താരിഫ് നിരക്ക് വർധിപ്പിച്ചതിന് പിന്നാലെ ഡബിൾ ഡാറ്റ ഓഫർ നിർത്തലാക്കി വോഡാഫോൺ ഐഡിയ

|

ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വോഡഫോൺ ഐഡിയ (വിഐ) കുറച്ച് ദിവസം മുമ്പാണ് തങ്ങളുടെ താരിഫ് നിരക്കുകൾ വർധിപ്പിച്ചത്. ഇതിന് പിന്നാലെ വിഐയുടെ പ്ലാനുകളിൽ ഏറ്റവും വലിയ ആകർഷണമായിരുന്ന ഡബിൾ ഡാറ്റ ഓഫർ കൂടി നിർത്തലാക്കുകയാണ് കമ്പനി. ചില പ്ലാനുകൾക്കൊപ്പം ഇരട്ടി ഡാറ്റ നൽകുന്ന പ്ലാനാണ് കമ്പനി അവതരിപ്പിച്ചിരുന്നത്. ഈ പ്ലാനിലൂടെ ദിവസവും രണ്ട് ജിബി ഡാറ്റ ആനുകൂല്യമാണ് ഉള്ളത്. ഇതിനൊപ്പം അധികമായി രണ്ട് ജിബി ഡാറ്റ കൂടി നൽകുന്നതായിരുന്ന വിഐയുടെ ഡബിൾ ഡാറ്റ ഓഫർ.

വിഐ

ദിവസവും 4 ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കിയ വിഐ മറ്റ് ടെലിക്കോം കമ്പനികൾക്ക് വലിയ വെല്ലുവിളി ഉയർത്തി. കൂടുതൽ ഡാറ്റ ആവശ്യമുള്ള ആളുകൾ വലിയ തോതിൽ തിരഞ്ഞെടുത്തിരുന്ന പ്ലാൻ ആയിരുന്നു ഇത്. ഈ പ്ലാനുകൾ അൺലിമിറ്റഡ് കോളിങ്, ദിവസവും 100 എസ്എംഎസുകൾ, ഒടിടി ആനുകൂല്യങ്ങൾ എന്നിവയും നൽകിയിരുന്നു. 299 രൂപ, 449 രൂപ, 699 രൂപ എന്നീ പ്ലാനുകളിലാണ് ഡബിൾ ഡാറ്റ ആനുകൂല്യം നൽകിയിരുന്നത്. ഈ പ്ലാനുകൾക്ക് വില വർധിപ്പിച്ചതിന് പിന്നാലെയാണ് ഡബിൾ ഡാറ്റ ആനുകൂല്യവും നീക്കം ചെയ്തത്.

ജിയോയെ ഉപേക്ഷിച്ച് ഉപയോക്താക്കൾ, സെപ്റ്റംബറിൽ നഷ്ടമായത് 1.9 കോടി വരിക്കാരെജിയോയെ ഉപേക്ഷിച്ച് ഉപയോക്താക്കൾ, സെപ്റ്റംബറിൽ നഷ്ടമായത് 1.9 കോടി വരിക്കാരെ

4 ജിബി ഡാറ്റ

ഇനി മുതൽ 299 രൂപ, 449 രൂപ, 699 രൂപ പ്ലാനുകളിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 4 ജിബി ഡാറ്റയ്ക്ക് പകരം 2 ജിബി ഡാറ്റ മാത്രമേ ലഭിക്കൂ. കേരളം അടക്കമുള്ള സർക്കിളിലുകളിലെ വെബ്സൈറ്റുകളിൽ നിന്നും ഡാറ്റ ആനുകൂല്യം എടുത്ത് മാറ്റിയിട്ടുണ്ട്. വിഐ താരിഫ് പ്ലാനുകളുടെ വില 25% വരെ വർദ്ധിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം. വിഐയുടെ പുതുക്കിയ താരിഫ് നിരക്കുകൾ ഇന്നലെ മുതലാണ് പ്രാബല്യത്തിൽ വന്നത്. ഡബിൾ ഡാറ്റ ആനുകൂല്യം നൽകിയിരുന്ന 299 രൂപ, 449 രൂപ, 699 രൂപ പ്ലാനുകളുടെ വിവരങ്ങൾ വിശദമായി നോക്കാം.

വിഐ 359 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐ 359 രൂപ പ്രീപെയ്ഡ് പ്ലാൻ

വോഡാഫോൺ ഐഡിയ നേരത്തെ 299 രൂപയ്ക്ക് നൽകിയിരുന്ന പ്രീപെയ്ഡ് പ്ലാനാണ് ഇപ്പോൾ 359 രൂപയ്ക്ക് നൽകുന്നത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും പ്ലാനിലൂടെ ലഭിക്കുന്നു. 28 ദിവസത്തേക്ക് 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാനിനൊപ്പം വരിക്കാർക്ക് വിഐ മൂവീസ് & ടിവി ആനുകൂല്യവും സൌജന്യമായി ലഭിക്കുന്നു.

എയർടെല്ലിന് പിന്നാലെ താരിഫ് നിരക്കുകൾ വർധിപ്പിച്ച് വോഡഫോൺ ഐഡിയയുംഎയർടെല്ലിന് പിന്നാലെ താരിഫ് നിരക്കുകൾ വർധിപ്പിച്ച് വോഡഫോൺ ഐഡിയയും

വിഐ 539 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐ 539 രൂപ പ്രീപെയ്ഡ് പ്ലാൻ

വോഡാഫോൺ ഐഡിയയുടെ 449 രൂപ വിലയണ്ടായിരുന്ന ജനപ്രിയമായി പ്ലാനിന് ഇപ്പോൾ 539 രൂപയാണ് വില വരുന്നത്. ഈ പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 2ജിബി ഡാറ്റയാണ് നൽകുന്നത്. ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനിലൂടെ ദിവസവും 100 എസ്എംഎസുകളും ലഭിക്കുന്നു. 56 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. വിഐ മൂവീസ് & ടിവി സൗജന്യ ഒടിടി സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനിലൂടെ ലഭിക്കുന്നു.

വിഐ 839 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐ 839 രൂപ പ്രീപെയ്ഡ് പ്ലാൻ

ഡബിൾ ഡാറ്റ ആനുകൂല്യം നൽകിയിരുന്ന വിഐയുടെ മറ്റൊരു ജനപ്രിയ പ്ലാനാണ് 699 രൂപ പ്ലാൻ. ഈ പ്ലാനിന് താരിഫ് നിരക്ക് വർധനയ്ക്ക് ശേഷം 839 രൂപയാണ് വില. ഈ പ്ലാനിലൂടെ വരിക്കാർക്ക് ദിവസവും 2 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളിങ്, ദിവസവും 100 എസ്എംഎസുകൾ എന്നിങ്ങനെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. മറ്റ് പ്ലാനുകൾക്ക് സമാനമായി 839 രൂപ പ്ലാനും വിഐ മൂവീസ് & ടിവി സൌജന്യ ഒടിടി സബ്സ്ക്രിപ്ഷൻ നൽകുന്നു.

ഡൌൺലോഡ് വേഗതയിൽ രാജാവ് ജിയോ തന്നെ, അപ്ലോഡ് വേഗതയിൽ വിഐ മുന്നിൽഡൌൺലോഡ് വേഗതയിൽ രാജാവ് ജിയോ തന്നെ, അപ്ലോഡ് വേഗതയിൽ വിഐ മുന്നിൽ

വില വർധിപ്പിച്ച മറ്റ് പ്ലാനുകൾ

വില വർധിപ്പിച്ച മറ്റ് പ്ലാനുകൾ

വിഐയുടെ 79 രൂപ ബേസിക്ക് പ്ലാനിന് ഇനി മുതൽ 99 രൂപയാണ് വില. 149 രൂപ വിലയുണ്ടായിരുന്ന പ്ലാനിന് ഇനി 179 രൂപ നൽകേണ്ടി വരും. 219 രൂപ വിലയുണ്ടായിരുന്ന പ്ലാനിന് ഇനി മുതൽ 269 രൂപയാണ് വില. 249 രൂപ വിലയുണ്ടായിരുന്ന പ്ലാനിന് ഇനി മുതൽ 299 രൂപയാണ് വില. 399 രൂപ വിലയുണ്ടായിരുന്ന പ്ലാനിന് ഇനി മുതൽ 479 രൂപയാണ് വില. 599 രൂപ വിലയുണ്ടായിരുന്ന പ്ലാനിന് ഇനി 719 രൂപ നൽകേണ്ടി വരും. 379 രൂപ വിലയുണ്ടായിരുന്ന പ്ലാനിന് ഇനി മുതൽ 459 രൂപയാണ് വില.

വാർഷിക പ്ലാനുകൾ

വാർഷിക പ്ലാനുകളിലേക്ക് വന്നാൽ, 1499 രൂപ വിലയുണ്ടായിരുന്ന വിഐ പ്ലാനിന് ഇനി മുതൽ 1799 രൂപ നൽകേണ്ടി വരും. 2399 രൂപ വിലയുണ്ടായിരുന്ന വിഐ വാർഷിക പ്ലാനിന് ഇനി മുതൽ 2899 രൂപയാണ് വില. ഡാറ്റ ടോപ്പ് അപ്പുകൾക്കും വിഐ വില വർധിപ്പിച്ചിട്ടുണ്ട്. 48 രൂപ വിലയുണ്ടായിരുന്ന ടോപ്പ് അപ്പിന് ഇനി 58 രൂപയാണ് വില. 3 ജിബി ഡാറ്റ 28 ദിവസത്തേക്ക് നൽകുന്ന പ്ലാനാണ് ഇത്. 28 ദിവസത്തേക്ക് 12 ജിബി ഡാറ്റ നൽകുന്ന 98 രൂപ ഡാറ്റ ടോപ്പ്അപ്പിന് ഇനി 118 രൂപയാണ് വില. 251 രൂപ വിലയുണ്ടായിരുന്ന ടോപ്പ്അപ്പിന് ഇനി മുതൽ 298 രൂപ വിലയുണ്ട്. ഇതിലൂടെ 50 ജിബി ഡാറ്റ ലഭിക്കും. 351 രൂപ വിലയുണ്ടായിരുന്ന ടോപ്പ്അപ്പിന് ഇനി മുതൽ 418 രൂപയാണ് വില. ഇതിലൂടെ 100 ജിബി ഡാറ്റയാണ് ലഭിക്കുന്നത്.

5ജിയ്ക്കായി കാത്തിരിപ്പ് തുടരുന്നു; 6ജി ഉടനെന്ന് കേന്ദ്രം!5ജിയ്ക്കായി കാത്തിരിപ്പ് തുടരുന്നു; 6ജി ഉടനെന്ന് കേന്ദ്രം!

Best Mobiles in India

English summary
Vodafone Idea (Vi) has discontinued its double data offer. The offer, which offered an additional 2GB of data on three plans with 2GB of data per day, was discontinued.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X