കെ-ഫോണിന് തടയിടുന്നതാര്, അറിയേണ്ടതെല്ലാം
കേരളത്തിന്റെ സ്വന്തം ഫൈബർ ഒപ്റ്റിക്ക് നെറ്റ്വർക്കായ കെ-ഫോണുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊഴുക്കുകയാണ്. ബ്രോഡ്ബാന്റ് സേവന ദാതാക്കൾ നൽകുന്നതിനെക്കാൾ വളരെ കുറഞ്ഞ വിലയ്ക്കോ സൌജന്യമായോ ബ്രോഡ്ബാന്റ് കണക്ഷൻ ലഭ്യമാക്കുന്ന സംവിധാനമാണ് ഇത്. ഈ ബ്രോഡ്ബാന്റ് പ്ലാൻ കേരളത്തിൽ എല്ലായിടത്തും അതിവേഗ ഇന്റർനെറ്റ് എത്തിക്കാനുള്ള പദ്ധതിയാണ്. സർക്കാർ ഓഫീസുകൾ അടക്കമുള്ളവയിൽ കെ-ഫോൺ എത്തിക്കാനാണ് ആദ്യഘട്ട പദ്ധതി.

കെഫോൺ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തി നിൽക്കുയാണ്. പല അഴിമതി ആരോപണങ്ങളും ഇതിനെ ചുറ്റിപ്പറ്റി പുകയുന്നുണ്ട്. എന്നാൽ ഇതെല്ലാം പദ്ധതിയെ തർക്കാനുള്ള ലക്ഷ്യങ്ങളുടെ ഫലമാണെന്നാണ് സർക്കാർ ആരോപണം. സ്വകാര്യ ബ്രോഡ്ബാന്റ് സേവനദാതാക്കൾക്ക് കനത്ത തിരിച്ചടിയാണ് കെ-ഫോൺ പദ്ധതി എന്നതിനാൽ അത്തരമൊരു ഇടപെടലും പ്രതീക്ഷിക്കുന്നുണ്ട്. സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ ശിവശങ്കർ കെ-ഫോണിന്റെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനാണ്.

എന്താണ് കെ-ഫോൺ
1,548 കോടി രൂപയാണ് കെ-ഫോണിനായി കേരള സർക്കാർ ആദ്യഘട്ടത്തിൽ അനുവദിച്ചത്. ഈ മാസത്തോടെ കെഫോൺ പദ്ധതിയുടെ ആദ്യഘട്ടമെങ്കിലും പൂർത്തിയാക്കണം എന്നതായിരുന്നു ലക്ഷ്യമെങ്കിലും ഇത് സാധ്യമായിട്ടില്ല. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് ഇൻസ്റ്റാളേഷൻ നൽകിയിരിക്കുന്നത്. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് ബോർഡ് (കിഫ്ബി) കെ-ഫോണിനായി ധനസഹായം നൽകുന്നത്.

ഐടി പാർക്കുകൾ, ആരോഗ്യ മേഖല, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവയിൽ അതിവേഗ ഇന്റർനെറ്റ് എത്തിക്കും പൊതു സ്ഥലങ്ങളിൽ വൈ-ഫൈയും ലഭിക്കും. ബിപിഎൽ പട്ടികയിൽ ഉൾപ്പെടുന്നവർക്ക് സൌജന്യമായി കെ-ഫോൺ കണക്ഷൻ നൽകാനും സർക്കാരിന് പദ്ധതിയുണ്ട്. വളരെ ചെറിയ തുകയ്ക്കായിരിക്കും മറ്റുള്ളവർക്ക് കെ-ഫോൺ കണക്ഷനുകൾ ലഭിക്കുന്നത്. ഓൺലൈൻ ക്ലാസുകൾ നടക്കുന്ന അവസരത്തിൽ കെ-ഫോൺ എന്ന ആശയത്തിന്റെ പ്രധാന്യം വർധിച്ച് വരികയാണ്.

കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡും ചേർന്നാണ് കെ-ഫോൺ പദ്ധതി ആരംഭിക്കുന്നത്. 30,000 ത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും സർക്കാർ ഓഫീസുകളിലേക്കും സംസ്ഥാനത്തെ വീടുകളിലേക്കും ഫൈബർ കണക്ഷൻ എത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ. നെറ്റ്‌വർക്കുകൾ ഉണ്ടാക്കിയാൽ മൊബൈൽ ടവറുകളുമായും കെ-ഫോൺ ബന്ധിപ്പിക്കും. കെ-ഫോൺ കേബിളുകൾ സ്ഥാപിക്കുന്നത് കെഎസ്ഇബിയാണ്.

സബ്സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ഹൈടെൻഷൻ കേബിൾ ലൈനുകൾക്കൊപ്പം ഫൈബർ കേബിളുകളും സ്ഥാപിച്ചേക്കും. പൊതുഇടങ്ങളിൽ 2000 ഹോട്ട്സ്പോട്ടുകളും കെ-ഫോണിന്റെ ഭാഗമായി സ്ഥാപിക്കും. ബിഎസ്എൻഎല്ലാണ് ഹോട്ട്സ്പോട്ടുകൾ സ്ഥാപിക്കാനുള്ള ടെൻഡറുകൾ എടുത്തിരിക്കുന്നത്. ലൈബ്രറികൾ, പാർക്കുകൾ, ബസ്റ്റാൻഡുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ഇത്തം വൈഫൈ ഹോട്ട്സ്പോട്ടുകൾ സ്ഥാപിക്കുക.


Click it and Unblock the Notifications








