ഫോണിൽ പോൺ കാണുന്നവരുടെ എണ്ണത്തിൽ ഇന്ത്യക്കാർക്ക് റെക്കോഡ്

|

അഡൾട്ട് വീഡിയോ സൈറ്റായ പോൺഹബിന്റെ പുതിയ റിപ്പോർട്ട് അനുസരിച്ച് 2019 ൽ അശ്ലീല വീഡിയോ കണ്ട 89 ശതമാനം ഇന്ത്യക്കാരും മൊബൈൽ ഡിവൈസുകൾ വഴിയാണ് സൈറ്റിലെത്തിയത്. 2017 ലെ കണക്കിനോട് താരതമ്യപ്പെടുത്തുമ്പോൾ മൂന്ന് ശതമാനം വർദ്ധനവാണ് സ്മാർട്ട്ഫോണിൽ പോൺ കാണുന്നവരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. 2017ൽ ഇത് 86 ശതമാനമായിരുന്നു.

ആഗോളതലത്തിൽ
 

ആഗോളതലത്തിൽ പോൺ കാണുന്നവരിൽ നാലിൽ മൂന്ന് പേർ സ്മാർട്ട്ഫോണിലാണ് അശ്ലീല സൈറ്റിലെത്തുന്നത്. പോൺ കാണാനായി ഡെസ്‌ക്‌ടോപ്പുകൾ, ലാപ്‌ടോപ്പുകൾ എന്നിവയടക്കമുള്ള ഡിവൈസുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞ് വരികയാണെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. പോൺഹബിന്റെ കണക്കുകൾ അനുസരിച്ച് 2019 ൽ ആഗോളതലത്തിൽ മൊബൈൽ ട്രാഫിക് 77 ശതമാനം വരെ എത്തി. 2018 നെ അപേക്ഷിച്ച് 10 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

സ്മാർട്ട്ഫോൺ

സ്മാർട്ട്ഫോൺ ഉപയോഗിച്ച് പോൺ സൈറ്റിലെത്തിയ രാജ്യങ്ങളുടെ കണക്കിൽ 89 ശതനമാനവുമായി ഒന്നാം സ്ഥാനത്ത് എത്തിയ ഇന്ത്യ കഴിഞ്ഞ് രണ്ടാം സ്ഥാനത്ത് അമേരിക്കയാണ്. 81 ശതമാനം ആളുകളാണ് അമേരിക്കയിൽ മൊബൈൽ ഉപയോഗിച്ച് പോൺ കണ്ടത്. സൈറ്റിൽ എത്തിയവരിൽ 79 ശതമാനവും സ്മാർട്ട്ഫോൺ ഉപയോഗിച്ച ബ്രസീൽ മൂന്നാം സ്ഥാനത്താണ്.

കൂടുതൽ വായിക്കുക: പോൺ വീഡിയോ കാണുന്നവരിൽ ഏറ്റവും കൂടുതൽ ഐഫോൺ ഉപയോക്താക്കൾ

ജപ്പാനിൽ

ജപ്പാനിൽ പോൺഹബിലേക്ക് ലോഗിൻ ചെയ്ത 70 ശതമാനം ആളുകളും സ്മാർട്ട്‌ഫോണുകളാണ് ഉപയോഗിച്ചത്. യുകെയിൽ 74 ശതമാനം ആളുകളും മൊബൈൽ ഉപയോഗിച്ച് സൈറ്റിലെത്തി. 2013-ൽ, വെബ്‌സൈറ്റിന്റെ മൊബൈൽ ട്രാഫിക് വെറും 40 ശതമാനമായിരുന്നെന്ന് സൈറ്റിന്റെ വാർഷിക ‘ഇയർ ഇൻ റിവ്യൂ' റിപ്പോർട്ട് വെളിപ്പെടുത്തി. ഇന്ത്യയുൾപ്പെടെ സൈറ്റിന്റെ പ്രധാന വിപണികളിൽ സ്മാർട്ട്ഫോൺ ഉപയോഗിച്ച് സൈറ്റിലെത്തുന്നവരുടെ എണ്ണം ക്രമാനുഗതമായി വർദ്ധിക്കുന്നുണ്ട്.

ഡാറ്റ പ്ലാനുകൾ
 

ഇന്ത്യയിൽ ഡാറ്റ പ്ലാനുകൾ വിലക്കുറവിൽ ലഭ്യമാകുന്നത് സ്മാർട്ട്‌ഫോണുകളിൽ പോൺ കാണുന്നത് വർദ്ധിക്കാൻ പ്രധാന കാരണമായിട്ടുണ്ട്. മിഡ് റേഞ്- ഹൈ എൻഡ് സ്മാർട്ട്‌ഫോണുകൾക്ക് ഉണ്ടായ വിലക്കുറവും പോൺ ഉപഭോഗം വർദ്ധിക്കാൻ കാരണമായി. രാജ്യത്ത് 450 ദശലക്ഷത്തിലധികം ഉപയോക്താക്കൾക്ക് ഇന്റർനെറ്റ് ഉപയോഗം വളരെ എളുപ്പത്തിൽ ലഭ്യമാകുന്നു എന്നതും ഈ കണക്കുകൾ വർദ്ധിക്കാൻ കാരണമായി.

ഉയർന്ന ഡാറ്റ ഉപയോഗം

ഒരു സ്മാർട്ട്ഫോണിൽ പ്രതിമാസം ശരാശരി 9.8 ജിബി എന്ന അളവിൽ ലോകത്തിലെ ഏറ്റവും ഉയർന്ന ഡാറ്റ ഉപയോഗമാണ് ഇന്ത്യയിലുള്ളത്. 2024 ഓടെ ഇത് 18 ജിബിയായി ഇരട്ടിയാകുമെന്നാണ് സ്വീഡിഷ് ടെലികോം ഡിവൈസ് നിർമാതാക്കളായ എറിക്സൺ പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ഡിജിറ്റലൈസേഷൻ കാരണം 2021 ഓടെ ഇന്ത്യയിലെ മൊത്തം ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം 829 ദശലക്ഷമായി ഉയരുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

കൂടുതൽ വായിക്കുക: വാട്ട്സ്ആപ്പ് വഴി അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു

ആൻഡ്രോയിഡ്

പോൺഹബ് നേരത്തെ പുറത്ത് വിട്ട കണക്കുകളിൽ ശ്രദ്ധേയമായ കാര്യം പോൺ ഉപഭോഗത്തിൽ കഴിഞ്ഞ വർഷങ്ങളിൽ മുന്നിൽ നിന്നത് ആൻഡ്രോയിഡ് ഉപയോക്താക്കളായിരുന്നുവെങ്കിൽ ഇത്തവണ അത് ഐഒഎസ് ഉപയോക്താക്കളാണ് എന്നതാണ്. നിലവിൽ ഈ അഡൾട്ട് സൈറ്റ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മൊബൈൽ ഉപയോക്താക്കളിൽ ആൻഡ്രോയിഡിനെ പിൻതള്ളിയാണ് ഐഒഎസ് മുന്നേറിയത്.

Most Read Articles
Best Mobiles in India

Read more about:
English summary
According to a new report by adult website Pornhub, 89 percent Indians watched porn via mobile devices in 2019 – that is three percent more than the figure in 2017, when the number was at 86 percent.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X