കേന്ദ്രസർക്കാർ നിരോധിച്ച പോൺസൈറ്റുകൾ വീണ്ടും ഇന്ത്യയിലേക്ക്

|

ഉള്ളടക്കം സദാചാരവിരുദ്ധവും മാന്യമല്ലാത്തതുമാണ് എന്ന് കാണിച്ച് കേന്ദ്ര സർക്കാർ 857 ഓളം വെബ്‌സൈറ്റുകൾക്ക് ഇന്ത്യയിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ്, 2000 ലെ സെക്ഷൻ 79 (3) (ബി) വകുപ്പുകൾ പ്രകാരം ഇത്തരം അശ്ലീല വെബ്‌സൈറ്റുകളുടെ പ്രവർത്തനം നിർത്തിവയ്ക്കുന്നതിന് എല്ലാ ഇൻറർനെറ്റ് സേവന ദാതാക്കൾക്കും ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് കത്ത് നൽകിയിട്ടുണ്ട്. എന്നാൽ ഇത്തരം നിയന്ത്രണങ്ങളെ മറികടന്ന് രണ്ട് ആഗോള പോൺ പോർ‌ട്ടലുകൾ‌ ഇന്ത്യയിലേക്ക്‌ മടങ്ങിയെത്തി.

ഇൻറർനെറ്റ് സേവനദാതാക്കൾ നിരോധിച്ചു

കഴിഞ്ഞ കുറച്ച് വർഷങ്ങളായി എയർടെൽ, ജിയോ, ബി‌എസ്‌എൻ‌എൽ എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ ഇൻറർനെറ്റ് സേവന ദാതാക്കൾ (ഐ‌എസ്‌പി) നൂറുകണക്കിന് അശ്ലീല, ഫയൽ ഷെയറിങ് വെബ്‌സൈറ്റുകൾ തടഞ്ഞു നിർത്തുന്നുണ്ട്. ഉപയോക്താക്കൾ ഇത്തരം പോൺ വെബ്‌സൈറ്റുകളിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുകയാണെങ്കിൽ ടെലികോം വകുപ്പിന്റെ നിർദേശപ്രകാരം ആ വെബ്‌സൈറ്റ് തടഞ്ഞതായി ഒരു സന്ദേശം ഉപഭോക്താക്കൾക്ക് കാണിക്കുന്നുമുണ്ട്.

രണ്ട് സൈറ്റുകൾ ഇന്നും ലഭ്യം

കുട്ടികളുടെ അശ്ലീലം, ലൈംഗിക ചൂഷണം, സെക്സ്ട്രാഫിക്കിങ്, സൈബർ ഭീഷണി, തുടങ്ങിയവയെക്കുറിച്ചുള്ള ആശങ്കകളുടെ കൂടി പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ ഇത്തരം വെബ്സൈറ്റുകൾ നിരോധിച്ചത്. കേന്ദ്ര സർക്കാർ നിരോധിച്ച പട്ടികയിലുള്ള സൈറ്റായ പോൺഹബ് .org വെബ്സാറ്റായി ഇന്ത്യയിലെത്തിക്കുകയാണ് ആഗോള പോൺ സൈറ്റ് കമ്പനി. മറ്റൊരു നിരോധിത പോൺ സൈറ്റായ റെഡ്ട്വുബ് ഇപ്പോൾ ലഭ്യമാക്കുന്നത് .net ആയിട്ടാണ്.

എക്സ്റ്റൻഷനുകൾ മാറ്റി

.com എന്നതിനൊപ്പമുള്ള ഡൊമൈൻ പേരുകളോടുകൂടിയ പോൺ വെബ്സൈറ്റുകളാണ് കേന്ദ്രസർക്കാർ ഉത്തരവ് പ്രകാരം ഇൻറർനെറ്റ് സേവന ദാതാക്കൾ നിരോധിച്ചിട്ടുള്ളത്. അതിനാലാണ് ഈ പോൺ സൈറ്റുകൾ മറ്റ് എക്സ്റ്റൻഷനുകൾ ഉപയോഗിച്ച് വീണ്ടും ഇന്ത്യയിലെത്തിയത്. .org എന്ന ഇൻറർനെറ്റ് എക്സ്റ്റൻഷൻ ഉപയോഗിക്കാറുള്ളത് നോൺ പ്രോഫിറ്റ് ഓർഗനൈസേഷനുകളാണ്. .net എന്ന എക്സ്റ്റൻഷൻ ആവട്ടെ ഇൻറർനെറ്റ്, ഇമെയിൽ, നെറ്റ്വർക്കിങ് സർവ്വീസ് പ്രൊവൈഡറുകൾക്കാണ് ഉപയോഗിക്കാറുള്ളത്.

മാർഗങ്ങൾ കണ്ടെത്തണം

നേരത്തെ സർക്കാർ ഉത്തരവ് പ്രകാരം ഇൻറർനെറ്റ് സേവനദാതാക്കൾ തടഞ്ഞ .com എക്സ്റ്റൻഷന് പകരമായി .org, .net തുടങ്ങിയ എക്സ്റ്റൻഷനുകൾ ഉപയോഗിച്ച് നിരോധനത്തെ മറികടന്ന് പോൺ സൈറ്റുകൾ വീണ്ടും എത്തുമ്പോൾ വെർച്ച്യൽ പ്രൈവറ്റ് നെറ്റ്വർക്കുകളോ അൾട്ടർനേറ്റീവ് ബ്രൌസറുകളോ പ്രോക്സികളോ മറ്റേതെങ്കിലും കുറക്കുവഴിയോ ഇല്ലാതെ വെബ്സൈറ്റുകൾ സന്ദർശിക്കാൻ കഴിയും. സർക്കാർ ഉത്തരവിനെ മറികടക്കുന്ന ഇത്തരം തന്ത്രങ്ങളെ തിരിച്ചറിയാനും അവയെ തടയാനും സർക്കാരും ഇൻറർനെറ്റ് സേവന ദാതാക്കളും മാർഗ്ഗങ്ങൾ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.

പോൺ സൈറ്റുകളിലെ അപകടം

അമേരിക്കയിലെ അഭിഭാഷകനും ഇന്റർനെറ്റ് സുരക്ഷാ വിദഗ്ധനും വയർഡ് സേഫ്റ്റി സ്ഥാപകനുമായ പാരി അഫ്താബിന്റെ അഭിപ്രായത്തിൽ, ഇൻറർനെറ്റിലെ പോൺ സൈറ്റുകളോടുള്ള അഡിക്ഷനും അവയിൽ ചിത്രീകരിക്കിന്ന അക്രമണേത്സുകമായ കൃത്യങ്ങളും സമൂഹത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, സൈബർ ഭീകരത എന്നിവയിലേക്ക് അടക്കം വഴി തുറക്കുന്നു. ഇന്ത്യയിലെ ഒരു വലിയ പ്രശ്നമായി ഇത്തരം സംഭവങ്ങൾ മാറുന്നുണ്ട് അതിനാൽ തന്നെ എത്രയും പെട്ടെന്ന് പോൺ വെബ്സൈറ്റുകളെയും അവയിലെ അപകടകരമായ അവസ്ഥകൾക്ക് വഴി തുറക്കുന്ന കണ്ടൻറുകളെയും നിയന്ത്രിക്കേണ്ടത് അവശ്യമാണ്.

Best Mobiles in India

Read more about:
English summary
Indian government had put a ban on about 857 websites, classifying their content as being “immoral and indecent”. A letter had been issued by the Department of Telecommunications to all Internet service licensees for disablement of porn websites (under the provisions of Section 79(3)(b) of the Information Technology Act, 2000). However, two global porn portals including Redtube and Pornhub have made their way back in India and don’t need any trick to bypass the ban, as reported by Gadget 360 via IANS.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X