റിലയന്‍സ് ജിയോ ഉടനടി പരിഹരിക്കേണ്ട കാര്യങ്ങള്‍!

Written By:

റിലയന്‍സ് ജിയോ, അംബാനിയുടെ പുതിയ വമ്പന്‍ ഓഫറുകള്‍ കേട്ട് എല്ലാവരും ഇപ്പോള്‍ അതിനു പിന്നാലെയാണ്. ജിയോയുടെ അന്യായ നെറ്റ്‌വര്‍ക്ക് ഓഫറുകളും ഫ്രീ കോളുകളുമാണ്. ഇത്ര വലിയ ഓഫര്‍ അംബാനി കൊടുക്കണമെങ്കില്‍ മുന്നില്‍ എന്തെങ്കിലും കണ്ടിട്ടുണ്ടാകുമോ?

എന്തു കൊണ്ടാണ് വയര്‍ലെസ്സ് നെറ്റ്‌വര്‍ക്ക് സ്പീഡ് രാത്രികാലങ്ങളില്‍ കുറയുന്നത്?

ജിയോയെ കുറിച്ച് നിങ്ങള്‍ കൂടുതല്‍ അറിയുക, കൂടാതെ ഇതില്‍ ഉടനടി മാറ്റേണ്ട കാര്യങ്ങളും നോക്കാം.

ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ്, ലാന്‍ഡ്‌ലൈന്‍ എങ്ങനെ ഓണ്‍ലൈന്‍ വഴി കട്ട് ചെയ്യാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫ്രീ വെല്‍ക്കം ഓഫര്‍ എന്തു കൊണ്ട്?

ഡിസംബര്‍ 31 വരെയാണ് ഫ്രീ വോയിസ് കോള്‍ ഡാറ്റ ഓഫറുകള്‍ നല്‍കിയിരിക്കുന്നത്. കിടിലന്‍ ഓഫറുകള്‍ അല്ലേ. എന്നാല്‍ കേട്ടോളു 4ജി ഡാറ്റ എന്നല്ലേ പറയുന്നത്, എന്നാല്‍ അതു കഴിഞ്ഞാല്‍ സ്പീഡ് കുത്തനെ കുറയും, പിന്നെ 128 Kbps സ്പീഡ് മാത്രമേ ഉണ്ടായിരിക്കൂ.

കുറഞ്ഞ ഡാറ്റ നിരക്ക്

50 രൂപയ്ക്ക് 1 ജിബി ഡാറ്റയാണ് പറഞ്ഞിരിക്കുന്നത്. 299 രൂപയുടെ പ്ലാനില്‍ 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 4999 രൂപയ്ക്ക് 75ജിബി ഡാറ്റയും കിട്ടുന്നു. അപ്പോള്‍ ഒരു ജിബി 50 രൂപയ്ക്ക് കിട്ടുമോ എന്ന് ആലോചിച്ചു നോക്കൂ.

എന്നാല്‍ ഡാറ്റ ലിമിറ്റ് കഴിഞ്ഞാല്‍ 1 ജിബിയ്ക്ക് 250 രൂപയാണ് ചാര്‍ജ്ജ് ഈടാക്കുന്നത്. ഇതൊക്കെ റിലയന്‍സ് താരിഫില്‍ തന്നെയുളളതാണ്.

 

രാത്രിയില്‍ അണ്‍ലിമിറ്റഡ് ഡാറ്റ

ഫ്രീ വെല്‍കം ഓഫര്‍ കഴിഞ്ഞാല്‍ അടുത്ത ദിവസം അതായത് ആടുത്ത വര്‍ഷം ആദ്യം മുതല്‍ രാത്രി കാലങ്ങളില്‍ അണ്‍ലമിറ്റഡ് ഡാറ്റ ഓഫറാണ് നല്‍കുന്നത്. എന്നാല്‍ ഈ ഓഫറുകള്‍ തുടങ്ങുന്നത് എപ്പോഴാണന്ന് അറിയണ്ടേ പുലര്‍ച്ചെ രണ്ടു മണി മുതല്‍ അതും മൂന്നു മണിക്കൂര്‍ മാത്രം. ഈ സുഖമായി ഉറങ്ങുന്ന സമയത്ത് ആരാണ് ഡാറ്റ ഓണാക്കി നെറ്റ് ഉപയോഗിക്കുന്നത്.

ചെറിയ ചെറിയ ഓഫറുകള്‍

19 രൂപ മുതല്‍ 299 രൂപ വരെയാണ് ചെറിയ പ്ലാനുകള്‍. എന്നാല്‍ ഇതൊന്നും ആദ്യ റീച്ചാര്‍ജ്ജ് ആയി ചെയ്യാന്‍ പറ്റില്ല. തുടങ്ങിക്കിട്ടണമെങ്കില്‍ 499 രൂപയ്‌ക്കെങ്കിലും റീച്ചാര്‍ജ്ജ് ചെയ്യണം.

ജിയോ ഹോട്ട്‌സ്‌പോട്ട്

കേട്ടാല്‍ അത്ഭുതം തോന്നുന്ന സംഗതിയാണ് ജിയോ ഹോട്ട്‌സ്‌പോട്ട്. എന്നാല്‍ ജനുവരിയോടു കൂടിയേ ഹോട്ട്‌സ്‌പോട്ട് സൗകര്യം ലഭ്യമാകൂ. കൂടാതെ ഇത് 30 മീറ്റര്‍ പരിധിയിലേ ലഭിക്കൂ. ഈ കണക്ക് പറഞ്ഞാണ് അമ്പത് രൂപയ്ക്ക് ഒരു ജിബി എന്നൊക്കെ അവകാശപ്പെടുന്നത് എന്നോര്‍ക്കണം.

ആദ്യ റീച്ചാര്‍ജ്ജില്‍ ഡാറ്റ കഴിഞ്ഞാല്‍ ഇനി ആഡ് ഓണ്‍ റീച്ചാര്‍ജ്ജ് മാത്രമേ നടക്കൂ. അല്ലെങ്കില്‍ ഒരു രൂപയ്ക്ക് 250 രൂപ കൊടുക്കണം. 151 രൂപ മുതലാണ് ആഡ് ഓണ്‍ പാക്കുകള്‍ തുടങ്ങുന്നത്. അതും ഒരു ജിബിയാണ് കിട്ടുന്നത്. അപ്പോള്‍ നേരത്തെ പറഞ്ഞ 50 രൂപ എവിടെ എന്നായിരിക്കും ആലോചിക്കുന്നത്. ഇതിന്റെ കൂടെ ജിയോ ഹോട്ട് സ്‌പോട്ടില്‍ 1 ജിബി കൂടി ഉപയോഗിക്കാം. പക്ഷേ ഹോട്ട് സ്‌പോട്ടുളള അടുത്ത് പോയി നില്‍ക്കണം എന്നു മാത്രം.

ഏറ്റവും ഉയര്‍ന്ന ആഡ് ഓണ്‍ ഡാറ്റ പാക്ക് 5001 രൂപയാണ്. അതിന് 75 ജിബി 4ജി ഡാറ്റയാണ് ലഭിക്കുന്നത്. ഹോട്ട് സ്‌പോട്ടില്‍ പോയാല്‍ ഒരു 75 ജിബി കൂടി കിട്ടും. പക്ഷേ 50 രൂപയ്ക്ക് ഒരു ജിബി കിട്ടുന്നത് എവിടെയാണെന്ന് പിടികിട്ടുന്നില്ല.

 

വോയിസ് കോളിലെ പരാജയങ്ങള്‍

ജിയോ നമ്പറില്‍ നിന്നും മറ്റു കണക്ഷനുകളായ എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ എന്നിവയിലേയ്ക്കു വിളിക്കുമ്പോള്‍ അനേകം കോള്‍ ഡ്രാപ്പുകള്‍ സംഭവിക്കുന്നുണ്ട്. ഈ പ്രശ്‌നം പരിഹരിക്കേണ്ടതാണ്.

ഇന്റര്‍നെറ്റ് സ്പീഡ് കുറയുന്നു

തുടക്കത്തില്‍ ജിയോയുടെ സ്പീഡ് വളരെ കുറവായിരുന്നു അതായത് 50Mbps, ഇപ്പോള്‍ അത് 6-10 Mbps സ്പീഡായി കുറയുന്നു അതും വൈകുന്നോരവും രാത്രി കാലങ്ങളിലും.

ജിയോ ആപ്സ്സ്

ജിയോ ആപ്സ്സുകളിലും ചില പ്രസ്‌നങ്ങള്‍ പറയുന്നു.

പഴയ ഫോണുകളില്‍ VoLTE പിന്തുണയ്ക്കാന്‍ ബുദ്ധിമുട്ടാകുന്നു

VoLTE ടെക്‌നോളജി ഇല്ലാത്ത ഫോണുകളിലും വോയിസ് കോളുകള്‍ Jio4GVoice ആപ്പ് ഉപയോഗിച്ച് ചെയ്യാമെന്ന് പറയുന്നു. എന്നാല്‍ അവിടേയും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫോണ്‍ നമ്പര്‍ ഇല്ലാതെ എങ്ങനെ ഫേസ്ബുക്ക് അക്കൗണ്ട് തുറക്കാം?

English summary
The telco has added almost 5 million subscribers to its network and aims to reach the 100-million subscriber target set by Reliance Industries chairman Mukesh Ambani.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot