Home
News

റിയൽമി GT 7 പ്രോ വാങ്ങിയവർക്കും വാങ്ങുന്നവർക്കും നല്ലകാലം വന്താച്ച്! 6000 രൂപ വരെ ഡിസ്കൗണ്ട്

ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 ​എ​​ലൈറ്റ് എന്ന പ്രീമിയം ചിപ്സെറ്റ് ഇന്ത്യയിൽ ആദ്യമായി അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് റിയൽമി ജിടി 7 പ്രോ (realme GT 7 Pro). രണ്ട് മാസം മുൻപ്, അ‌തായത് 2024 നവംബറിലാണ് റിയൽമി GT 7 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്. ഇപ്പോൾ റിയൽമി റിപ്പബ്ലിക് ഡേ സെയിലിനോട് അ‌നുബന്ധിച്ച് ഈ സ്മാർട്ട്ഫോണിന് കമ്പനി വൻ ഡിസ്കൗണ്ട് നൽകുന്നുണ്ട്. കൂടാതെ ഇതിനകം ഈ പ്രീമിയം സ്മാർട്ട്ഫോൺ വാങ്ങിയവർക്കും ഇപ്പോൾ പർച്ചേസ് കോമ്പൻസേഷൻ പ്ലാനിന് കീഴിൽ ക്യാഷ്ബാക്ക് ലഭ്യമാണ്.

2025 ജനുവരി 13 ന് മുമ്പ് റിയൽമി GT 7 പ്രോ വാങ്ങിയ ഉപയോക്താക്കൾക്ക് കമ്പനി പ്രഖ്യാപിച്ച പുതിയ റിയൽമി GT 7 പ്രോ പർച്ചേസ് കോമ്പൻസേഷൻ പ്ലാനിന് കീഴിൽ 3,000 രൂപ കൂപ്പൺ ലഭ്യമാണ്. ഔദ്യോഗിക റിയൽമി വെബ്‌സൈറ്റ്, ആമസോൺ അല്ലെങ്കിൽ ഔദ്യോഗിക റിയൽമി ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി പർച്ചേസ് നടത്തിയവർക്ക് മാത്രമേ ഈ 3000 രൂപ കൂപ്പൺ ലഭിക്കൂ.

റിയൽമി GT 7 പ്രോ വാങ്ങിയവർക്കും വാങ്ങുന്നവർക്കും നല്ലകാലം വന്താച്ച്!

മറ്റ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ നിന്നോ തേർഡ് പാർട്ടി ഓഫ്‌ലൈൻ സ്റ്റോറുകളിൽ നിന്നോ റിയൽമി ജിടി 7 പ്രോ വാങ്ങിയവർക്ക് ഡിസ്കൗണ്ട് ലഭ്യമാകുമോ എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഈ കൂപ്പൺ ഡിസ്കൗണ്ട് ലഭിക്കുന്നതിനായി രജിസ്റ്റർ ചെയ്യാൻ ഉപയോക്താക്കൾ 2025 ജനുവരി 13 മുതൽ ജനുവരി 21 വരെ സമയമുണ്ട്.

കൂപ്പൺ ലഭിക്കുന്നതിനായി രജിസ്റ്റർ ചെയ്യുന്നതിന് റിയൽമി GT 7 Pro പർച്ചേസ് കോമ്പൻസേഷൻ പ്ലാൻ പേജിലേക്ക് പോകുക. ഇതിന് രജിസ്റ്റർ ചെയ്യുന്നതിനായി ആമസോൺ അ‌ല്ലെങ്കിൽ റിയൽമി വെബ്​സൈറ്റിൽ നിന്ന് ഫോൺ വാങ്ങിയതിന്റെ ഇൻവോയിസ്, IMEI നമ്പർ എന്നിവ നൽകണം. ഇപ്പോൾ റിയൽമി ജിടി 7 പ്രോ റിപ്പബ്ലിക് ഡേ സെയിലിൽ വൻ ഡിസ്കൗണ്ടിലാണ് വിൽക്കുന്നത്.

റിയൽമി GT 7 പ്രോ വാങ്ങിയവർക്കും വാങ്ങുന്നവർക്കും നല്ലകാലം വന്താച്ച്!

റിപ്പബ്ലിക് ഡേ സെയിൽ ഡിസ്കൗണ്ട് പ്രയോജനപ്പെടുത്താൻ കഴിയാതെ പോയ ഉപയോക്താക്കൾക്കുള്ള നഷ്ടപരിഹാരം എന്ന നിലയിലാണ് 3000 രൂപ കൂപ്പൺ അ‌നുവദിക്കുന്നത് എന്നാണ് റിയൽമി ഇതേപ്പറ്റി അ‌റിയിച്ചിരിക്കുന്നത്. പുതിയതായി ഈ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പ്രാരംഭ മോഡലിന് 5000 രൂപയും ​​ഹൈ വേരിയന്റിന് 6000 രൂപയും ഡിസ്കൗണ്ട് ഇപ്പോൾ ലഭ്യമാണ്.

റിയൽമി ജിടി 7 പ്രോയുടെ 12GB + 256GB മോഡൽ 59,999 രൂപ വിലയിലും 16GB + 512GB മോഡൽ 65,999 രൂപ വിലയിലുമാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഏതാണ്ട് ഇതേ വിലയിൽ തന്നെയാണ് ഇപ്പോഴും ഇവ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 12GB + 256GB മോഡലിന് 5000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്, അ‌തിനാലിത് 54,999 രൂപ വിലയിൽ വാങ്ങാനാകും.

റിയൽമി ജിടി 7 പ്രോയുടെ 16GB + 512GB മോഡലിന് 6000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്, അ‌തിനാൽ ഇത് ഇപ്പോൾ 59,999 രൂപ വിലയിൽ വാങ്ങാനാകും. ഒരു പ്രീമിയം സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് ഒരു സുവർണാവസരമാണ്. ജനുവരി 19 വരെയാണ് റിയൽമി റിപ്പബ്ലിക് ഡേ സെയിൽ ഓഫറുകൾ ലഭ്യമാകുക.

റിയൽമി GT 7 പ്രോ വാങ്ങിയവർക്കും വാങ്ങുന്നവർക്കും നല്ലകാലം വന്താച്ച്!

കരുത്തൻ ചിപ്സെറ്റിന് പുറമേ അ‌ണ്ടർവാട്ടർ മോഡ് സഹിതം എത്തുന്ന ഇന്ത്യയിലെ ആദ്യ സ്മാർട്ട്ഫോൺ എന്നത് ഉൾപ്പെടെ നിരവധി മികച്ച ഫീച്ചറുകൾ റിയൽമി ജിടി 7 പ്രോയിൽ ഉണ്ട്. വെള്ളത്തിനടിയിൽ റിയൽമി ജിടി 7 പ്രോ ഫിംഗർപ്രിൻ്റ് അൺലോക്ക് ചെയ്യുന്നതിനും തുടർന്ന് ക്യാമറ ആപ്പ് നേരിട്ട് തുറക്കുന്നതിനും കഴിയും. ഈ ഫോണിന്റെ ഫീച്ചറുകൾ വിശദമായി പരിചയപ്പെടുന്നതിന് realme GT 7 Pro എന്നതിൽ ക്ലിക്ക് ചെയ്യുക.

More from GizBot

Best Mobiles in India

English summary
A coupon of Rs 3,000 is available under the new Realme GT 7 Pro Purchase Compensation Plan announced by the company for users who purchased the Realme GT 7 Pro before January 13, 2025. For those looking to buy this smartphone new, a discount of Rs 5,000 on the entry-level model and Rs 6,000 on the high variant is now available as part of the Realme Republic Day Offer Sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X