ബാങ്ക് എടിഎം വഴി നിങ്ങളുടെ ജിയോ നമ്പർ റീചാർജ് ചെയ്യാം

|

കൊറോണ വൈറസിന്റെ വ്യാപനം തടയാനായി ഏപ്രിൽ 15 വരെ രാജ്യവ്യാപക ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. വീട്ടിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കാത്ത ഈ അവസരത്തിൽ റിലയൻസ് ജിയോ റീച്ചാർജുകൾക്കായി കമ്പനി പുതിയ സംവിധാം കൊണ്ടുവന്നു. തിരഞ്ഞെടുത്ത ബാങ്ക് എടിഎമ്മുകൾ വഴി വരിക്കാർക്ക് അവരുടെ ജിയോ നമ്പർ റീചാർജ് ചെയ്യാവുന്ന സംവിധാനമാണ് ജിയോ കൊണ്ടുവന്നിരിക്കുന്നത്.

 

മൊബൈൽ റീചാർജ്

ലോക്ക്ഡൌൺ കാരണം മൊബൈൽ റീചാർജ് ഷോപ്പുകൾ അടച്ചിരിക്കുന്നതിനാൽ രാജ്യത്തുടനീളമുള്ള റീചാർജുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഈ അവസരത്തിലാണ് ജിയോയുടെ പുതിയ നീക്കം. ഓൺലൈൻ റീചാർജുകൾ ഉപയോഗിക്കാത്തവർക്ക് ജിയോയിൽ നിന്നുള്ള പുതിയ സംവിധാനം ഏറെ സഹായകരമാവുമെന്ന് ഉറപ്പാണ്.

റീചാർജിന് ഉപയോഗിക്കാവുന്ന എടിഎമ്മുകൾ

റീചാർജിന് ഉപയോഗിക്കാവുന്ന എടിഎമ്മുകൾ

തിരഞ്ഞെടുത്ത ചില എടിഎമ്മുകൾ മാത്രമേ ജിയോ നമ്പർ റീചാർജ് സൗകര്യത്തിനായി ഉപയോഗിക്കാൻ സാധിക്കുകയുള്ളു എന്ന കാര്യം ഓർമിക്കേണ്ടതുണ്ട്. നിലവിൽ, എസ്ബിഐ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിബിഐ ബാങ്ക്, എയുഎഫ് ബാങ്ക്, ഡിസിബി ബാങ്ക്, സിറ്റിബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ എടിഎം കാർഡുകൾ ഉപയോഗിച്ച് ജിയോ റീചാർജ് ചെയ്യാം. ഭാവിയിൽ കൂടുതൽ ബാങ്ക് എടിഎമ്മുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യാൻ സാധിക്കുമോ എന്നകാര്യം വ്യക്തമല്ല.

കൂടുതൽ വായിക്കുക: ജിയോ വൈഫൈയുടെ പാസ്‌വേഡ് മാറ്റുന്നതെങ്ങനെകൂടുതൽ വായിക്കുക: ജിയോ വൈഫൈയുടെ പാസ്‌വേഡ് മാറ്റുന്നതെങ്ങനെ

എടിഎം വഴി ജിയോ റീചാർജ് ചെയ്യുന്നതെങ്ങനെ
 

എടിഎം വഴി ജിയോ റീചാർജ് ചെയ്യുന്നതെങ്ങനെ

എടിഎം വഴി നിങ്ങളുടെ ജിയോ നമ്പർ റീചാർജ് ചെയ്യുന്നതിന് നിങ്ങൾ ചുവടെ കൊടുത്തിരിക്കുന്ന ഘട്ടങ്ങൾ പാലിക്കണം. റീചാർജ് ചെയ്യുന്നതിന് നിങ്ങൾക്ക് ഒരു ഡെബിറ്റ് കാർഡും ആ അക്കൗണ്ടിൽ മതിയായ ബാലൻസും ആവശ്യമാണ്. കടയിൽ പോകാതെ നിങ്ങളുടെ എടിഎം കാർഡ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ നിങ്ങളുടെ ജിയോ നമ്പർ റീചാർജ് ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ചെയ്താൽ മതി.

ഘട്ടം

ഘട്ടം 1: എടിഎം മെഷീനിൽ ഡെബിറ്റ് കാർഡ് ഇടുക

ഘട്ടം 2: 'റീചാർജ്' ഓപ്ഷൻ തിരഞ്ഞെടുക്കുക

ഘട്ടം 3: നിങ്ങൾ റീചാർജ് ചെയ്യാൻ ആഗ്രഹിക്കുന്ന നിങ്ങളുടെ ജിയോ നമ്പർ നൽകുക

ഘട്ടം 4: എടിഎം പിൻ നൽകുക

ഘട്ടം 5: റീചാർജ് തുക തിരഞ്ഞെടുക്കുക. ഇതിനായി, നിങ്ങൾക്ക് ആവശ്യമുള്ള പ്ലാനും റീചാർജ് തുകയും നേരത്തെ അറിഞ്ഞ് വെക്കേണ്ടതുണ്ട്.

ഘട്ടം 6: റീചാർജ് സ്ഥിരീകരിക്കുന്നതിന് എന്റർ അമർത്തുക, നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് തുക ഡെബിറ്റ് ചെയ്യും

ബാങ്ക് എടിഎമ്മുകൾ

തിരഞ്ഞെടുത്ത ബാങ്ക് എടിഎമ്മുകൾ വഴി മൊബൈൽ റീചാർജ് നടത്താൻ വരിക്കാരെ അനുവദിക്കുന്നത് നിലവിലെ ഷഡൌൺ സാഹചര്യത്തിൽ വളെ ഉപകാരപ്രദമാണ്. പക്ഷേ ഇതിനെക്കാൾ എളുപ്പവും സൌകര്യപ്രദവുമായ സംവിധാനമാണ് ഓൺലൈൻ റീചാർജുകൾ. ഔദ്യോഗിക ജിയോ വെബ്‌സൈറ്റ് വഴിയോ ഏതെങ്കിലും തേർഡ് പാർട്ടി ഡിജിറ്റൽ പേയ്‌മെന്റ് സൈറ്റുകൾ വഴിയോ നിങ്ങൾക്ക് എളുപ്പത്തിൽ ഓൺലൈൻ വഴി റീചാർജ് ചെയ്യാൻ സാധിക്കും.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡഫോൺ ഉപയോക്താക്കൾക്ക് അധിക ഡാറ്റ നേടാംകൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡഫോൺ ഉപയോക്താക്കൾക്ക് അധിക ഡാറ്റ നേടാം

ലോക്ക്ഡൗൺ

ലോക്ക്ഡൗൺ കാലയളവിൽ നിങ്ങൾക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ തന്നെ കുറച്ച് ക്ലിക്കുകൾക്കുള്ളിൽ ഗൂഗിൾ പേ, ഫോൺപേ പോലുള്ള യുപിഐ പേയ്‌മെന്റ് അപ്ലിക്കേഷനുകൾ വഴി നിങ്ങളുടെ ജിയോ നമ്പർ റീചാർജ് ചെയ്യാൻ കഴിയും. ഓൺലൈൻ റീചാർജ് ചെയ്യാൻ അറിയാത്തവരും ഡിജിറ്റൽ പേയ്മെന്റ് ആപ്പ് ഉപയോഗിക്കാത്തവരുമായ ആളുകൾക്ക് എടിഎം വഴിയുള്ള റീചാർജ് സംവിധാനം ഉപകാരപ്പെടും.

Best Mobiles in India

Read more about:
English summary
Amidst the nationwide lockdown until April 15 due to curb the spread of coronavirus, Reliance Jio has come up with an interesting move. Well, the telco has announced that subscribers can recharge their Jio number via select Bank ATMs. Notably, the lockdown has impacted the number of recharges done across the country as many mobile recharge shops are shut and this move from Jio comes as a relief for those who are not used to online recharges.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X