യുപിഐ പേയ്മെന്റ് സംവിധാനം ഫീച്ചർ ഫോണുകളിലേക്കും വരുന്നു

|

നമ്മളെല്ലാം യുപിഐ പേയ്മെന്റ് സേവനം ഉപയോഗിക്കുന്നവരായിരിക്കും. ഗൂഗിൾ പേ, ഫോൺ പേ എന്നിവയെല്ലാം യുപിഐ പേയ്മെന്റ് മോഡിലാണ് പ്രവർത്തിക്കുന്നത്. നിലവിൽ സ്മാർട്ട്ഫോണുകളിൽ മാത്രം ലഭ്യമായ ഒരു ഫീച്ചറാണ് ഇത്. ആപ്പ് വഴിയാണ് പേമെന്റുകൾ നടത്താറുള്ളത്. യുണൈറ്റഡ് പേയ്മെന്റ് ഇന്റർ ഫേസിലൂടെയുള്ള സേവനങ്ങൾ ഇനി മുതൽ ഫീച്ചർ ഫോണിലും ലഭ്യമാകാൻ പോകുന്നു. ആർബിഐ ആണ് ഇത് സംബന്ധിച്ച സൂചനകൾ പുറത്ത് വിട്ടിരിക്കുന്നത്.

ഫീച്ചർ ഫോണുകളിലേക്ക് യുപിഐ പേയ്‌മെന്റ് ഓപ്ഷൻ

ഫീച്ചർ ഫോണുകളിലേക്ക് യുപിഐ പേയ്‌മെന്റ് ഓപ്ഷൻ

വികസനവും നിയന്ത്രണ നടപടികളും സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കുന്ന ഔദ്യോഗിക പ്രസ്താവനയിലാണ് ആർബിഐ ഫീച്ചർ ഫോണുകളിൽ യുപിഐ ലഭ്യമാക്കുന്നത് സംബന്ധിച്ച വിവരം അറിയിച്ചത്. ഫീച്ചർ ഫോണുകളിലേക്ക് യുപിഐ പേയ്‌മെന്റുകൾ കൊണ്ടുവരാനാണ് ആർബിഐ ഉദ്ദേശിക്കുന്നത്. നിലവിൽ, ഈ പുതിയ സേവനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആർബിഐ പുറത്തുവിട്ടിട്ടില്ല. ഇത് യാഥാർത്ഥ്യമായാൽ ഇന്ത്യയിലെ ബാങ്കിങ് മേഖലയ്ക്ക് അതൊരു മുതൽകൂട്ടായിരിക്കും.

ഫീച്ചർ ഫോണുകൾ

ഫീച്ചർ ഫോണുകൾക്കായുള്ള യുപിഐ പേയ്‌മെന്റുകൾ പുറത്തിറക്കാനുള്ള തീരുമാനത്തെക്കുറിച്ച് സൂചനകൾ നൽകിയത് ആർബിഐ ഗവർണർ സ്‌കക്തികാന്ത ദാസാണ്. ഫീച്ചർ ഫോൺ ഉപയോക്താക്കളെ ഡിജിറ്റൽ പേയ്‌മെന്റ് ഇൻഡസ്ട്രിയിലേക്ക് കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഇന്ത്യയിലെ ഓൺലൈൻ പേയ്മെന്റ് മേഖലയിൽ വലിയ മാറ്റം കൊണ്ടുവരുന്ന തീരുമാനം തന്നെയായിരിക്കും ഫീച്ചർ ഫോണുകളിലെ യുപിഐ പേയ്മെന്റ് ഓപ്ഷൻ എന്ന് ഉറപ്പാണ്.

വാട്സ്ആപ്പിൽ ശല്യം ചെയ്യുന്നവരിൽ നിന്നും ലാസ്റ്റ് സീനും ഓൺലൈനുള്ളതും മറച്ച് വെക്കാംവാട്സ്ആപ്പിൽ ശല്യം ചെയ്യുന്നവരിൽ നിന്നും ലാസ്റ്റ് സീനും ഓൺലൈനുള്ളതും മറച്ച് വെക്കാം

മൊബൈൽ ഫോൺ ഉപയോക്താക്കൾ

റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ ഇപ്പോൾ 118 കോടി മൊബൈൽ ഫോൺ ഉപയോക്താക്കളുണ്ട്. ഈ കണക്കിൽ 44 കോടി ആളുകൾ ഇപ്പോഴും ഫീച്ചർ ഫോണാണ് ഉപയോഗിക്കുന്നത്. 74 കോടി ആളുകൾ സ്മാർട്ട്‌ഫോണും ഉപയോഗിക്കുന്നു. ആർബിഐ യുപിഐ പേയ്മെന്റ് സംവിധാനം ഫീച്ചർ ഫോണുകളിലേക്കും എത്തിച്ചാൽ ഇന്ത്യയിലെ വലിയൊരു വിഭാഗം ആളുകളെ യുപിഐ പേയ്‌മെന്റ് ഫീച്ചർ ഉപയോഗിക്കുന്നവരാക്കി മാറ്റാൻ പറ്റും. ഇന്ത്യയുടെ സ്വന്തം പേയ്മെന്റ് ഫീച്ചറിന് ഇത് മികച്ച നേട്ടമുണ്ടാക്കും.

ആർബിഐ

ആർബിഐ റെഗുലേറ്ററി സാൻഡ്‌ബോക്‌സിന്റെ ആദ്യ കൂട്ടായ്മയിൽ നിരവധി നിക്ഷേപകർ ഫീച്ചർ ഫോൺ പേയ്‌മെന്റുകൾക്കുള്ള സൊല്യൂഷൻസ് പ്രദർശിപ്പിച്ചിരുന്നു. 'റീട്ടെയിൽ പേയ്‌മെന്റ്' എന്ന പ്രമേയത്തിലാണ് ഇത് വന്നത്. ഫീച്ചർ ഫോണുകളിൽ യുപിഐ അധിഷ്‌ഠിത ഡിജിറ്റൽ പേയ്‌മെന്റ് സൊല്യൂഷനുകൾ സുഗമമാക്കുന്നതിന് ഈ പേയ്‌മെന്റ് ഉൽപ്പന്നങ്ങൾ മറ്റ് കോംപ്ലിമെന്ററി സൊല്യൂഷനുകൾക്കൊപ്പം ചേർക്കുമെന്ന് ആർബിഐ ഗവർണർ വ്യക്തമാക്കി.

ഡിജിറ്റൈസേഷൻ

ഫീച്ചർ ഫോണുകളിൽ യുപിഐ പേയ്മെന്റ് സേവനം ലഭ്യമാകുന്നത് വിപുലമായ ഡിജിറ്റൈസേഷന് സഹായിക്കും. ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കായി യുപിഐ ബേസ്ഡ് പേയ്‌മെന്റ് പ്രൊഡക്ട് ഉടൻ പുറത്തിറക്കാൻ ആർബിഐ തയ്യാറെടുക്കുന്നുമുണ്ട്. അടുത്ത കാലത്തായി ഇന്ത്യയിൽ യുപിഐ അധിഷ്ഠിത ബാങ്കിങ് സേവനങ്ങൾ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം വലിയ തോതിൽ വർധിച്ചിട്ടുണ്ട്. കൊവിഡ് കാലം ഡിജിറ്റലൈസേഷൻ കൂടുതൽ യാഥാർത്ഥ്യമാക്കാൻ സഹായിച്ചു. ഓൺലൈൻ പേയ്മെന്റുകൾ ധാരാളമായി വർധിച്ച് വരുന്ന കാലം കൂടിയാണ് ഇത്.

എയർടെല്ലിനെതിരെ ഉപയോക്താക്കളുടെ പരാതിപ്പെരുമഴ, വിഐ പരാതികളിൽ രണ്ടാമത്എയർടെല്ലിനെതിരെ ഉപയോക്താക്കളുടെ പരാതിപ്പെരുമഴ, വിഐ പരാതികളിൽ രണ്ടാമത്

എൻപിസിഐ

എൻപിസിഐ (നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ) യുഎസ്എസ്ഡി മൊബൈൽ ബാങ്കിംഗ് സേവനം *99# ആരംഭിച്ചിട്ടുണ്ട്. തുടക്കത്തിൽ ഈ സേവനം ബിഎസ്എൻഎൽ, എംടിഎൻഎൽ ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമായിരുന്നുള്ളൂ. ഇപ്പോൾ മറ്റ് നെറ്റ്‌വർക്കുകളിലെ ഉപയോക്താക്കൾക്കും ഇത് ലഭ്യമാണ്. 2016ലാണ് കേന്ദ്ര സർക്കാർ BHIMനൊപ്പം യുഎസ്എസ്ഡി 2.0 അവതരിപ്പിച്ചത്. ഇത് എല്ലാ യുപിഐ പേയ്‌മെന്റ് ഓപ്ഷനുകളും ഉൾക്കൊള്ളുന്നതാണ്.

ഡിജിറ്റൽ പേയ്‌മെന്റുകൾ

ഡിജിറ്റൽ പേയ്‌മെന്റുകൾ വർദ്ധിപ്പിക്കുന്നതിന് യുഎസ്എസ്ഡി 2.0 സഹായിച്ചിട്ടില്ല. 2017-18-ൽ യുഎസ്എസ്ഡി 2.0 ഇടപാടുകൾ മൊത്തം യുപിഐ ഇടപാടുകളുടെ 4.3% ഉം മൊത്തം ഇടപാട് മൂല്യത്തിന്റെ 1.6% ഉം മാത്രമാണ് ഉണ്ടായിരുന്നത്. 2020ൽ ഇതിനെക്കാൾ മോശമായിരുന്നു അവസ്ഥ. വാല്യൂ ട്രാൻസാക്ഷനിലും യുഎസ്എസ്ഡി 2.0 വിഹിതം യഥാക്രമം 0.005%, 0.004% എന്നിങ്ങനെ ഇടിഞ്ഞു. അതുകൊണ്ട് തന്നെ ഫീച്ചർ ഫോണുകളിൽ വരാൻ പോകുന്ന യുപിഐ അധിഷ്ഠിത സേവനങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

Best Mobiles in India

English summary
RBI is all set to launch UPI service on feature phones. This will help many people to get UPI service.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X