വില കുറഞ്ഞ ഫോണുകൾക്ക് വീണ്ടും വില കുറയുന്നു; നാർസോ വീക്ക് സെയിലുമായി റിയൽമി, ആകർഷകമായ ഡിസ്കൗണ്ട്
ഒരു മിഡ് റേഞ്ച് ഫോൺ വാങ്ങാനായി കാത്തിരിക്കുകയാണോ നിങ്ങൾ. എങ്കിൽ നിങ്ങൾക്കായി ഇതാ മികച്ച അവസരം ഒരുക്കിയിരിക്കുകയാണ് പ്രമുഖ സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ റിയൽമി. നാർസോ സീരീസിലുള്ള ഫോണുകൾക്കാണ് റിയൽമി ഇപ്പോൾ ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ 30 വരെ ഈ ഓഫർ ഉണ്ടായിരിക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
റിയൽമി നാർസോ 60 സീരീസ്, നാർസോ എൻ 55, നാർസോ എൻ 53 എന്നീ ഫോണുകൾക്കാണ് ഇപ്പോൾ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. റിയൽമിയുടെ ഔദ്യോഗിക സൈറ്റായ Realme.com-ൽ നിന്നും ആമസോണിൽ നിന്നും ഈ കിഴിവ് നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. ഫോണുകളുടെ ഓഫറുകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. റിയൽമി നാർസോ 60 പ്രോയുടെ വിശദാശങ്ങൾ പരിശോധിക്കുമ്പോൾ മൂന്ന് വേരിയന്റുകളാണ് ഇതിൽ ഉള്ളത്.

8 ജിബി റാം 128 ജിബി സ്റ്റോറേജ്, 12 ജിബി റാം 256 ജിബി സ്റ്റോറേജ്, 12 ജിബി റാം 1 ടിബി സ്റ്റോറേജ് എന്നിവയാണ് ഈ വേരിയന്റുകൾ. ഇവയുടെ യഥാർത്ഥ വില യഥാക്രമം 23,999 രൂപ, 26,999 രൂപ, 29,999 രൂപ എന്നിങ്ങനെയാണ്. ഇതിന്റെ ബേസിക്ക് വേരിയന്റിന് 4000 രൂപയാണ് കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് 23,999 രൂപയുടെ ഈ ഫോൺ ഇപ്പോൾ 19,999 രൂപയ്ക്ക് ലഭിക്കുന്നതായിരിക്കും.
12 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിനും 4000 രൂപയാണ് കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. 22,999 രൂപയ്ക്ക് ഈ വേരിയന്റ് ഇപ്പോൾ ഉപയോക്താക്കൾക്ക് സ്വന്തമാക്കാവുന്നതാണ്. സീരീസിലെ ടോപ് എൻഡ് മോഡലിന്റെ യഥാർത്ഥ വില 29,999 രൂപയാണ്. 3000 രൂപ ഡിസ്കൗണ്ട് ലഭിക്കുകന്നതോടെ ഇത് ഇപ്പോൾ 26,999 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്. ഓഫർ വിൽപനയ്ക്ക് എത്തിയിരിക്കുന്ന നാർസോ 60 സ്റ്റാന്റേർഡ് മോഡലുകളുടെ വില പരിശോധിക്കാം.

രണ്ട് വേരിയന്റുകളാണ് ഈ മോഡലിൽ റിയൽമി പുറത്തിറക്കിയിരിക്കുന്നത്. 8 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 256 ജിബി സ്റ്റോറേജ് എന്നിവയാണ് ഈ വേരിയന്റുകൾ ഇവയുടെ യഥാർത്ഥ വില യഥാക്രമം 17,999 രൂപ, 19,999 രൂപ എന്നിങ്ങനെയാണ് എന്നാൽ പ്രത്യേക ഡിസ്കൗണ്ട് മൂലം ഈ ഫോണുകൾ ഇപ്പോൾ 15,999 രൂപയ്ക്കും 17,999 രൂപയ്ക്കും ലഭ്യമാകുന്നതാണ്. അതായത് 2000 രൂപയുടെ കിഴിവ്.
റിയൽമി നാർസോ എൻ 55 ആണ് ഇത്തരത്തിൽ ഡിസ്കൗണ്ടിൽ വാങ്ങാൻ സാധിക്കുന്ന മറ്റൊരു ഫോൺ. ഫോണിന്റെ 6 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിനാണ് കമ്പനി ഇപ്പോൾ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 3000 രൂപയുടെ ഓഫറാണ് ഈ ഫോണിന് ലഭിക്കുക. 12,999 രൂപ വില വരുന്ന ഈ ഫോൺ ഇപ്പോൾ 9,999 രൂപയ്ക്ക് ഉപയോക്താക്കൾക്ക് സ്വന്തമാക്കാവുന്നതാണ്.
റിയൽമി നാർസോ എൻ 53യുടെ ഓഫറുകൾ പരിശോധിക്കുകയാണെങ്കിൽ 11,999 രൂപ വില വരുന്ന നാർസോ എൻ 53 ഇപ്പോൾ 9,999 രൂപയ്ക്ക് നിങ്ങൾക്ക് സ്വന്തമാക്കാം. 8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിനാണ് ഈ വില വരുന്നത്. നിലവിൽ ഇത്രയും ഫോണുകൾക്ക് മാത്രമാണ് റിയൽമി ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. റിയൽമി നാർസോ വീക്കന്റ് സെയിൽ എന്ന് പേരിലാണ് ഈ ഓഫർ വിൽന നടക്കുന്നത്.
അതേ സമയം റിയൽമിയുടെ ഏറ്റവും ജനപ്രിയമായ മോഡലുകളിൽ ഒന്നാണ് ഈ നാർസോ സീരീസ് ഫോണുകൾ. മികച്ച പ്രതികരണം തന്നെയാണ് ഈ ഫോണുകൾക്ക് ഉപയോക്താക്കളുടെ പക്കൽ നിന്ന് ലഭിക്കുന്നത്. മിഡ് റേഞ്ച് ഫോണുകളും ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകളും നൽകുന്ന വിലയ്ക്ക് അനുസരിച്ചുള്ള പെർഫോമൻസ് കാഴ്ച വെയ്ക്കുന്നുണ്ട്. വലിയ ഫീച്ചറുകൾ നൽകിയിട്ടില്ലെങ്കിലും ഒരു സാധാരണ സ്മാർട്ട് ഫോൺ ഉപഭോക്താവിനെ സംതൃപ്തിപ്പെടുത്താനുള്ള ഫീച്ചറുകളെല്ലാം ഇതിൽ റിയൽമി നൽകിയിട്ടുണ്ട്.


Click it and Unblock the Notifications







