ്രീ-ഇൻസ്റ്റാൾ

കേന്ദ്രസർക്കാർ നിരോധിച്ച 59 ആപ്പുകളെ പ്രീ-ഇൻസ്റ്റാൾ ലിസ്റ്റിൽ നിന്നും ഒഴിവാക്കുമെന്ന് അറിയിച്ച പോക്കോ സർക്കാർ ഉത്തരവ് പുറത്ത് വരുന്നതിന് മുമ്പാണ് ഈ ഡിവൈസിന്റെ സോഫ്റ്റ്വെയർ വേർഷൻ ഉണ്ടാക്കിയതെന്നും കൂട്ടിച്ചേർത്തു. അതുകൊണ്ട് തന്നെ നേരത്തെ പ്രീ-ഇൻസ്റ്റാൾ ചെയ്ത ചില ആപ്പുകൾ കഴിഞ്ഞ വിൽപ്പനയിലടക്കമുള്ള ഡിവൈസുകളിൽ ഉണ്ടായിരുന്നു. ഇനി പുതിയ അപ്ഡേറ്റ് കൊണ്ടുവന്ന് നിരോധിച്ച ആപ്പുകളെ ഒഴിവാക്കിയായിരിക്കും ഡിവൈസ് വിൽപ്പനയ്ക്ക് എത്തിക്കുകയെന്നും കമ്പനി കൂട്ടിച്ചേർത്തു.

പോക്കോ M2 പ്രോ: സവിശേഷതകൾ

പോക്കോ M2 പ്രോ: സവിശേഷതകൾ

6.7 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയുമായിട്ടാണ് പോക്കോ എം2 പ്രോ പുറത്തിറക്കിയിരിക്കുന്നത്. ഇത് 1080 x 2400 പിക്സൽ എഫ്എച്ച്ഡി + റെസല്യൂഷനും 20: 9 സിനിമാറ്റിക് ആസ്പാക്ട് റേഷിയേവും നൽകുന്നു. ഡിസ്പ്ലേയിൽ ഒരു പഞ്ച്-ഹോൾ ഡിസൈനാണ് നൽകിയിട്ടുള്ളത്. ഇതൊരു മികച്ച ഡിസ്പ്ലെയാണ്. വീഡിയോ സ്ട്രീമിങ്, ഗെയിമിങ് എന്നിവയ്ക്ക് സ്മാർട്ട്ഫോണുകളെ ആശ്രയിക്കുന്നവർക്ക് ലഭിക്കുന്ന വലിയ ഡിസ്പ്ലെകളിൽ ഒന്ന് തന്നെയാണ് പോക്കോ പുതിയ ഡിവൈസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ക്വാഡ് ക്യാമറ

ഫോട്ടോഗ്രാഫിക്കായി പിൻ പാനലിൽ ക്വാഡ് ക്യാമറ സെറ്റപ്പാണ് കമ്പനി നൽകിയിരിക്കുന്നത്. ഈ ക്യാമറ മൊഡ്യൂളിൽ 48 എംപി പ്രൈമറി ലെൻസാണ് ഉള്ളത്. ഇതിനൊപ്പം വൈഡ് ആംഗിൾ ഷോട്ടുകൾക്കായി 8 എംപി സെൻസറും 5 എംപി മാക്രോ സെൻസറും ഡെപ്ത് ഇഫക്റ്റുകൾക്കായി 2 എംപി ലെൻസും ഉൾപ്പെടുത്തിയിട്ടുണ്ട്. സെൽഫികൾക്കായി, പഞ്ച്-ഹോളിനുള്ളിൽ 16 എംപി ക്യമറയാണ് നൽകിയിരിക്കുന്നത്. കുറഞ്ഞ ലൈറ്റിലും മികച്ച സെൽഫികൾ എടുക്കാനായി ഫ്രണ്ട് ക്യാമറ 'നൈറ്റ് മോഡ്' ഫീച്ചറും നൽകിയിട്ടുണ്ട്.

പ്രോസസർ

ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി പ്രോസസറിന്റെ കരുത്തിലാണ് സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുന്നത്. ഈ മിഡ് റേഞ്ച് ഗെയിമിംഗ് പ്രോസസർ അഡ്രിനോ 618 ജിപിയുമായി ജോടിയാക്കിയിരിക്കുന്നു. 6 ജിബി റാമും 64 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുമായാണ് ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. ആൻഡ്രോയിഡ് 10 ഒ.എസ് ബേസ്ഡ് MIUI 11 ഒഎസാണ് സോഫ്റ്റ്വയർ.

കണക്റ്റിവിറ്റി

കണക്റ്റിവിറ്റി സവിശേഷതകൾ പരിശോധിച്ചാൽ, ഡിവൈസിൽ യുഎസ്ബി ടൈപ്പ്-സി പോർട്ടാണ് നൽകിയിട്ടുള്ളത്. ഈ ടൈപ്പ്- സി പോർട്ട് ഫോണിന്റെ താഴത്തെ ഭാഗത്ത് 3.5 എംഎം ഹെഡ്‌ഫോൺ ജാക്കിനും സ്പീക്കർ ഗ്രില്ലിനും ഇടയിലാണ് നൽകിയിട്ടുള്ളത്. സൈഡ് പാനലിൽ (വലതുവശത്ത്) ഫിംഗർപ്രിന്റ് സ്കാനർ നൽകിയിട്ടുണ്ട്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ നൽകിയിട്ടുള്ളത്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിലുണ്ട്.

Best Mobiles in India

English summary
Poco M2 Pro debuted in India earlier this month and went on sale once on July 14. Poco recently announced that they will remove all banned apps from the Poco M2 Pro.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X