5ജി സ്മാർട്ട്ഫോണുകൾക്ക് ഇനി വില കുറയും, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480 5ജി ചിപ്‌സെറ്റ് പുറത്തിറങ്ങി

|

ക്വാൽകോം വില കുറഞ്ഞ 5ജി ഡിവൈസുകൾക്കായി സ്നാപ്പ്ഡ്രാഗൺ 480 5ജി ചിപ്പ്സെറ്റ് പുറത്തിറക്കി. അടുത്തിടെയാണ് മീഡിയടെക് ക്വാൽകോമിനെ മറികടന്ന് സ്മാർട്ട്‌ഫോൺ ചിപ്പ്സെറ്റുകളുടെ മേഖലയിൽ ആധിപത്യം നേടി. മീഡിയടെക്കിന്റെ ഈ കുതിപ്പിന് കാരണം 5ജി വിപണിയിലേക്ക് ഡൈമെൻസിറ്റി ചിപ്‌സെറ്റുകളുടെ നിര തന്നെ അവതരിപ്പിച്ചു എന്നതാണ്. ഇത് ഏകദേശം 13,000 രൂപ വരെ വിലയുള്ള ഫോണിൽ പോലും 5ജി ലഭ്യമാക്കാൻ സഹായിച്ചു. അതേ സമയം ക്വാൽകോം പ്രീമിയം ശ്രേണിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

ക്വാൽക്വാം ചിപ്പ്സെറ്റുകൾ

ക്വാൽകോം മികച്ച ചിപ്പ്സെറ്റുകളാണ് പുറത്തിറക്കുന്നത് എങ്കിലും വളരെ കുറച്ച് യൂണിറ്റുകൾ മാത്രം വിറ്റഴിക്കുന്ന വില കൂടിയ ഡിവൈസുകളിലാണ് ക്വാൽക്വാം ചിപ്പ്സെറ്റുകൾ ഉള്ളത്. എന്നാൽ ക്വാൽകോം ഇപ്പോൾ തങ്ങളുടെ നയം മാറ്റുകയാണ്. ഇതിന്റെ ഭാഗമായാണ് ബജറ്റ് സ്മാർട്ട്‌ഫോണുകൾക്ക് കരുത്ത് പകരുന്ന 4 സീരീസ് മൊബൈൽ പ്ലാറ്റ്‌ഫോമിൽ സ്‌നാപ്ഡ്രാഗൺ 480 എന്ന ആദ്യത്തെ 5ജി ചിപ്‌സെറ്റ് പുറത്തിറക്കിയത്.

കൂടുതൽ വായിക്കുക: 108 എംപി ക്യാമറയുമായി ഷവോമി എംഐ 10ഐ 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തികൂടുതൽ വായിക്കുക: 108 എംപി ക്യാമറയുമായി ഷവോമി എംഐ 10ഐ 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി

ചിപ്‌സെറ്റ്

പുതിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480 ചിപ്‌സെറ്റ് സ്നാപ്ഡ്രാഗൺ എക്സ് 51 5 ജി മോഡം-ആർ‌എഫ് സിസ്റ്റവുമായി ഇന്റഗ്രേറ്റ് ചെയ്തിട്ടുണ്ട്. ഇത് എം‌എം വേവ്, സബ് -6 ജിഗാഹെർട്സ് ബാൻഡ്‌വിഡ്‌ത്ത് എന്നിവ സപ്പോർട്ട് ചെയ്യുന്നു. 5ജി കണക്ഷനുകൾക്കായുള്ള ഒരു നൂതന നെറ്റ്‌വർക്ക് ചാനലാണ് എംഎം വേവ്. ഇത് ഇപ്പോൾ ആഗോളതലത്തിൽ പരിമിതമായ രീതിയിൽ ലഭ്യമാണ്. 5ജി ലഭ്യമായിട്ടുള്ള സ്ഥലങ്ങളിൽ സാധാരണമായ ബാൻഡ് വിഡ്ത്താണ് സബ് -6 ജിഗാഹെർട്സ്.

സ്നാപ്ഡ്രാഗൺ

സ്നാപ്ഡ്രാഗൺ 480 കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സ്നാപ്ഡ്രാഗൺ 460 പ്രോസസറിനേക്കാൾ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ പുറത്തിറങ്ങിയ മോഡലുകളിലെ 11nm ന് വിപരീതമായി 8nm ആർക്കിടെക്ച്ചർ അടിസ്ഥാനമാക്കിയാണ് സ്നാപ്ഡ്രാഗൺ 480 പ്രവർത്തിക്കുന്നത്. ഇതിന് എട്ട് ക്രിയോ 460 കോർ ഉണ്ട്. പരമാവധി ഫ്രീക്വൻസി 2GHz ആണ്.

കൂടുതൽ വായിക്കുക: ഓപ്പോ റെനോ 5 പ്രോ 5 ജി സ്മാർട്ഫോൺ ഇന്ത്യയിൽ ജനുവരി 18ന് അവതരിപ്പിക്കുംകൂടുതൽ വായിക്കുക: ഓപ്പോ റെനോ 5 പ്രോ 5 ജി സ്മാർട്ഫോൺ ഇന്ത്യയിൽ ജനുവരി 18ന് അവതരിപ്പിക്കും

 AI അൽ‌ഗോരിതംസ്

സ്നാപ്ഡ്രാഗൺ 460 എസ്ഒസിയെക്കാൾ എഐഐയുടെ പെർഫോമൻസിൽ 70 ശതമാനം വർധനവാണ് ഹെക്സഗൺ 686 ഡിജിറ്റൽ സിഗ്നൽ പ്രോസസറുമായി (ഡിഎസ്പി) വരുന്ന സ്നാപ്ഡ്രാഗൺ 480ൽ ഉള്ളതെന്ന് ക്വാൽകോം അറിയിച്ചു. പുതിയ പ്രോസസ്സർ അഡ്രിനോ 619 ജിപിയുവിനൊപ്പമാണ് വരുന്നത്. ഇത് അഡ്രിനോ 610 ജിപിയു ഉള്ളതിനെക്കാൾ ഇരട്ടി പെർഫോമൻസ് നൽകുമെന്നാണ് റിപ്പോർട്ടുകൾ. കുറഞ്ഞ വൈദ്യുതി ഉപഭോഗമുള്ള AI അൽ‌ഗോരിതംസ് സപ്പോർട്ട് ചെയ്യാനായി ക്വാൽകോം ചിപ്‌സെറ്റിനുള്ളിൽ സെൻസിംഗ് ഹബ് നൽകിയിട്ടുണ്ട്.

ഫാസ്റ്റ് ചാർജ്

ക്വാൽകോമിന്റെ പുതിയ ചിപ്‌സെറ്റ് ഫാസ്റ്റ് ചാർജ് 4 പ്ലസ് സാങ്കേതികവിദ്യയെയും സപ്പോർട്ട് ചെയ്യുന്നു. ഇതിലൂടെ ഈ ചിപ്‌സെറ്റ് ഉപയോഗിക്കുന്ന ഫോണുകൾ വേഗത്തിൽ ചാർജ് ചെയ്യുന്നു. ബജറ്റ് സ്മാർട്ട്ഫോൺ വിപണിയിലേക്ക് 5ജി നെറ്റ്വർക്ക് എത്തിക്കുന്നതിനൊപ്പം തന്നെ 120 Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെകൾ സപ്പോർട്ട് ചെയ്യിക്കാനും ട്രിപ്പിൾ റിയർ ക്യാമറ സപ്പോർട്ട് ചെയ്യാനായി ട്രിപ്പിൾ ഐഎസ്പി നൽകാനും സാധിക്കുന്ന ചിപ്പ്സെറ്റാണ് സ്നാപ്പ്ഡ്രാഗൺ 480 എസ്ഒസി എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഈ ചിപ്പ്സെറ്റുള്ള ഡിവൈസുകൾ അധികം വൈകാതെ തന്നെ വിപണിയിലെത്തും.

കൂടുതൽ വായിക്കുക: കൊവിഡ്-19 വാക്സിനെതിരായ പ്രചാരണത്തിനെതിരെ കരുതലുമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾകൂടുതൽ വായിക്കുക: കൊവിഡ്-19 വാക്സിനെതിരായ പ്രചാരണത്തിനെതിരെ കരുതലുമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ

Best Mobiles in India

English summary
Qualcomm has unveiled the Snapdragon 480 5G chipset for low-cost 5G devices. This is a chipset that performs better than the Snapdragon 460 released last year.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X