പബ്ജി മൊബൈലിൽ ഹാക്കർമാരെ പിടിക്കാനായി പുതിയ ആൻറി-ചീറ്റ് സിസ്റ്റം

|

2018 ലെ ഏറ്റവും കൂടുതൽ ജനപ്രീതിയാർജിച്ച ഓൺലൈൻ ബാറ്റിൽഫീൽഡ് സ്മാർട്ട്‌ഫോൺ ഗെയിമുകളിൽ ഒന്നാണ് പബ്ജി മൊബൈൽ. ഗെയിം ആളുകൾക്കിടയിൽ വൻ തരംഗമായതോടെ കളിക്കുന്ന പലരും ചീറ്റുകൾ ഉപയോഗിച്ച് തുടങ്ങി. മികച്ച ആൻറി ചീറ്റ് സിസ്റ്റമാണ് ആദ്യം തന്നെ കമ്പനി നൽകിയിരുന്നതെങ്കിലും അതിനെയെല്ലാം നിഷ്പ്രഭമാക്കി ഗെയിമിൽ കള്ളത്തരത്തിലൂടെ വിജയിക്കാൻ സാധിക്കുന്ന വിധത്തിലുള്ള ചീറ്റുകൾ പലരും കണ്ടുപിടിച്ചു. ഇത്തരത്തിൽ ഉള്ള ഹാക്കർമാർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ കാരണം ഗെയിം ഡെവലപ്പർമാർ സമയാസമയങ്ങളിൽ സിസ്റ്റം അപ്ഡേറ്റ് ചെയ്യുന്നുണ്ട്.

സുരക്ഷാ അപ്ഡേറ്റ്
 

ചീറ്റ് ചെയ്യുന്നവരെ കണ്ടെത്താനുള്ള ഒരു സുരക്ഷാ അപ്ഡേറ്റ് എന്ന നിലയിലാണ് പബ്ജിയിൽ ഇപ്പോൾ ആൻറി-ചീറ്റ് സിസ്റ്റം കൊണ്ടുവന്നിരിക്കുന്നത്. ചീറ്റ് ചെയ്യുന്നവരെ ലൈവ് ആയി കണ്ടെത്താൻ സഹായിക്കുന്ന സംവിധാനമാണ് പുതിതായി കൊണ്ടുവന്നിരിക്കുന്നത്. പുതിയ ആൻറി-ചീറ്റ് സിസ്റ്റത്തിലൂടെ ചീറ്റിങ് തടയുകയും ന്യായമായ ഗെയിംപ്ലേയ്ക്ക് വേണ്ട സാഹചര്യം ഒരുക്കുകയും ചെയ്യും. ഹാക്കിംഗിനും ചീറ്റിങിനും ഗെയിമർമാർ ഉപയോഗിക്കുന്ന സോഫ്റ്റ്വെയർ കണ്ടെത്തുന്നതിനും പുതിയ സംവിധാനത്തിന് സാധിക്കും.

ഹാക്കിങും ചീറ്റിങും

ഹാക്കിങും ചീറ്റിങും തടയുന്നതിനായി പബ്ജി മൊബൈൽ ഡെവലപ്പർമാർ നിരന്തരം ഡിറ്റക്ഷൻ സംവിധാനങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. അവരുടെ പ്രതിരോധ ശ്രമങ്ങൾ ഒരു സംവിധാനത്തിൽ അവസാനിക്കുന്നില്ല. അത് കൂടുതൽ സുരക്ഷിതയും ന്യായവുമായ ഗെയിമിങ് അനുഭവത്തിനായി പരിശ്രമിക്കുന്നു. അന്യായമായ മാർഗ്ഗങ്ങൾ ഉപയോഗിച്ച് കളിയിൽ ജയിക്കുന്നവരെ തിരിച്ചറിയാൻ ഗെയിം നിരീക്ഷണ തന്ത്രങ്ങൾ ഉപയോഗിച്ച്, ഡവലപ്പർമാർക്ക് സാധിക്കുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.

കൂടുതൽ വായിക്കുക :പബ്‌ജി കളിക്കുന്നതിനെ തടസ്സപ്പെടുത്തിയതിന് പിതാവിനെ മര്‍ദ്ദിച്ചവശനാക്കി

ടെൻസെന്റ് ഗെയിംസ്

വഞ്ചകരെ കമ്പനി വെറുക്കുന്നുവെന്നും അവരെ പിന്തുണയ്ക്കാൻ കമ്പനി ഒരിക്കലും ഒന്നും ചെയ്യില്ലെന്നും അധികൃതർ വ്യക്തമാക്കി. വഞ്ചകരെ ഗെയിമിൽ നിന്ന് പുറത്താക്കാനു അകറ്റി നിർത്താനും സാധ്യമായതെല്ലാം ടെൻസെന്റ് ഗെയിംസ് ചെയ്യുന്നുണ്ടെന്നും ചീറ്റേഴ്സിനെ നീരീക്ഷിക്കാനും അവർക്കെതിരെ നടപടിയെടുക്കാനും പ്രത്യേകം ടീം തന്നെയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ടൂളുകൾ
 

ഗെയിമിൽ ചീറ്റിങിനായി ഏതെങ്കിലും ടൂളുകൾ ഉപയോഗിക്കുന്ന കളിക്കാരനെ കണ്ടെത്തിയാലുടൻ എന്നന്നേക്കുമായി ആ ഗെയിമറെ പബ്ജിയിൽ നിന്ന് നിരോധിക്കുമെന്ന് ടെൻസെന്റ് ഗെയിംസ് സ്ഥിരീകരിച്ചു. ഗെയിമർ ചീറ്റിങ് നടത്തിയാൽ പുതിയ സംവിധാനം ഒരു മത്സരം നടന്ന് കൊണ്ടിരിക്കുന്നതിനിടയിലോ അതല്ലെങ്കിൽ ഗെയിമറുടെ ഡാറ്റ അവലോകനം ചെയ്തതിന് ശേഷമോ അയാൾ ചീറ്റിങിൽ ഏർപ്പെട്ടു എന്ന കാര്യം സ്ഥിരീകരിക്കും എന്ന് കമ്പനി വ്യക്തമാക്കി.

ഡിറ്റക്ഷൻ സോഫ്റ്റ്വെയർ

ഡിറ്റക്ഷൻ സോഫ്റ്റ്വെയർ, റിയൽ ടൈം മോണിറ്ററിങ്, കളിക്കാരിൽ നിന്ന് ചീറ്റേഴ്സിനെ ഒഴിവാക്കാൻ പ്ലെയർ റിപ്പോർട്ടിംഗ് എന്നീ സംവിധാനങ്ങൾ സംയോജിപ്പിച്ചായിരിക്കും പുതിയ ആന്റി-ചീറ്റ് സിസ്റ്റം പ്രവർത്തിക്കുക. ഈ സുരക്ഷാ സംവിധാനം മികച്ച രീതിയിൽ പ്രവർത്തിക്കുമെന്നും ഇതിലൂടെ ഗെയിമർമാർക്ക് മികച്ചതും ന്യായമായതുമായ ഗെയിംപ്ലേ ആസ്വദിക്കാൻ സാധാക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കൂടുതൽ വായിക്കുക : പബ്ജിയിൽ കള്ളക്കളി കളിച്ചാൽ പത്ത് വർഷം വിലക്ക്, കോമ്പാറ്റ് ചീറ്റേഴ്സ് സൂക്ഷിക്കുക

നിരോധനം

പബ്ജി മൊബൈൽ ഡവലപ്പർമാർ ഇതിനകം തന്നെ നിരവധി ജനപ്രീയരായ ഗെയിമർമാരെയും, ടൂർണമെന്റ് വിജയികളെയും നിരോധിച്ചിട്ടുണ്ട്, ഇത് ഹാക്കർമാർക്കും വഞ്ചകർക്കും എതിരെ കമ്പനിക്ക് കർശനമായ നയങ്ങളുണ്ടെന്നതിന് തെളിവാണ്. പുതിയ സംവിധാനത്തിലൂടെ ഗെയിമിങ് അനുഭവം കൂടുതൽ മികച്ചതും നിലവാരമുള്ളതും ആകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

കോൾ ഓഫ് ഡ്യൂട്ടി മൊബൈൽ

ഇതിനിടെ പബ്ജി മൊബൈലിന് ഇപ്പോൾ പുതിയൊരു എതിരാളി കൂടി വന്നിട്ടുണ്ട്. കോൾ ഓഫ് ഡ്യൂട്ടി മൊബൈൽ രൂപത്തിൽ എത്തിയതോടെ കമ്പനികൾ തമ്മിൽ മത്സരം കടുക്കുകയാണ്. മൾട്ടിപ്ലെയർ ഗെയിംപ്ലേ സിസ്റ്റത്തിൽ പുതിയ അനുഭവമാണ് കോൾ ഓഫ് ഡ്യൂട്ടി നൽകുന്നത്. ജനപ്രിയമായ കമ്പ്യൂട്ടർ വേർഷൻറെ അതേ പേരിൽ തന്നെ മൾട്ടിപ്ലെയർ ഗെയിം മോഡും ബാറ്റിൽ റോയൽ ഗെയിം പ്ലേ മോഡും ഉൾപ്പെടുത്തിയാണ് ഈ ഗെയിം പുറത്തിറക്കിയിരിക്കുന്നത്. എതായാലും പബ്ജിയിൽ ചീറ്റിങ് നടത്തുന്നവരെ പിടിക്കുന്ന സംവിധാനം വരുന്നതോടെ കൂടുതൽ പേരെ ഗെയിം ആകർഷിക്കുമെന്ന് ഉറപ്പാണ്.

Most Read Articles
Best Mobiles in India

Read more about:
English summary
PUBG Mobile is one of the most played online battlefield smartphone games of 2018 and the game has earned a lot of popularity after the launch. The game is also praised for its anti-cheat system, but somehow player finds some ways to break through the security system. Keeping hackers in mind, game developers upgrade the security system time-to-time. Today, the developers have introduced an anti-cheat system which comes with advanced real-time detection technology.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X