Poco X2: പോക്കോയുടെ രണ്ടാമത്തെ സ്മാർട്ട്ഫോൺ പോക്കോ എക്സ്2 ഫെബ്രുവരി 4ന് പുറത്തിറങ്ങും

|

കാത്തിരിപ്പിനൊടുവിൽ പോക്കോയുടെ രണ്ടാമത്തെ മോഡൽ ഫെബ്രുവരി 4ന് ഔദ്യോഗികമായി അവതരിപ്പിക്കും. ഷവോമിയുടെ സബ് ബ്രാന്റായി പോക്കോ എഫ് 1 2018ലാണ് പുറത്തിറങ്ങുന്നത്. അതിന് ശേഷം ഇതുവരെ പോക്കോ സ്മാർട്ട്ഫോണുകളൊന്നും പുറത്തിറക്കിയിരുന്നില്ല. പോക്കോ എന്ന സബ് ബ്രാന്റ് ഷവോമി അടച്ചുപൂട്ടുന്നു എന്ന വാർത്തകളെ തള്ളി കമ്പനി പോക്കോയെ സ്വതന്ത്ര കമ്പനിയായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. പോക്കോയുടെ ഒന്നിലധികം സ്മാർട്ട്ഫോണുകൾ ഈ വർഷം പുറത്തിറങ്ങുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. പുതിയ മോഡലിന്റെ പേര് പോക്കോ എക്സ് 2 എന്നാണെന്ന് ടീസറിലൂടെ കമ്പനി വ്യക്തമാക്കുന്നു.

സൂപ്പർ സ്മൂത്ത്

സൂപ്പർ സ്മൂത്ത് ഉപയോക്തൃ അനുഭവം നൽകുന്ന ഡിവൈസായിരിക്കും ഇതെന്നാണ് ടീസർ നൽകുന്ന സൂചന. കഴിഞ്ഞ മാസം ചൈനയിൽ അവതരിപ്പിച്ച റെഡ്മി കെ 30 ന്റെ പേര് മാറ്റിയാണ് പോക്കോ എക്സ് 2 പുറത്തിറക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. കുറഞ്ഞ വിലയിൽ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളോട് മത്സരിക്കുന്ന സവിശേഷതകളുമായി പുറത്തിറക്കിയ പോക്കോ എഫ്1ന് സമാനമായി ഉപയോക്താക്കൾക്ക് താങ്ങാനാവുന്ന വിലയിൽ അനവധി സവിശേഷതകളുമായിട്ടായിരിക്കും എക്സ്2 പുറത്തിറക്കുക എന്നത് ഉറപ്പാണ്.

പോക്കോ എക്സ് 2: പ്രതീക്ഷിക്കാവുന്നതെന്ത്

പോക്കോ എക്സ് 2: പ്രതീക്ഷിക്കാവുന്നതെന്ത്

പോക്കോ എഫ് 2 ആയിരിക്കും കമ്പനിയിൽ നിന്നുള്ള അടുത്ത സ്മാർട്ട്ഫോണെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അത്തരം റിപ്പോർട്ടുകളെ തള്ളി പോക്കോ തന്നെ തങ്ങളുടെ അടുത്ത സ്മാർട്ട്ഫോൺ എക്സ് 2 ആയിരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നു. ഇനി പോക്കോ എഫ് 2 പുറത്തിറക്കാൻ സാധ്യത ഇല്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. പോക്കോ എക്സ് 2 പുറത്തിറങ്ങുന്നത് സാംസങ് ഗാലക്സി എസ്10 ലൈറ്റ് വിൽപ്പനയ്ക്ക് എത്തുന്ന അതേ ദിവസം തന്നെയാണ് എന്നത് ശ്രദ്ധേയമാണ്.

കൂടുതൽ വായിക്കുക: ഇന്ത്യയിൽ റെഡ്മി കെ 20 പ്രോയുടെ വില ഔദ്യോഗികമായി കുറച്ചുകൂടുതൽ വായിക്കുക: ഇന്ത്യയിൽ റെഡ്മി കെ 20 പ്രോയുടെ വില ഔദ്യോഗികമായി കുറച്ചു

പോക്കോ എക്സ് 2
 

പോക്കോ എക്സ് 2 ലോഞ്ച് പരിപാടികൾ ഫെബ്രുവരി 4 ന് രാവിലെ 11.30 ന് ആരംഭിക്കും. പോക്കോ എക്സ് 2 വിനുള്ള ഏറ്റവും വലിയ സവിശേഷത ഇതൊരു മികച്ച ഉപയോക്തൃ അനുഭവം നൽകുന്ന സ്മാർട്ട്ഫോണായിരിക്കും എന്ന് ഉറപ്പാണ്. 120Hz റിഫ്രഷ് റേറ്റിലുള്ള ഒരു ഒരു ഡിസ്പ്ലേയാണ് ഡിവൈസിൽ നൽകിയിരിക്കുന്നത്. ഡിവൈസിന്റെ ടീസർ എക്ട്രീം റിഫ്രഷ് റേറ്റ്, എക്സ്ട്രീം ഗെയിമിംഗ് എന്നിവയാണ് പ്രധാനമായും എടുത്ത് കാണിക്കുന്നത്. റെഡ്മി കെ 30 സീരീസിലുള്ള 120 ഹെർട്സ് ഡിസ്‌പ്ലേ പോക്കോ എക്സ് 2വിലും ഉണ്ട്.

സെൻസർ ഇമേജ്

സോണിയിൽ നിന്നുള്ള 64 മെഗാപിക്സൽ 1 / 1.7 ഇഞ്ച് സെൻസർ ഇമേജ് പ്രോസസറിനെക്കുറിച്ചും ടീസറിൽ പരാമർശമുണ്ട്. പോക്കോ എക്സ് 2വിൽ ഒരു ക്വാൽകോം മൊബൈൽ പ്രോസസറാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പക്ഷേ സ്നാപ്ഡ്രാഗൺ 865 SoC ആയിരിക്കില്ല ഈ ഫോണിൽ ഉണ്ടായിരിക്കുക എന്നും റിപ്പോർട്ടുകളുണ്ട്. പകരം സ്നാപ്ഡ്രാഗൺ 855+ അല്ലെങ്കിൽ സ്നാപ്ഡ്രാഗൺ 765 മൊബൈൽ പ്ലാറ്റ്ഫോം ആയിരിക്കും ഉണ്ടായിരിക്കുക. ലിക്വിഡ് കൂളിംഗ് സപ്പോർട്ടും പിന്നിൽ ഘടിപ്പിച്ച ഫിംഗർപ്രിന്റ് സെൻസറും ടീസറിലൂടെ വ്യക്തമാകുന്നു. അമോലെഡ് സ്ക്രീനിന് പകരം ഒരു എൽസിഡി ഡിസ്പ്ലേയായിരിക്കും ഈ ഫോണിൽ ഉണ്ടായിരിക്കുകയെന്നും റിപ്പോർട്ടുകളുണ്ട്.

യുഎസ്ബി ടൈപ്പ്-സി

യുഎസ്ബി ടൈപ്പ്-സി പോർട്ട്, ബോട്ടം മൌണ്ടഡ് സ്പീക്കർ, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയും പോക്കോ എക്സ് 2വിൽ ഉണ്ടെന്ന് ടീസറിലൂടെ വ്യക്തമാകുന്നു. പോക്കോ എക്സ് 2വിലൂടെ പ്രീമിയം മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ വിഭാഗത്തിൽ വീണ്ടും തങ്ങളുടെ ഇടം കണ്ടെത്താനുള്ള ശ്രമമാണ് പോക്കോ നടത്തുകയെന്നതിൽ സംശയമില്ല. റെഡ്മി കെ 20 സീരീസിലൂടെ ഷവോമി ഇതിനകം തന്നെ പ്രീമിയം മിഡ് റെയിഞ്ച് സ്മാർട്ട്ഫോൺ വിഭാഗത്തിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. 2020ൽ പോക്കോ ഈ വിഭാഗത്തിൽ ഇനിയും കൂടുതൽ ഫോണുകൾ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

കൂടുതൽ വായിക്കുക: അമേരിക്കയെ പിന്നിലാക്കി ഏറ്റവും വലിയ രണ്ടാമത്തെ സ്മാർട്ട്ഫോൺ വിപണിയായി ഇന്ത്യകൂടുതൽ വായിക്കുക: അമേരിക്കയെ പിന്നിലാക്കി ഏറ്റവും വലിയ രണ്ടാമത്തെ സ്മാർട്ട്ഫോൺ വിപണിയായി ഇന്ത്യ

Best Mobiles in India

Read more about:
English summary
Poco is officially back from the brink. The company has announced that it will launch its next smartphone in India on February 4. In a new teaser on Twitter, the company has confirmed that this smartphone will be called Poco X2.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X