കൊറോണ കാരണം ആളൊഴിഞ്ഞ തെരുവിൽ യുവാവ് പോക്കിമോൻ കളിക്കാനിറങ്ങി; പിന്നീട് സംഭവിച്ചത്

|

പോക്കിമോൻ ഗോ എന്ന ഗെയിം ലോക പ്രശസ്തമാണ്. വ്യത്യസ്ത പോക്കിമോനെ പിടിക്കാൻ പലയിടത്തും നടന്ന് പോകുന്ന ഗെയിമാണ് പോക്കിമോൻ. ഇത് ഒരു റൂമിലിരുന്ന് കളിക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ പല അപകടങ്ങൾക്ക് ഈ ഗെയിം കാരണമായിട്ടുണ്ട്. നിരവധി വിമർശനങ്ങളും ഗെയിമിനെതിരെ ഉണ്ടായിട്ടുമുണ്ട്.

ഇരുന്ന് കളിക്കാൻ
 

ഒരിടത്ത് ഇരുന്ന് കളിക്കാൻ കഴിയാത്ത പോക്കിയമോൻ കൊറോണ കാരണം ആരും പുറത്തിറങ്ങരുതെന്ന നിർദ്ദേശമുള്ള ഈ അവസരത്തിൽ കളിക്കാൻ സാധിക്കില്ലെന്ന് നമുക്കെല്ലാം അറിയാം. എന്നാൽ ധാരാളം കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യുകയും ആളുകൾ നിരത്തിൽ ഇറങ്ങുന്നത് പൂർണമായും നിരോധിക്കുകയും ചെയ്തിരിക്കുന്ന ഇറ്റലിയിലെ ഒരു യുവാവ് പോക്കിമോൻ കളിക്കാൻ തെരുവിലിറങ്ങി.

കർശന നിർദ്ദേശം

ആളുകൾ പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശമുള്ള അവസരത്തിലാണ് പോക്കിമോൻ കളിക്കാനായി യുവാവ് റോഡിൽ ഇറങ്ങി നടന്നത്. ലെഗോ എന്ന ഓൺലൈ മാധ്യമത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം റോഡിൽ കണ്ട 31 വയസ്സുകാരനെയും അയാളുടെ മകളെയും പൊലീസ് പിടിച്ച് നിർത്തി ചോദ്യം ചെയ്തു. എന്തുനാണ് പുറത്തിറങ്ങിയത് എന്ന പൊലീസുകാരന്റെ ചോദ്യത്തിന് അയാൾ നൽകിയ മറുപടി കേട്ട് പൊലീസുകാർ തന്നെ ഞെട്ടിപോയി.

കൂടുതൽ വായിക്കുക: ജിയോയുടെ പുതിയ വർക്ക് ഫ്രം ഹോം ഡാറ്റ പ്ലാൻ വെറും 251 രൂപയ്ക്ക് സ്വന്തമാക്കാം

31 വയസ്സുകാരൻ

"പോക്കിമോനെ പിടിക്കണം" എന്നാണ് എന്തിന് പുറത്തിറങ്ങി എന്ന ചോദ്യത്തിന് 31 വയസ്സുകാരൻ മറുപടി പറഞ്ഞത്. ലോക്ക്ഡൗൺ ഓർഡറുകൾ ലംഘിച്ച് പുറത്ത് കടക്കാൻ മാത്രമുള്ള കാരണമായി പോക്ക്മാൻ ഗോ ഗെയിമിനെ ഇയാൾ കണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. നിയമം ലംഘിച്ച് വീട്ടിൽ നിന്ന് പുറത്തിറങ്ങിയതിന് ഇയാൾക്കെതിരെ പോലീസ് കുറ്റം ചുമത്തിയിട്ടുണ്ട്.

വസ്തുനിഷ്ഠത
 

ഈ റിപ്പോർട്ടിന്റെ വസ്തുനിഷ്ഠത എത്രത്തോളമാണെന്ന് വ്യക്തമല്ലെങ്കിലും ആളുകൾക്കിടയിൽ ഇത്തരം സ്വഭാവങ്ങൾ ഉണ്ടെന്നത് സത്യമാണ്. കൊറോണ ഭീതിയിൽ വീടിന് അകത്ത് തന്നെ കഴിയാൻ സർക്കാരുകൾ ആഹ്വാനം ചെയ്യുന്ന അവസരത്തിൽ ഇത്തരം സംഭവങ്ങൾ വർദ്ധിച്ചു വരുന്നുണ്ട്. പോക്കിമോൻ ഗോയുടെ ഉടമസ്ഥരായ നിയാന്റിക് ഗെയിമിൽ ചില മാറ്റങ്ങൾ വരുത്തി പുറത്ത് പോകാതെ കളിക്കാനുള്ള സംവിധാനം ഉണ്ടാക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

ആളുകൾ

ആളുകൾ പുറത്തിറങ്ങരുതെന്ന് കേരളത്തിലടക്കം കനത്ത നിർദ്ദേശങ്ങൾ ഉണ്ടായിട്ടും ഇത് വക വയ്ക്കാതെ ആളുകൾ പുറത്തിറങ്ങുന്നുണ്ട്. ഇത്തരം അവസരങ്ങളിൽ വീടിനകത്ത് നിന്ന് ഗെയിമുകൾ കളിക്കാനും സ്ട്രീമിങ് സൈറ്റുകൾ ഉപയോഗിച്ച് സിനിമകളും മറ്റും കാണാനുമുള്ള സംവിധാനങ്ങളാണ് വേണ്ടത്. കൊറോണ ഭീതി വിട്ടൊഴിയും വരെ സുരക്ഷിതരായിരിക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്.

കൂടുതൽ വായിക്കുക: വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കായി ബി‌എസ്‌എൻ‌എൽ ബ്രോഡ്ബാന്റിൽ ദിവസവും 5ജിബി സൌജന്യം

Most Read Articles
Best Mobiles in India

Read more about:
English summary
Pokemon Go requires players to venture out and capture different Pokemon. This isn’t ideal in a situation right now when people have to stay in due to the coronavirus pandemic. One Pokemon Go player in Italy where there’s a nationwide lockdown, went against official orders to hunt for Pokemon.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X