തൊട്ടാൽ പൊള്ളും, 3000 രൂപയിൽ കൂടുതൽ വിലയുള്ള ഇന്ത്യയിലെ പ്രീപെയ്ഡ് പ്ലാനുകൾ

|

ഇന്ത്യയിലെ എല്ലാ ടെലികോം കമ്പനികളും അവരുടെ വരിക്കാർക്ക് വേണ്ടി വൈവിധ്യമാർന്ന പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്. കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്ന വില കൂടിയ പ്ലാനുകൾ മുതൽ ആവശ്യത്തിന് അനുസരിച്ചുള്ള ഡാറ്റയും വാലിഡിറ്റിയും നൽകുന്ന വില കുറഞ്ഞ പ്ലാനുകൾ വരെ ജിയോ, എയർടെൽ, വിഐ എന്നിവ നൽകുന്നു. ഈ മൂന്ന് സ്വകാര്യ ടെലികോം കമ്പനികളും ഒന്നോ അതിലധികമോ പ്രീമിയം വാർഷിക പ്ലാനുകൾ നൽകുന്നുണ്ട്. വില കൂടിയ ഈ പ്ലാനുകൾ മികച്ച ആനുകൂല്യങ്ങളാണ് ഉപയോക്താക്കൾക്ക് നൽകുന്നത്.

 

ജിയോ, എയർടെൽ, വിഐ

ജിയോ, എയർടെൽ, വിഐ എന്നിവ നൽകുന്ന 3000 രൂപയിൽ കൂടുതൽ വിലയുള്ള പ്ലാനുകളാണ് നമ്മളിന്ന് നോക്കുന്നത്. ഈ പ്ലാനുകൾ ഉയർന്ന ഡാറ്റയും ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്‌സസും നൽകുന്നു. പണം ചിലവഴിക്കാൻ മടിയില്ലെങ്കിൽ ഡാറ്റ തീരുമെന്ന പേടിയില്ലാതെ വീഡിയോ സ്ട്രീമിങ് ചെയ്യാനോ ഗെയിം കളിക്കാനോ എല്ലാം സാധിക്കുന്ന ഈ പ്ലാനുകൾ തിരഞ്ഞെടുക്കാവുന്നതാണ്. ഈ പ്ലാനുകളെല്ലാം കോളിങ്, ഒടിടി ആക്സസ്, എസ്എംഎസ് എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളും നൽകുന്നു.

കുറഞ്ഞ നിരക്കും 1.5 ജിബി ഡെയിലി ഡാറ്റയും; ജിയോ നൽകുന്ന അടിപൊളി പ്ലാനുകൾകുറഞ്ഞ നിരക്കും 1.5 ജിബി ഡെയിലി ഡാറ്റയും; ജിയോ നൽകുന്ന അടിപൊളി പ്ലാനുകൾ

ജിയോയുടെ രണ്ട് പ്രീമിയം പ്ലാനുകൾ

ജിയോയുടെ രണ്ട് പ്രീമിയം പ്ലാനുകൾ

ജിയോ നൽകുന്ന ഏറ്റവും ചെലവേറിയ പ്ലാൻ ഡിസ്നി+ ഹോട്ട്‌സ്റ്റാർ ആക്‌സസോട് കൂടിയാണ് വരുന്നത്. 365 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് ദിവസവും 3 ജിബി ഡാറ്റ നൽകുന്ന ഈ പ്ലാനിന് 4,199 രൂപയാണ് വില. ഈ പ്ലാൻ അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 100 എസ്എംഎസുകളും നൽകുന്നു. ഈ പ്ലാനിലൂടെ 1499 രൂപ വിലയുള്ള 1 വർഷത്തെ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനും ഉപയോക്താക്കൾക്ക് അധികമായി ലഭിക്കുന്നു. ജിയോ സിനിമ, ജിയോ ടിവി തുടങ്ങിയ കുറച്ച് ജിയോ ആപ്പുകളിലേക്കുള്ള ആക്‌സസും പ്ലാൻ നൽകുന്നുണ്ട്.

വാലിഡിറ്റി
 

ജിയോയുടെ വെബ്‌സൈറ്റിൽ 'ക്രിക്കറ്റ് പ്ലാനി'ന് കീഴിൽ കൊടുത്തിരിക്കുന്ന പ്ലാനുകളുടെ കൂട്ടത്തിലും ഒരു പ്രീമിയം പ്ലാൻ ജിയോ നൽകുന്നുണ്ട്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 365 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. 3,119 രൂപ നിരക്കിൽ ദിവസവും 2 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. 499 രൂപ വിലമതിക്കുന്ന 1 വർഷത്തെ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ ആക്‌സസും ഈ പ്ലാനിനൊപ്പം അധിക ആനുകൂല്യമായി ലഭിക്കുന്നു. ദിവസേനയുള്ള ഡാറ്റയ്ക്ക് പുറമേ ഈ പ്ലാൻ 10 ജിബി അധിക ഡാറ്റയും നൽകുന്നു.

19 രൂപ മുതൽ ആരംഭിക്കുന്ന ബിഎസ്എൻഎല്ലിന്റെ 30 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകൾ19 രൂപ മുതൽ ആരംഭിക്കുന്ന ബിഎസ്എൻഎല്ലിന്റെ 30 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകൾ

എയർടെൽ പ്രീമിയം പ്ലാൻ

എയർടെൽ പ്രീമിയം പ്ലാൻ

3,000 രൂപയിൽ കൂടുതൽ വിലയുള്ള ഒരു പ്ലാൻ മാത്രമാണ് എയർടെൽ നൽകുന്നത്. ഇത് ജിയോയ്ക്ക് സമാനമായ ഡിസ്നി + ഹോട്ട്‌സ്റ്റാർ പ്ലാനാണ്. എയർടെൽ 3,359 രൂപയ്ക്ക് നൽകുന്ന പ്രീപെയ്ഡ് പ്ലാനിലൂടെ 365 ദിവസത്തെ വാലിഡിറ്റിയാണ് വാഗ്ദാനം ചെയ്യുന്നത്. വാലിഡിറ്റി കാലയളവിലേക്ക് ദിവസവും 2 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് വോയിസ് കോളുകളും 100 എസ്എംഎസും ലഭിക്കും. ഇതിനൊപ്പം 499 രൂപയുടെ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനും ഉപയോക്താക്കൾക്ക് ലഭിക്കും. ലൈവ് സ്‌പോർട്‌സ്, സിനിമകൾ, ഹോട്ട്‌സ്റ്റാർ സ്പെഷ്യലുകൾ എന്നിവയും മറ്റും ഇതിലൂടെ ആസ്വദിക്കാം. ആമസോൺ പ്രൈം വീഡിയോ, വിങ്ക് മ്യൂസിക് പ്രീമിയം, മറ്റ് ചില ആപ്പുകൾ എന്നിവയുടെ മൊബൈൽ പതിപ്പിന്റെ സൗജന്യ ട്രയലും എയർടെൽ പ്ലാൻ നൽകുന്നു.

വിഐയുടെ പ്രീമിയം പ്ലാൻ

വിഐയുടെ പ്രീമിയം പ്ലാൻ

വോഡഫോൺ ഐഡിയയ്ക്ക് 3,000 രൂപയിൽ കൂടുതൽ വിലയുള്ള ഒരു പ്ലാൻ മാത്രമേയുള്ളു. ഈ പ്ലാൻ വിലയുടെ കാര്യത്തിൽ ജിയോയെയും എയർടെല്ലിനെയും അപേക്ഷിച്ച് കുറച്ച് കുറവാണ്. 3,099 രൂപയുടെ പ്ലാനാണ് വിഐ നൽകുന്നത്. ഇത് 365 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് ദിവസവും 2 ജിബി ഡാറ്റയുമായിട്ടാണ് വരുന്നത്. ഈ പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളുകളും ദിവസവും 100 എസ്‌എംഎസുകളും നൽകുന്നു. ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ പ്ലാനിലേക്ക് 1 വർഷത്തേക്ക് ആക്സസും ഈ പ്ലാനിലൂടെ ലഭിക്കും. "ബിഞ്ചെ ഓൾ നൈറ്റ്" ആനുകൂല്യം ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് 12 അർദ്ധരാത്രി മുതൽ രാവിലെ 6 വരെയുള്ള കാലയളവിൽ പരിധികളില്ലാതെ ഇന്റർനെറ്റ് ഉപയോഗിക്കാനാകും. "വീക്കെൻഡ് റോൾ ഓവർ" ഫീച്ചറും ഈ പ്ലാനിലൂടെ ലഭിക്കും.

കിടിലൻ ആനുകൂല്യങ്ങളുമായി 1099 രൂപയുടെ പുതിയ എയർടെൽ ബ്ലാക്ക് പ്ലാൻകിടിലൻ ആനുകൂല്യങ്ങളുമായി 1099 രൂപയുടെ പുതിയ എയർടെൽ ബ്ലാക്ക് പ്ലാൻ

Best Mobiles in India

English summary
Here is the list of prepaid plans priced above Rs 3,000 offered by Jio, Airtel and Vi. These plans provide high data and access to OTT platforms.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X