വീട്ടിലിരിക്കുന്നവർക്ക് സൌജന്യ പ്രീമിയം സർവ്വീസുമായി പോൺഹബ്
കൊറോണ കാരണം പല രാജ്യങ്ങളും ലോക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാവരും പരമാവധി വീടുകളിൽ തന്നെ കഴിയണമെന്നാണ് സർക്കാരുകൾ അറിയിക്കുന്നടത്. ഈ അവസരത്തിൽ പല വിനോദ ഉപാധികളും തേടുന്ന ആളുകളുണ്ട്. പല ടെലിക്കോം കമ്പനികളും നിരവധി ഡാറ്റ ഓഫറുകളടക്കം ഉപയോക്താക്കൾക്ക് നൽകുന്നു. ഇപ്പോഴിതാ പോൺ സൈറ്റായ പോൺഹബും വീട്ടിൽ കഴിയുന്നവർക്കായി പുതിയ ഓഫർ പ്രഖ്യാപിച്ചു.

ഇറ്റലി, സ്‌പെയിൻ, ഫ്രാൻസ് എന്നിവിടങ്ങളിൽ നേരത്തെ തന്നെ സൌജന്യ സബ്‌സ്‌ക്രിപ്‌ഷനുകൾ വാഗ്ദാനം ചെയ്ത പോൺഹബ് തങ്ങളുടെ സൌജന്യ സബ്ക്രിപ്ഷൻ ഓഫർ ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്കായി ലഭ്യമാക്കുകയാണ്. ലോകത്തിന്റെ പല കോണിലുമുള്ള ആളുകൾ വീടുകളിൽ കഴിയുകയാണ്. ഈ അവസരത്തിൽ ആളുകൾക്കുണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് പുതിയ ഓഫറെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ലോക്ക്ഡൌൺ കാലഘട്ടം ആളുകൾക്കിടയിൽ വലിയ മാനസിക പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കാരണമായേക്കും. പല ആളുകൾക്കും വീട്ടിൽ സമയം ചിലവഴിക്കുന്നത് വലിയ പ്രശ്നമാണ്. അതുകൊണ്ടാണ് ലോക്ക്ഡൌൺ സമയത്ത് ആളുകൾക്ക് സമയം കളയാനായി പുതിയ ഓഫർ കമ്പനി നൽകുന്നതെന്ന് പോൺഹബ് വൈസ് പ്രസിഡന്റ് കോറി പ്രൈസ് പറഞ്ഞു.

കൊറോണ വൈറസ് പാൻഡെമിക് കാരണം ലോകമെമ്പാടും ഏകദേശം ഒരു ബില്ല്യൺ ആളുകൾ ലോക്ക്ഡൌൺ ആയിരിക്കുമ്പോൾ സമയം ചിലവഴിക്കാൻ ആളുകൾക്ക് ഒരു മാർഗ്ഗം ഉണ്ടാക്കേണ്ടത് ആവശ്യമാണ്. ഇതിനായി സഹായിക്കുയാണ് പോൺ ഹബ് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള ആളുകൾക്ക് സൌജന്യ പോൺഹബ് പ്രീമിയം ഓഫർ നൽകുമെന്നും കമ്പനി അറിയിച്ചു.

പ്രായപൂർത്തിയായ ആളുകൾക്കായുള്ള വിനോദ സ്ഥാപനം തങ്ങളുടെ നിലവിലെ വീഡിയോ വിൽപ്പനയുടെ 85 ശതമാനവും കോവിഡ്-19 പാൻഡെമിക് മൂലം ജോലി നിർത്തേണ്ടിവന്ന തങ്ങളുടെ വീഡിയോ വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്കായി സംഭാവന ചെയ്യുന്നുവെന്നും കമ്പനി അറിയിച്ചിരുന്നു.


Click it and Unblock the Notifications








