Home
News

ജിയോ, എയർടെൽ, വോഡഫോൺ, ബി‌എസ്‌എൻ‌എൽ എന്നിവയുടെ 50 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ

ടെലികോം കമ്പനികളെല്ലാം എല്ലാ വിഭാഗം ഉപയോക്താക്കളെയും ഒരുപോലെ ആകർഷിക്കാനായാണ് ഇപ്പോൾ പ്ലാനുകൾ അവതരിപ്പിക്കുന്നത്. കൂടുതൽ പണം മുടക്കുന്നവരെയും കുറഞ്ഞ നിരക്കുകളിലെ റീചാർജ് മാത്രം ചെയ്യുന്നവരെയും തങ്ങളുടെ നെറ്റ്വർക്കിലേക്ക് ആകർഷിക്കാനായി എല്ലാ വിഭാഗത്തിലും മികച്ച പ്ലാനുകൾ കമ്പനികൾ അവതരിപ്പിക്കുന്നുണ്ട്.

50 രൂപ

50 രൂപയിൽ താഴെയുള്ള നിരക്കിൽ എല്ലാ കമ്പനികളും പ്ലാനുകൾ അവതരിപ്പിക്കുന്നുണ്ട്. പല ഉപയോക്താക്കൾക്കും അത്യാവശ്യ ഘട്ടങ്ങളിൽ ഉപകാരപ്പെടുന്ന പ്ലാനുകളാണ് ഇവ. ജിയോ എയർടെൽ, ബിഎസ്എൻഎൽ, വോഡാഫോൺ ഐഡിയ എന്നിവ ഉപയോക്താക്കൾക്ക് നൽകുന്ന 50 രൂപയിൽ താഴെ വിലയുള്ള ആകർഷണിയമായ പ്ലാനുകളാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത്.

വോഡഫോൺ പ്ലാനുകൾ

വോഡഫോൺ പ്ലാനുകൾ

വോഡഫോൺ മൂന്ന് പ്ലാനുകളാണ് 50 രൂപയിൽ താഴെയുള്ള വിലയിൽ അവതരിപ്പിക്കുന്നത്. ആദ്യ പ്ലാൻ 7 രൂപയുടെ പ്ലാനാണ്. ഇതൊരു സൂപ്പർ അവർ പ്ലാനാണ്. റീചാർജ് ചെയ്ത് ഒരു മണിക്കൂർ നേരത്തേക്ക് അൺലിമിറ്റഡ് ഡാറ്റയും കോളുകളും ലഭിക്കും. 16 രൂപയുടെ പ്ലാൻ ഡാറ്റ മാത്രം നൽകുന്ന പ്ലാനാണ്. 49 രൂപയുടെ പ്ലാൻ 250 എംബി ഡാറ്റ ഒരാഴ്ചത്തേക്ക് നൽകുന്ന സൂപ്പർവീക്ക് പ്ലാനാണ്. ഈ പ്ലാൻ അൺലിമിറ്റഡ് കോളിങ് ഓഫറുകളും നൽകുന്നു.

എയർടെൽ പ്ലാനുകൾ

എയർടെൽ പ്ലാനുകൾ

എയർടെല്ലിന്റെ 5 രൂപ പ്ലാൻ 4 ജിബി 4 ജി ഡാറ്റ ഉപയോക്താക്കൾക്ക് നൽകുന്ന പ്ലാനാണ്. ഈ പ്ലാൻ ഏഴു ദിവസത്തേക്ക് വാലിഡിറ്റിയുള്ള പ്ലാനാണ്. പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് മാത്രമുള്ളതാണ് ഈ പ്ലാൻ. പുതിയ ഉപയോക്താക്കൾക്ക് ആദ്യത്തെ 54 ദിവസത്തിനുശേഷം മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. 40 രൂപയുടെ പ്ലാൻ 35 രൂപ ടോക്ടൈം നൽകുന്ന ടോക്ടൈം റീചാർജ് പ്ലാനാണ്.

റിലയൻസ് ജിയോ പ്ലാനുകൾ

റിലയൻസ് ജിയോ പ്ലാനുകൾ

50 രൂപയിൽ താഴെ വിലയിൽ ജിയോയ്ക്ക് ശ്രദ്ധേയമായൊരു പ്ലാനുണ്ട്. 49 രൂപ വിലയുള്ള ജിയോയുട ഈ പ്ലാനിലൂടെ കമ്പനി അൺലിമിറ്റഡ് കോളുകൾ വാഗ്ദാനം ചെയ്യുന്നു. മൂന്ന് ദിവസത്തേക്ക് 600 എംബി 4 ജി ഡാറ്റ, സൌജന്യ മെസേജുകൾ, ജിയോ ആപ്ലിക്കേഷനിലേക്കുള്ള ആക്സസ് എന്നിവയും ഈ പ്ലാൻ നൽകുന്ന ആനുകൂല്യങ്ങളാണ്.

ബി‌എസ്‌എൻ‌എൽ പ്ലാനുകൾ

ബി‌എസ്‌എൻ‌എൽ പ്ലാനുകൾ

പൊതുമേഖലാ ടെലികോം ഓപ്പറേറ്ററായ ബിഎസ്എൻഎല്ലിന് 50 രൂപയിൽ താഴെയുള്ള നിരക്കിൽ മൂന്ന് പ്ലാനുകളാണ് 8 രൂപയുടെ പ്ലാൻ കോൾ റേറ്റ് മിനിറ്റിന് 35 പൈസയാക്കി കുറയ്ക്കുന്ന റേറ്റ് കട്ടറാണ്. ഇതിലൂടെ ബിഎസ്എൻഎൽ നെറ്റ്വർക്കിലേക്ക് മിനുറ്റിന് 15 പൈസ നിരക്കിൽ വിളിക്കാം. ഒരു മാസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. 19 രൂപയുടെ പ്ലാൻ ഇതേ കോൾ റേറ്റ് കട്ടിങ് ആനുകൂല്യങ്ങൾ 90 ദിവസത്തേക്ക് നൽകുന്നു. അതേസമയം 44 രൂപയുടെ പ്ലാൻ കേരളത്തിൽ 20 രൂപ ടോക്ക് ടൈമും 500 എംബി ഡാറ്റയും നൽകുന്ന പ്ലാനാണ്.

Best Mobiles in India

English summary
Telecom companies are focussing on launching plans for its high-end users. In fact, all private players have recently revised plans for their prepaid customers, and now they are planning for another hike in the coming months. The companies are going through a very rough phase and now this lockdown has actually forced them to bring the best services along with offers for the users. So, people will remain connected
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X