84 ദിവസത്തെ വാലിഡിറ്റി നൽകുന്ന എയർടെൽ, ജിയോ, വിഐ എന്നിവയുടെ പ്രീപെയ്ഡ് പ്ലാനുകൾ
എയർടെൽ, ജിയോ, വിഐ എന്നീ മുൻനിര ടെലിക്കോം കമ്പനികൾ 28 ദിവസം, 56 ദിവസം, 84 ദിവസം, 365 ദിവസം എന്നീ കാലയളവുകളിലേക്ക് വാലിഡിറ്റിയുള്ള പ്ലാനുകളാണ് അവതരിപ്പിക്കാറുള്ളത്. ഇതിൽ ധാരാളം ഉപയോക്താക്കൾ തിരഞ്ഞെടുക്കുന്ന പ്ലാനാണ് 84 ദിവസം വാലഡിറ്റിയുള്ള പ്ലാനുകൾ. ഇത് കൂടുതൽ വാലിഡിറ്റി നൽകുന്നതിനൊപ്പം വാർഷിക പ്ലാനുകളോട് താരതമ്യം ചെയ്യുമ്പോൾ വളരെ കുറഞ്ഞ നിരക്കുകളിലാണ് ലഭ്യമാകുന്നത്. 84 ദിവസത്തെ വാലിഡിറ്റി നൽകുന്ന ജിയോ, എയർടെൽ, വിഐ എന്നിവയുടെ പ്രീപെയ്ഡ് പ്ലാനുകൾ പരിചയപ്പെടാം.

ജിയോ 555 രൂപ പ്രീപെയ്ഡ് പ്ലാൻ
ജിയോയുടെ 555 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ 84 ദിവസത്തെ വാലിഡിറ്റി നൽകുന്നതിനൊപ്പം ദിവസവും 1.5 ജിബി ഡാറ്റയും ഈ പ്ലാൻ നൽകുന്നു. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 126 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളുകൾ നൽകുന്ന ഈ പ്ലാൻ മറ്റ് നമ്പരുകളിലേക്ക് വിളിക്കാൻ 3000 മിനിറ്റ് സൌജന്യ കോളുകളാണ് നൽകുന്നത്. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും. ജിയോ ആപ്ലിക്കേഷനുകൾക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും 555 രൂപ പ്ലാൻ നൽകുന്നു.

ജിയോ 599 രൂപ പ്രീപെയ്ഡ് പ്ലാൻ
ജിയോയുടെ 599 രൂപ പ്രീപെയ്ഡ് പ്ലാൻ 84 ദിവസം വാലിഡിറ്റിയും ദിവസവും 2 ജിബി ഡാറ്റയും നൽകുന്ന പ്ലാനാണ്. മൊത്തം വാലിഡിറ്റി കാലയളവിലേക്ക് 168 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ജിയോ നമ്പരുകളിലേക്ക് വിളിക്കാൻ അൺലിമിറ്റഡ് കോളുകൾ നൽകുന്ന പ്ലാൻ മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 3000 മിനിറ്റ് കോളുകളും നൽകുന്നുണ്ട്. ദിവസവും 100 സൌജന്യ എസ്എംഎസുകളാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭിക്കും.

എയർടെൽ 379 രൂപ പ്രീപെയ്ഡ് പ്ലാൻ
എയർടെല്ലിന്റെ 379 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ 84 ദിവസത്തെ വാലിഡിറ്റി നൽകുന്നുണ്ട് എങ്കിലും ഈ പ്ലാനിലൂടെ പ്രതിദിന ഡാറ്റ ആനുകൂല്യം ലഭിക്കില്ല. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 6 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. 900 എസ്എംഎസും പ്ലാൻ നൽകുന്നു. അൺലിമിറ്റഡ് കോളുകൾ നൽകുന്ന ഈ പ്ലാൻ എയർടെൽ എക്സ്സ്ട്രീം പ്രീമിയം, സൌജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക്, സൌജന്യ ഓൺലൈൻ കോഴ്സുകൾ, ഫാസ്റ്റാഗിൽ 150 രൂപ ക്യാഷ്ബാക്ക് എന്നിവ അധിക ആനുകൂല്യങ്ങളായി നൽകുന്നു.

എയർടെൽ 598 രൂപ പ്രീപെയ്ഡ് പ്ലാൻ
എയർടെല്ലിന്റെ 598 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. ഇതിനൊപ്പം അൺലിമിറ്റഡ് കോളുകളും ഈ പ്ലാൻ നൽകുന്നു. 84 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനിലൂടെ ദിവസവും 100 എസ്എംഎസുകളും എയർടെൽ ഉപയോക്താക്കൾക്ക് നൽകുന്നു. എയർടെൽ എക്സ്സ്ട്രീം പ്രീമിയം, സൌജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക്, സൌജന്യ ഓൺലൈൻ കോഴ്സുകൾ, ഫാസ്റ്റാഗിൽ 150 രൂപ ക്യാഷ്ബാക്ക് എന്നിവയും ഈ പ്ലാൻ നൽകുന്ന ആനുകൂല്യങ്ങളാണ്.

എയർടെൽ 698 രൂപ പ്രീപെയ്ഡ് പ്ലാൻ
എയർടെല്ലിന്റെ 698 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും നൽകുന്നു. 84 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനിലൂടെ ദിവസവും 100 എസ്എംഎസും ലഭിക്കും. എയർടെൽ എക്സ്സ്ട്രീം പ്രീമിയം, സൌജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക്, സൌജന്യ ഓൺലൈൻ കോഴ്സുകൾ, ഫാസ്റ്റാഗിൽ 150 രൂപ ക്യാഷ്ബാക്ക് എന്നിവയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്ന അധിക ആനുകൂല്യങ്ങൾ.

വിഐ 599 രൂപ പ്രീപെയ്ഡ് പ്ലാൻ
വിഐയുടെ 599 രൂപ പ്രീപെയ്ഡ് പ്ലാൻ ദിവസവും 1.5 ജിബി ഡാറ്റ അൺലിമിറ്റഡ് കോളുകൾ, 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനാണ്. ഈ പ്ലാനിലൂടെ വീക്കിലി ഡാറ്റ റോൾഓവർ ആനുകൂല്യവും ലഭിക്കും. ഇതിലൂടെ ഉപയോക്താക്കൾക്ക് ഒരു ദിവസം ബാക്കി വരുന്ന ഡാറ്റ പിന്നീട് ഉപയോഗിക്കാൻ സാധിക്കും. വിഐ അപ്ലിക്കേഷനിൽ നിന്ന് റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് 5ജിബി ഡാറ്റ അധികമായും നൽകുന്നുണ്ട്. വിഐ മൂവീസ്, ടിവി എന്നിവയിലേക്കുള്ള ആക്സസ്, സൊമാറ്റോയിൽ 75 രൂപ കിഴിവ്, എംപിഎല്ലിൽ 125 രൂപ അഷ്വേർഡ് ബോണസ് ക്യാഷ് എന്നിവയും ഈ പ്ലാൻ നൽകുന്ന ആനുകൂല്യങ്ങളാണ്.

വിഐ 699 രൂപ പ്രീപെയ്ഡ് പ്ലാൻ
വിഐയുടെ 699 രൂപ പ്രീപെയ്ഡ് പ്ലാൻ ദിവസവും 4 ജിബി ഡാറ്റയാണ് ഇപ്പോൾ നൽകുന്നത്. അൺലിമിറ്റഡ് കോളുകളും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. ഇതൊരു ഡബിൾ ഡാറ്റാ പ്ലാൻ ആണ്. വീക്കിലി ഡാറ്റ റോൾഓവർ സംവിധാനവും ഈ പ്ലാനിലുണ്ട്. വിഐ മൂവീസ്, ടിവി എന്നിവയിലേക്കുള്ള ആക്സ്, സൊമാറ്റോയിൽ ഭക്ഷണ ഓർഡറുകൾക്ക് 75 രൂപ കിഴിവ്, എംപിഎല്ലിൽ ഗെയിമുകൾ കളിക്കുന്നതിന് 125 രൂപ അഷ്വേർഡ് ബോണസ് ക്യാഷ് എന്നിവ ഈ പ്ലാൻ നൽകുന്ന അധിക ആനുകൂല്യങ്ങളാണ്.

വിഐ 795 രൂപ പ്രീപെയ്ഡ് പ്ലാൻ
വിഐ 795 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാനിന് വാരാന്ത്യ റോൾഓവർ ആനുകൂല്യവും ഉണ്ട്. സീ 5 പ്രീമിയം ആക്സസ് ഒരു വർഷത്തേക്ക് നൽകുന്ന ഈ പ്ലാൻ വിഐ മൂവീസ്, ടിവി ആക്സസും നൽകുന്നു. സൊമാറ്റോയിൽ ഫുഡ് ഓർഡർ ചെയ്യുമ്പോൾ 75 രൂപ കിഴിവും ഈ പ്ലാൻ നൽകുന്നു. എംപിഎല്ലിൽ ഗെയിമുകൾ കളിക്കാൻ 125 രൂപ അഷ്വേർഡ് ബോണസ് ക്യാഷും ഈ പ്ലാനിലൂടെ ലഭിക്കും.


Click it and Unblock the Notifications