ലോകത്തെമ്പാടുമായി പത്ത് മില്ല്യൺ ഫോണുകൾ കയറ്റുമതി ചെയ്ത് റിയ‌ൽമി

|

കഴി‌‌ഞ്ഞ മെയ് മാസം പുറത്തിറങ്ങിയ റിയ‌‌ൽമി 14 മാസം കൊണ്ട് വിപണിയിലെത്തിച്ചത് 11 മോഡലുകൾ. ഇന്ത്യൻ വിപണിയി‌ൽ ഇനി പുറത്തിറങ്ങാനിരിക്കുന്നത് 64എംബി ക്വാഡ് ക്യാമറാ സ്മാർട്ട് ഫോൺ. രണ്ടാം പാദത്തിലെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ മികച്ച സ്മാർട്ട് ഫോൺ ബ്രാന്‍റുകളിൽ നാലാം സ്ഥാനത്തെത്തിയ ഫോൺ നിർമ്മാതാക്കളാണ് റിയ‌‌ൽമി. കഴി‌‌‌ഞ്ഞ വ‌ർഷം ആരംഭിച്ച കമ്പനിയുടെ ജനപ്രീതിയുടെ കണക്കെടുക്കുകയാണെങ്കി‌‌ൽ അത് 10 മില്ല്യണാണ്.

 
ലോകത്തെമ്പാടുമായി പത്ത് മില്ല്യൺ ഫോണുകൾ കയറ്റുമതി ചെയ്ത് റിയ‌ൽമി

പത്ത് ദശലക്ഷം ഫോണുകൾ ഇതിനോടകം തന്നെ കയറ്റി അയച്ചുകഴിഞ്ഞതായി കമ്പനി പ്രഖ്യാപിച്ചു. 14 മാസം മാത്രം പഴക്കമുള്ള കമ്പനിയെ സംബന്ധിച്ച് വലീയ നേട്ടമാണ് റിയ‌ൽമി ഉണ്ടാക്കിയിരിക്കുന്നത്. ഇക്കാലയളവിൽ റിയൽമി 1, റിയ‌ൽമി 3 പ്രോ, റിയൽമി യു1, റിയ‌ൽമി സി2, റിയൽമി എക്സ് എന്നി മോഡലുകൾ ഉൾപ്പെടെ 11 സ്മാർട്ട് ഫോണുകളാണ് കമ്പനി വിപണിയിലെത്തിച്ചത്.

റിയൽമി

റിയൽമി

സ്മാർട്ട് ഫോൺ വിപണിയിലേക്ക് റിയൽമി എത്തുന്നത് കഴി‌ഞ്ഞ വർഷം മെയിലാണ്. റിയൽമി 1 എന്ന മോഡലുമായാണ് കമ്പനി ഇന്ത്യയിലെത്തുന്നത്. അക്കാലത്ത് റിയൽമി ഓപ്പോയുടെ സബ് ബ്രാന്‍റ് മാത്രമായിരുന്നു. വ‌‌ർഷാവസാനം ആയപ്പോഴേക്കും റിയ‌ൽമി സ്വതന്ത്രകമ്പനിയായിപ്രഖ്യാപിച്ചു. ഓപ്പോയുമായി അപ്പോഴും റിസോഴ്സ് ഷെയറിങ്ങ് റിയൽമി നിലനിർത്തി. സ്വതന്ത്ര കമ്പനിയായി പ്രവർത്തനം ആരംഭിച്ചതുമുതൽ വിജയകരമായ അനവധി ഡിവൈസുകൾ പുറത്തിറക്കി റിയ‌മി ഉപഭോക്താക്കളുടെ പ്രീതി നേടി. 

1 മില്ല്യൺ യൂണിറ്റുകൾ

1 മില്ല്യൺ യൂണിറ്റുകൾ

കഴിഞ്ഞ മാസാവസാനം റിയൽമി സി2 എന്ന മോഡലിന്‍റെ 1 മില്ല്യൺ യൂണിറ്റുകൾ വിറ്റഴിച്ചതായി റിയ‌ൽമി പ്രഖ്യാപിച്ചിരുന്നു. 2019 ന്‍റെ രണ്ടാം പാദത്തിലെ മികച്ച സ്മാർട്ട് ഫോൺ ബ്രാന്‍റുകളി‌ൽ നാലാം സ്ഥാനത്ത് റിയൽമി എത്തുകയും മാർക്കറ്റ് ഷെയറിന്‍റെ 9 ശതമാനം നേട്ടമുണ്ടാകുകയും ചെയ്തു. കൗണ്ടർപോയന്‍റ് റിസെ‌ർച്ച് പ്രകാരം റിയ‌ൽമിയുടെ മുന്നി‌‌ൽ സയോമി, സാംസങ്, വിവോ എന്നീ കമ്പനികൾ മാത്രമാണുള്ളത്.

 

ഈ വ‌‌ർഷം റിയ‌ൽമി 3, റിയ‌ൽമി 3 പ്രോ, റിയ‌ൽമി സി2, റിയൽമി 3ഐ റിയൽമി എക്സ് എന്നീ മോഡലുകളാണ് റിയൽമി വിപണിയിലെത്തിച്ചത്. എല്ലാ മോഡലുകളും മികച്ച ഡിസൈൻ, ഹാർഡ് വെയ‍ർ, വില എന്നിവയിലൂടെ ഉപഭോക്താക്കളെ ആകർഷിച്ചു. റിയ‌ൽമി എക്സാണ് കമ്പനിയുടെ പ്രീമിയം മോഡ‌ൽ. അടയാളം പതിയാത്ത നോച്ചലസ് സൂപ്പർ അമോൾഡ് ഡിസ്പ്ലേ, പോപ്പ് അപ്പ് സെ‌ൽഫി ക്യാമറ, 48 എംബി ഡ്യൂവ‌ൽ ക്യാമറ, വോക്ക് 3.0 ഫാസ്റ്റ് ചാർജിങ്, ഇൻ ഡിസ്പ്ലേ ഫിങ്കർപ്രിൻ്റ് സെൻസർ, സ്നാപ്പ് ഡ്രാഗൺ 710 എന്നിവയാണ് ഈ മോഡലിന്‍റെ സവിശേഷതകൾ. 16,999 രൂപയാണ് ഫോണിന്‍റെ വില.

റിയൽമി എക്സ്

റിയൽമി എക്സ്

ഈ വ‌‌ർഷം റിയ‌ൽമി 3, റിയ‌ൽമി 3 പ്രോ, റിയ‌ൽമി സി2, റിയൽമി 3ഐ റിയൽമി എക്സ് എന്നീ മോഡലുകളാണ് റിയൽമി വിപണിയിലെത്തിച്ചത്. ഈ വ‌‌ർഷം റിയ‌ൽമി 3, റിയ‌ൽമി 3 പ്രോ, റിയ‌ൽമി സി2, റിയൽമി 3ഐ റിയൽമി എക്സ് എന്നീ മോഡലുകളാണ് റിയൽമി വിപണിയിലെത്തിച്ചത്. എല്ലാ മോഡലുകളും മികച്ച ഡിസൈൻ, ഹാർഡ് വെയ‍ർ, വില എന്നിവയിലൂടെ ഉപഭോക്താക്കളെ ആകർഷിച്ചു. റിയ‌ൽമി എക്സാണ് കമ്പനിയുടെ പ്രീമിയം മോഡ‌ൽ. അടയാളം പതിയാത്ത നോച്ചലസ് സൂപ്പർ അമോൾഡ് ഡിസ്പ്ലേ, പോപ്പ് അപ്പ് സെ‌ൽഫി ക്യാമറ, 48 എംബി ഡ്യൂവ‌ൽ ക്യാമറ, വോക്ക് 3.0 ഫാസ്റ്റ് ചാർജിങ്, ഇൻ ഡിസ്പ്ലേ ഫിങ്കർപ്രിൻ്റ് സെൻസർ, സ്നാപ്പ് ഡ്രാഗൺ 710 എന്നിവയാണ് ഈ മോഡലിന്‍റെ സവിശേഷതകൾ. 16,999 രൂപയാണ് ഫോണിന്‍റെ വില.

64 എംപി ക്വാഡ് ക്യാമറ

64 എംപി ക്വാഡ് ക്യാമറ

ഈ വ‌‍ർഷം റിയ‌ൽമിയുടെ കൂടുത‌ൽ മോഡലുകൾ വിപണിയിലെത്താൻ സാധ്യതയുണ്ട്. പ്രതീക്ഷിക്കുന്ന മോഡലുകളി‌ൽ കമ്പനിയുടെ ആദ്യ 64 എംപി ക്വാഡ് ക്യാമറയുള്ള സ്മാർട്ട് ഫോണാണ് മുൻ പന്തിയി‌ൽ. ഓഗസ്റ്റ് 8ന് റിയ‌ൽമി നടത്തുന്ന പരിപാടിയി‌ൽ വരാനിരിക്കുന്ന ക്യാമറാ ടെക്നോളജിയെ കുറിച്ച് പ്രഖ്യാപനം ഉണ്ടാകും. റിയ‌ൽമിയും ഷവോമിയുമാണ് 64 എംപി ക്യാമറ ഫോണുകൾ പുറത്തിറക്കുന്ന ആദ്യ കമ്പനികൾ.

Best Mobiles in India

English summary
If you've been trying to put a number to how popular Realme has grown since its debut last year, the answer is now 10 million. The company has just announced that it has reached 10 million shipments, which is a mighty feat to achieve for a company that's just 14 months old. In that time frame, Realme has launched 11 smartphones that includes Realme 1, Realme 3 Pro, Realme U1, Realme C2 and Realme X, among others.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X