റിപ്പബ്ലിക് ഡേ സെയിൽ: റിയൽമി GT 6T 5ജിക്ക് വേരിയന്റ് അനുസരിച്ച് 7000- 10000 രൂപ വരെ ഡിസ്കൗണ്ട്!
ഇന്ത്യയുടെ റിപ്പബ്ലിക് ഡേ പ്രമാണിച്ച് റിയൽമി ഇന്ത്യ തങ്ങളുടെ 'റിപ്പബ്ലിക് ഡേ' സെയിൽ പ്രഖ്യാപിച്ചിരിക്കുകയാണ്. റിയൽമിയുടെ തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്കൗണ്ട് ആണ് ഈ സെയിലിൽ ലഭിക്കുക. ജനുവരി 13 ന് ആരംഭിച്ച് ജനുവരി 19 വരെയാണ് റിയൽമി റിപ്പബ്ലിക് ഡേ സെയിൽ (realme Republic Day Sale 2025) നടക്കുക. സെയിൽ സമയത്ത് ഡയറക്ട് ഡിസ്കൗണ്ട്, ബാങ്ക് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസുകൾ, നോ-കോസ്റ്റ് ഇഎംഐ എന്നിവയുടെ സഹായത്താൽ വൻ വിലക്കുറവിൽ സ്മാർട്ട്ഫോൺ വാങ്ങാൻ റിയൽമി അവസരം ഒരുക്കിയിരിക്കുന്നു.
റിയൽമി റിപ്പബ്ലിക് ഡേ സെയിലിൽ ഡിസ്കൗണ്ട് ലഭ്യമാകുന്ന സ്മാർട്ട്ഫോണുകളുടെ കൂട്ടത്തിൽ കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട റിയൽമി GT 6T 5ജിയും (Realme GT 6T 5G) ഉണ്ട്. കരുത്തിന്റെ പര്യായമായി റിയൽമി ഇന്ത്യയിൽ അവതരിപ്പിച്ച ഈ മിഡ്റേഞ്ച് സ്മാർട്ട്ഫോണിന് ഇതിന് മുൻപ് പല ഓഫർ സെയിലുകളിലും ഡിസ്കൗണ്ട് ലഭ്യമായിട്ടുണ്ട്. എന്നാൽ അതിനെക്കാൾ മികച്ച ഡീൽ ഇത്തവണ നേടാനാകും.

ആമസോൺ, റിയൽമിയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റ്, മെയിൻലൈൻ ചാനലുകൾ എന്നിവിടങ്ങളിലെല്ലാം റിയൽമി റിപ്പബ്ലിക് ഡേ സെയിൽ ഡിസ്കൗണ്ടുകൾ ലഭ്യമാണ്. റിയൽമി 13+ 5G, റിയൽമി P2 പ്രോ, റിയൽമി 14x, റിയൽമി 13 പ്രോ, റിയൽമി GT 7 പ്രോ, റിയൽമി നാർസോ 70 ടർബോ എന്നിവയ്ക്കെല്ലാം ഡിസ്കൗണ്ട് ലഭ്യമാണ്. ഈ സെയിലിൽ റിയൽമി ജിടി 6ടി മോഡലിന്റെ ഡിസ്കൗണ്ടുകൾ എന്തെല്ലാമാണ് എന്ന് ഇവിടെ പരിചയപ്പെടാം.
റിയൽമി GT 6ടിയുടെ 8GB + 128GB അടിസ്ഥാന മോഡലിന് 30,999 രൂപയും 8GB + 256GB മോഡലിന് 32,999 രൂപയും 12GB + 256GB മോഡലിന് 35,999 രൂപയും ടോപ്പ് എൻഡ് 12GB + 512GB മോഡലിന് 39,999 രൂപയും ആണ് ലോഞ്ച് വില.

റിയൽമി റിപ്പബ്ലിക് ഡേ സെയിൽ പ്രമാണിച്ച് റിയൽമി ജിടി 6ടിയുടെ 8GB + 128GB വേരിയന്റിന് 7,000 ഡിസ്കൗണ്ട് കമ്പനി വാഗ്ദാനം ചെയ്യുന്നു. അതിനാൽ ഇത് 23,999 രൂപയിൽ വാങ്ങാനാകും. 8GB + 256GB വേരിയന്റിന് 4,000 ഡയറക്ട് ഡിസ്കൗണ്ടും 2,000 രൂപ കൂപ്പൺ ഡിസ്കൗണ്ടും സഹിതം ആകെ 6000 രൂപ ഡിസ്കൗണ്ടാണ് ലഭിക്കുക. അതിനാലിത് 26,999 രൂപ വിലയിലാണ് ലഭിക്കുക.
റിയൽമി ജിടി 6ടിയുടെ 12B + 256GB വേരിയന്റിന് 5,000 രൂപ പ്രൈസ് കട്ടും 2,000 രൂപ കൂപ്പൺ ഡിസ്കൗണ്ടും ലഭിക്കും. അതിനാൽ ആകെ 7000 രൂപ ഡിസ്കൗണ്ടിന് ശേഷം ഇത് 28,999 രൂപയ്ക്ക് വാങ്ങാനാകും. റിയൽമി GT 6T വേരിയന്റുകളിൽ ടോപ് വേരിയന്റിനാണ് ഏറ്റവും വലിയ ഡിസ്കൗണ്ട് ലഭിക്കുക.
റിയൽമി GT 6T 12GB + 512GB ടോപ് വേരിയന്റിന് 7000 രൂപ പ്രൈസ് കട്ടും 3000 രൂപ ബാങ്ക് ഡിസ്കൗണ്ടും സഹിതം 10000 രൂപ ഡിസ്കൗണ്ട് ലഭ്യമാകും. അതിനാൽ 39999 രൂപ വിലയുള്ള ഈ ഫോൺ റിപ്പബ്ലിക് ഡേ സെയിൽ സമയത്ത് 29,999 രൂപ വിലയിൽ വാങ്ങാനാകും എന്ന് റിയൽമി പറയുന്നു. ഈ ഫോണിന്റെ ഫീച്ചറുകൾ വിശദമായി അറിയാൻ realme GT 6T 5G എന്നതിൽ ക്ലിക്ക് ചെയ്യുക.


Click it and Unblock the Notifications








