റിയൽമി 5 സ്മാർട്ട്ഫോൺപോക്കറ്റിൽ നിന്നും പൊട്ടിത്തെറിച്ചു; എക്സേ്റ്റേണൽ ഡാമേജ് കാരണമെന്ന് കമ്പനി

|

സ്മാർട്ട്‌ഫോൺ പൊട്ടിത്തെറിക്കുന്ന സംഭവങ്ങൾ ഇപ്പോൾ വർദ്ധിച്ച് വരികയാണ്. കഴിഞ്ഞ ദിവസം ഉപയോക്താവിന്റെ പോക്കറ്റിൽ‌ മൊബൈൽ‌ പൊട്ടിത്തെറിച്ചിരിക്കുകയാണ്. ഈ പുതിയ സംഭവം ആശങ്കകൾ‌ ഉയർ‌ത്തുന്നതാണ്. ഇത്തവണ ചൈനീസ് നിർമാതാക്കളായ റിയൽ‌മിയുടെ സ്മാർട്ട്ഫോണാനാണ് പൊട്ടിത്തെറിച്ചത്. ഹരിയാനയിലെ ഭിവാഡിയിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. റിയൽമെ 5 സ്മാർട്ട്ഫോണാണ് പോക്കറ്റിൽ നിന്നും പൊട്ടിത്തെറിച്ചത്.

അമിത് രതി
 

അമിത് രതി എന്ന യുവതി ബൈക്ക് ഓടിക്കുകയായിരുന്നു. അപ്പോഴാണ് പോക്കറ്റിൽ ഇട്ടിരുന്ന റിയൽമെ 5 സ്മാർട്ട്ഫോണിന് പെട്ടെന്ന് തീപിടിച്ചത് എന്ന് എം‌എസ്‌പിയുടെ ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഡിവൈസിൽ തീ പിടിച്ച സമയത്ത് തന്നെ കാര്യം മനസിലാക്കിയ യുവതി വാഹനം നിർത്തി ഫോൺ പോക്കിറ്റിൽ നിന്നു എടുത്ത് മാറ്റി. അമിത് രതിക്ക് ചെറിയ പൊള്ളലേറ്റതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഡിവൈസ്

മാർച്ച് 17 നാണ് സംഭവം നടന്നത്. കേടുവന്ന ഡിവൈസ് അടുത്തുള്ള റിയൽ‌മി സർവ്വീസ് സെന്ററിലേക്ക് കൊണ്ടുപോയി. കേന്ദ്രത്തിലേക്ക് കൊണ്ടുപോയതായി പറയുന്നു. സർവീസ് സെന്ററിലെ ആളുകൾ ആദ്യം ഫോൺ സൌജന്യമായി റീപ്ലൈസ് ചെയ്യാൻ സമ്മതിച്ചിരുന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. എന്നാൽ പിന്നീട് ഫോൺ പകുതി വിലയ്ക്ക് മാത്രമേ നൽകു എന്ന് കമ്പനി അറിയിക്കുകയായിരുന്നു.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ 500 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ

 സംഭവം

ഈ സംഭവം വാർത്തയായതോടെ റിയൽമി ഫോൺ സൌജന്യമായി മാറ്റി നൽകാമെന്ന് സമ്മതിച്ചു. ഇടംപിടിച്ചുകഴിഞ്ഞാൽ, ഇന്ത്യയിൽ 21 ദിവസത്തെ ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഇത് കഴിഞ്ഞ് ഡിവൈസ് മാറ്റി നൽകാമെന്ന് പറഞ്ഞ് കമ്പനിയിൽ നിന്ന് കോൾ ലഭിച്ചു. ഡിവൈസിന് തീ പിടിക്കാനുള്ള കാരണത്തെ സംബന്ധിച്ച് അന്വേഷിച്ച് കമ്പനി ഒരു ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.

യൂണിറ്റ്
 

യൂണിറ്റ് ഇതിനകം തന്നെ മോശം അവസ്ഥയിലാണെന്നും നേരത്തെ ഉണ്ടായ ഡാമേജ് ആണ് സംഭവത്തിലേക്ക് നയിച്ചതെന്നുമാണ് റിയൽമി വിലയിരുത്തുന്നത്. മൊത്തം ചെലവിന്റെ 50 ശതമാനം നൽകാൻ ഉപഭോക്താവിനോട് ആവശ്യപ്പെട്ട കാര്യത്തെ കുറച്ചും കമ്പനി ന്യായീകരിച്ചു. ഉപയോക്താവിന്റെ ഫോൺ ബാറ്ററിക്ക് തീപിടിച്ചു, ഞങ്ങൾ ഫോൺ വിശകലനം ചെയ്തു. ഫോണിന് നേരത്തെ ഉണ്ടായ എക്സ്റ്റേണൽ ഡാമേജുകൾ കാരണം ബാറ്ററി പ്രശ്നം വരികയും ഇത് ശരിയാക്കാത്തതിനാൽ ബാറ്ററിക്ക് തീ പിടിക്കുകയും ചെയ്തുവെന്ന് കമ്പനി വ്യക്തമാക്കി.

മൊബൈൽ

ഉപയോക്താവിന്റെ അവസ്ഥ കൂടി പരിഗണിച്ച് കമ്പനി അവർക്ക് ഒരു കിഴിവ് വാഗ്ദാനം ചെയ്യുകയം മൊബൈൽ ഫോണിന്റെ വിലയുടെ 50% മാത്രം നൽകി ഒരു പുതിയ മൊബൈൽ ഫോൺ ലഭ്യമാക്കാമെന്നും അറിയിച്ചതായി കമ്പനി വ്യക്തമാക്കി. പക്ഷേ ഉപയോക്താവ് ഇത് സമ്മതിച്ചില്ല. ഇക്കാര്യത്തിൽ കമ്പനിയും ഉപയോക്താവും തമ്മിൽ ചർച്ചകൾ നടക്കുകയാണെന്നും കമ്പനി അറിയിച്ചു.

കൂടുതൽ വായിക്കുക: കൊറോണ വൈറസ് കാരണം ഷവോമി എംഐ 10ന്റെ ഇന്ത്യയിലെ ലോഞ്ച് മാറ്റിവച്ചു

Most Read Articles
Best Mobiles in India

English summary
It seems that smartphone blast incidents won't stop anytime soon. A new case of a mobile explosion in a user's pocket has got our concerns raised. This time a device from the Chinese manufacturer Realme burned to ashes. The incident is being reported from Bhiwadi, Harayana, where a Realme 5 exploded in a man's pocket.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X