ലോക്ക്ഡൌണിനിടെ ഡ്രോൺ വഴി പാൻമസാല വിൽപ്പന; രണ്ട് പേർ അറസ്റ്റിൽ

|

കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് രാജ്യത്ത് ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ അവശ്യ സാധനങ്ങൾ ലഭിക്കുമെങ്കിലും മദ്യം, പാൻമസാല തുടങ്ങിയവയൊന്നും ലഭിക്കില്ല. വീടുകളിൽ തന്നെ കഴിയുമ്പേോൾ പാൻമസാലയ്ക്കും മറ്റും ആവശ്യക്കാർ ഏറുകയാണ്. കേരളത്തിൽ നിരോധിച്ചിട്ടുള്ള പാൻമസാല പായ്ക്കറ്റുകൾ മറ്റ് സംസ്ഥാനങ്ങളിൽ ഏറെ ആവശ്യക്കാരുള്ള ഉത്പന്നമാണ്.

പാൻമസാല ഉപയോഗം
 

മാറ്റാൻ പറ്റാത്ത ശീലമായി പാൻമസാല ഉപയോഗം മാറിയ ആളുകളാണ് ഇന്ത്യയിലെ വിലയൊരു വിഭാഗം. അത്തരക്കാരെ ഈ ലോക്ക്ഡൌൺ ആകെ വലച്ചിരിക്കുന്നു. മദ്യപാനികൾക്കും ലോക്ക്ഡൌൺ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. മദ്യപാനികൾ മദ്യം കിട്ടാതെ ആത്മഹത്യ ചെയ്ത വാർത്തകൾ നമ്മൾ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതാണ്.

കൂടുതൽ വായിക്കുക: നിങ്ങൾ ഫോണും ലാപ്ടോപ്പും എത്രസമയം ഉപയോഗിച്ചുവെന്ന് അറിയാനുള്ള വഴി ഇതാണ്

കഴിഞ്ഞ ദിവസം

കഴിഞ്ഞ ദിവസം പൊലീസ് ഒരു പാൻമസാല വിൽപ്പനക്കാരെ അറസ്റ്റ് ചെയ്തു. പാൻമസാല വിൽപ്പന കുറ്റകരമല്ലാത്ത ഗുജറാത്തിലാണ് പാൻമസാല വിറ്റത്തിന് ഒരാളെ അറസ്റ്റ് ചെയ്തത്. ലോക്ക്ഡൌൺ കാലത്ത് കട തുടക്കാൻ പാടില്ലാത്തതിനാൽ ആളുകൾ പാൻ മസാല കിട്ടാതെ വലഞ്ഞിരിക്കുകയായിരുന്നു. അപ്പോഴാണ് ഇവർ ഡ്രോൺ വഴി പാൻ മസാല എത്തിച്ച് നൽകിയത്.

ഗുജറാത്തിലെ മോർബി

ഗുജറാത്തിലെ മോർബി പ്രദേശത്ത് നിന്ന് വീടുകളിൽ പാൻ മസാല എത്തിക്കാൻ ഡ്രോൺ ഉപയോഗിച്ചയാളുകളാണ് അറസ്റ്റിലായത്. പൊലീസ് നേരിട്ട് പിടികൂടിയതല്ല ഇയാളെ. മറിച്ച് പാൻമസാല ഡ്രോൺ വഴി എത്തിച്ച് നൽകുന്ന വീഡിയോ ടിക്ടോക്കിൽ അപ്ലോഡ് ചെയ്തതിൽ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഡ്രോൺ പാൻമസാല വിതരണം ചെയ്യുന്നതിന്റെ വീഡിയോ എടുത്ത് ഒരാൾ ടിക്ടോക്കിൽ പോസ്റ്റ് ചെയ്ത് പൊലീസിന്റെ ശ്രദ്ധ ക്ഷണിച്ചതോടെയാണ് ഡ്രോൺ വഴി പാൻമസാല വിറ്റ വിരുതൻ അറസ്റ്റിലായത്.

കൂടുതൽ വായിക്കുക: സ്മാർട്ട്ഫോണുകളിലെ ഫിങ്കർപ്രിന്റ് അൺലോക്ക് സുരക്ഷിതമല്ല; അറിയേണ്ടതെല്ലാം

ഡ്രോൺ
 

ഡ്രോൺ വഴി ആളുകളുടെ വീടുകളിൽ പാൻ മസാല എത്തിച്ചതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. മദ്യവും സിഗരറ്റും കരിഞ്ചന്തയിൽ വിറ്റ് ആളുകൾ ഈ അവസരത്തിൽ പണം സമ്പാദിക്കാൻ ശ്രമിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഡ്രോൺ പോലുള്ള നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പാൻമസാല വിൽപ്പന നടത്തുന്നത് ഏറെ അതിശയിപ്പിക്കുന്ന വാർത്തയാണെന്നാണ് പല സോഷ്യൽമീഡിയ ഉപയോക്താക്കളുടെയും പ്രതികരണം.

ഡ്രോൺ

ഗുജറാത്തിൽ ആളുകൾ ഡ്രോൺ വഴി പാൻമസാല വിൽക്കുമ്പോൾ കേരളത്തിലെ ഡ്രോൺ ഓപ്പറേറ്റർമാർ പൊലീസിനെ സഹായിക്കാനാണ് തങ്ങളുടെ ഡ്രോൺ ഉപയോഗിക്കുന്ന്. ലോക്ക്ഡൌൺ ലംഘിച്ച് പുറത്തിറങ്ങി കൂട്ടം കൂടിയിരിക്കുന്ന ആളുകളെ കണ്ടെത്തനാണ് കേരളാ പൊലീസ് ഡ്രോണുകൾ ഉപയോഗിക്കുന്നത്. കേരളപൊലീസിന്റെ ഡ്രോൺ ക്യാമറയിൽ അകപ്പെട്ട ആളുകളുടെ രസകരമായ വീഡിയോകൾ പൊലീസ് തന്നെ പുറത്ത് വിട്ടിരുന്നു.

കൂടുതൽ വായിക്കുക: കൊറോണ വൈറസിനെ നേരിടാൻ ഗൂഗിളും ആപ്പിളും ചേർന്ന് പ്രവർത്തിക്കുന്നു

സോഷ്യൽ മീഡിയ

പല ആളുകളും ഡ്രോൺ കണ്ടതോടെ ഉടുത്തിരുന്ന മുണ്ട് അഴിച്ച് തലയിൽ ഇട്ട് ഓടുന്ന വീഡിയോ അടക്കം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പൊലീസിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഡ്രോൺ ഓപ്പറേറ്റർമാർ എത്തിയത് ഏറെ പ്രശംസിക്കപ്പെട്ട വാർത്തയാണ്. കൊറോണ പ്രതിരോധത്തിൽ ലോകത്തിന് തന്നെ മാതൃകയാകുന്ന പ്രവർത്തനമാണ് കേരളത്തിൽ നടക്കുന്നത്.

Most Read Articles
Best Mobiles in India

Read more about:
English summary
Gujarat's Morbi area where a drone was being used to deliver paan masala to homes. Soon enough, a video of the incident was uploaded on TikTok and the police was alerted about the same.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X