റിയൽമി 12, റിയൽമി 12 പ്ലസ് പ്രീ ബുക്കിങ് ആരംഭിച്ചു; ഫോണുകൾ മാർച്ച് 6ന് എത്തും, ഫീച്ചറുകൾ അറിയാം
ഇന്ത്യയിൽ നിരവധി ഉപയോക്താക്കൾ ഉള്ള ഒരു ചൈനീസ് സ്മാർട്ട് ഫോൺ ബ്രാൻഡാണ് റിയൽമി. കമ്പനിയുടെ ഏറ്റവും പുതിയ ഫോണായ റിയൽമി 12 സീരീസ് ഫോണുകൾ ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും എന്നാണ് റിയൽമി ഇപ്പോൾ അറിയിച്ചിരിക്കുന്നത്. റിയൽമി 12, റിയൽമി 12 പ്ലസ് എന്നിങ്ങനെ രണ്ട് ഫോണുകൾ ആയിരിക്കും ഈ സീരീസിൽ ഉണ്ടായിരിക്കുക.
മാർച്ച് ആറിന് ഈ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് റിയൽമി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. അതേ സമയം ഫെബ്രുവരി 29 മുതൽ ഫോണിന്റെ പ്രീ ഓർഡർ ഇന്ത്യയിൽ ആരംഭിക്കും എന്നും കമ്പനി അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് ഈ ഫോണുകളുടെ പ്രീ ബുക്കിങ് ഇന്ത്യയിൽ ആരംഭിച്ചത്. പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്പ്കാർട്ട് വഴിയാണ് റെയൽമി 12 സീരീസിന്റെ പ്രീ ബുക്കിങ് ആരംഭിച്ചിരിക്കുന്നത്.

MOST READ: OPPO F25 Pro 5G ഫസ്റ്റ് ഇംപ്രഷൻ: 25000 രൂപയിൽ താഴെ വിലയിലെ മസ്റ്റ് ബൈ സ്മാർട്ട്ഫോൺ!
മാർച്ച് ആറിന് ഉച്ചയ്ക്ക് 12 മണിക്ക് ആയിരിക്കും ഈ ഫോണുകൾ ലോഞ്ച് ചെയ്യുക. ഫോണിന്റെ വില പുറത്ത് വിട്ടിട്ടില്ലെങ്കിലും മിഡ് ബഡ്ജറ്റ് സെഗ്ന്മെന്റിൽ ആയിരിക്കും ഈ ഫോണുകൾ എത്തുക എന്നാണ് റിയൽമി അറിയിച്ചിരിക്കുന്നത്. അതേ സമയം റിയൽമി 12, റിയൽമി 12 പ്ലസ് എന്നീ ഫോണുകളുടെ പ്രധാന ഫീച്ചറുകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. റിയൽമി 12ന് 108 എംപി പ്രൈമറി ക്യാമറ നൽകിയേക്കും എന്നാണ് കമ്പനി നൽകുന്ന സൂചന.
ക്യാമറാ ഫീച്ചറുകളിൽ ഊന്നൽ നൽകി കൊണ്ട് ആയിരിക്കും ഈ രണ്ട് ഫോണുകളും റിയൽമി പുറത്തിറക്കുക. ഫ്ലാറ്റ് എഡ്ജ് ഡിസൈൻ ആയിരിക്കും ഇതിൽ 12 പ്ലസ് മോഡലിന് റിയൽമി നൽകുക. ഇലഗന്റെ വൈറ്റ് നിറത്തിലായിരിക്കും ഈ ഫോണുകൾ പുറത്തിറക്കുക എന്നും റിയൽമി അറിയിച്ചിട്ടുണ്ട്. മീഡിയാടെക് ഡൈമെൻസിറ്റി 7050 SoC ചിപ്സെറ്റാണ് റിയൽമി 12 പ്ലസിന് നൽകിയിരിക്കുന്നത് എന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

വെള്ളം നനഞ്ഞ സ്ക്രീൻ ആണെങ്കിലും പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ പ്രവർത്തിക്കാനായി റെയിൻവാട്ടർ സ്മാർട്ട് ടച്ച് ടെക്‌നോളജി ഇതിന്റെ സ്ക്രീനിൽ നിർമ്മാതാക്കൾ നൽകിയിട്ടുണ്ട്. 20Hz അമോലെഡ് സ്‌ക്രീനാണ് ഇത്. ഈ സെഗ്മെന്റിൽ ആദ്യമായാണ് ഒരു ഫോണിന് ഈ സ്ക്രീൻ നൽകുന്നത് എന്നും റിയൽമി വെളിപ്പെടുത്തിയിട്ടുണ്ട്. ഡിസ്പ്ലേയ്ക്ക് മുകളിലായി ഒരു പഞ്ച് ഹോൾ നൽകാനും റിയൽമി തയ്യാറായിട്ടുണ്ട്. ഈ പഞ്ച് ഹോളിലാണ് ഫോണിന്റെ ഫ്രണ്ട് ക്യാമറ സ്ഥാനം പിടിച്ചിരിക്കുന്നത്.
ഫോണുകളുടെ അധിക സുരക്ഷയ്ക്കായി ഇൻ ഡിസ്പ്ലേ ഫിംഗർപ്രിൻ്റ് സ്കാനറും ഈ ഫോണുകളിൽ ഉണ്ടായിരിക്കുന്നതാണ്. രണ്ട് ഫോണുകളിലും 5ജി പിന്തുണ ഉണ്ടായിരിക്കുന്നതാണ്. അടുത്തിടെയാണ് ഈ ഫോണുകൾ മലേഷ്യയിൽ പുറത്തിറക്കിയത്. RMX3999 എന്ന മോഡൽ നമ്പറിലാണ് ഇവിടെ റിയൽമി 12 പുറത്തിറക്കിയത്. മീഡിയാടെക് ഡൈമെൻസിറ്റി 6100+ പ്രൊസസറാണ് സീരീസിലെ സ്റ്റാന്റേർഡ് മോഡലിന് ലഭിച്ച പ്രൊസസർ. 8 ജിബി വരെ റാമും ഈ ഫോണുകൾക്ക് ഉണ്ടായേക്കും എന്ന് സൂചനയുണ്ട്.
ആൻഡ്രോയിഡ് 14ൽ ആയിരിക്കും ഈ രണ്ട് ഫോണുകളും പ്രവർത്തിക്കുക. സീരീസിലെ സ്റ്റാന്റേർഡ് മോഡലിൽ 4880 എംഎഎച്ച് ബാറ്ററി സ്ഥാനം പിടിക്കുമ്പോൾ പ്ലസ് മോഡലിൽ 5000 എംഎഎച്ച് ബാറ്ററി ആയിരിക്കാം റിയൽമി നൽകാൻ സാധ്യത. 20,000 രൂപയ്ക്ക് താഴെ ആയിരിക്കും ഈ ഫോണുകളുടെ ഇന്ത്യയിലെ വില എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഫോണുകളുടെ പ്രൈമറി ക്യാമറകൾക്ക് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷന്റെ പിന്തുണ ഉണ്ടാകും എന്നും സൂചനയുണ്ട്.
ഇത്തരത്തിൽ സംഭവിച്ചാൽ ഈ വിലയ്ക്ക് ലഭിക്കുന്ന ആദ്യത്തെ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ പിന്തുണയുള്ള ക്യാമറ ഫോൺ ആയിരിക്കും റിയൽമി 12 സീരീസ് ഫോണുകൾ. നിലവിൽ ഇത്രയും വിവരങ്ങൾ മാത്രമാണ് ഈ ഫോണുകളെകുറിച്ച് ലഭിച്ചിരിക്കുന്നത്. ലോഞ്ച് അടുത്തിരിക്കുന്ന സാഹചര്യങ്ങളിൽ അധികം വൈകാതെ തന്നെ ഫോണിന്റെ മറ്റ് വിവരങ്ങൾ റിയൽമി പുറത്ത് വിടും എന്നാണ് പ്രതീക്ഷിക്കുന്നത്. റിയൽമി 12 സീരീസ് ഫോണുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഗിസ്ബോട്ട് മലയാളം പിന്തുടരുക.


Click it and Unblock the Notifications








