ഇനി ഗെയിമുകൾ കിടിലമായി ആസ്വദിക്കാം; 24 ജിബി റാമുമായി റെഡ് മാജിക് 9 പ്രോ, 9 പ്രോ പ്ലസ് അവതരിപ്പിച്ചു
ഗെയിം ആസ്വാദകർക്കായി പുതിയ സ്മാർട്ട് ഫോൺ പുറത്തിറക്കി പ്രമുഖ ചൈനീസ് ഫോൺ നിർമ്മാതാക്കളായ റെഡ് മാജിക്. റെഡ് മാജിക് 9 പ്രോ, 9 പ്രോ പ്ലസ് എന്നീ ഫോണുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. നിലവിൽ ചൈനീസ് മാർക്കറ്റിലാണ് ഈ ഫോൺ ഇവർ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച ഗെയിമിങ് ഫീച്ചറുകളാണ് ഫോണുകളിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്.
സ്‌നാപ്ഡ്രാഗൺ 8 Gen 3 SoC ആണ് ഈ ഫോണുകളുടെ പ്രൊസസർ. 24 ജിബി വരെ LPDDR5X റാമും 1TB വരെ UFS 4.0 സ്റ്റോറേജും ഈ ഫോണുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഉയർന്ന റാം ഉള്ളതിനാൽ തന്നെ എത്ര വലിയ സൈസുള്ള ഗെയിമുകളും ഹാങ് ആകാതെ കളിക്കാൻ സാധിക്കുന്നതായിരിക്കും. വലിയ സൈസിലുള്ള ഗെയിമുകൾ ഇൻസ്റ്റാൾ ചെയ്യാനും ഈ ഫോണിൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

അതേ സമയം 6.8 ഇഞ്ചാണ് ഇവയുടെ OLED BOE Q9+ സ്‌ക്രീനിന്റെ വലുപ്പം. 120Hz വരെ റിഫ്രഷ് നിരക്കും ഈ സ്ക്രീനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിന് പുറമെ 960Hz മൾട്ടി-ഫിംഗർ സ്‌ക്രീൻ ടച്ച് സാംപ്ലിംഗ് നിരക്കും വാഗ്ദാനം ചെയ്യുന്നു. 1600 നീറ്റ്സ് തെളിച്ചവും ഈ സ്ക്രീനുകൾ ഉപയോക്താക്കൾക്ക് നൽകുന്നതായിരിക്കും. ICE 13.0 മാജിക് കൂളിംഗ് സിസ്റ്റം ഈ ഫോണുകളിൽ ഉണ്ടായിരിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.
ദീർഘനേരം ഗെയിമുകൾ കളിക്കുമ്പോൾ ഫോൺ അമിതമായി ചൂടാകാതെ ഇരിക്കാൻ ഈ കൂളിംഗ് സിസ്റ്റം സഹായിക്കുന്നതായിരിക്കും. പൂർണമായും ഗെയിമിങ്ങിന് മാത്രമായി രൂപം നൽകിയ ഫോണുകളാണ് റെഡ് മാജിക് 9 പ്രോ, 9 പ്രോ പ്ലസ് എന്നിവ. ഗെയിമിങ് അനുഭവം മെച്ചപ്പെടുത്താൻ മാത്രം ഇതിൽ നിരവധി ഫീച്ചറുകളാണ് റെഡ് മാജിക് നൽകിയിരിക്കുന്നത്. ഇതിൽ എടുത്തു പറയേണ്ട ഒന്നാണ് റെഡ് കോർ R2 പ്രോ എന്ന ഗെയിമിങ് ചിപ്പ്.

ഫോണിന്റെ ഷോർഡർ കീകൾ, ഗെയിം കളിക്കുമ്പോൾ ഉണ്ടാകുന്ന വൈബ്രേഷൻ, ലൈറ്റിംഗ് ഇഫക്റ്റുകൾ, സൗണ്ട് ഇഫക്ടുകൾ എന്നിവയെല്ലാം ആകർഷകമാക്കാൻ ഈ ചിപ്പ് സഹായിക്കുന്നതായിരിക്കും. എക്സ്- ആക്സിസ് എന്ന ഏറ്റവും മികച്ച ലീനിയർ മോട്ടോർ ആണ് റെഡ് മാജിക് 9 സീരീസ് ഫോണുകൾക്ക് കമ്പനി നൽകിയിരിക്കുന്നത്. സ്റ്റീരിയോ സൗണ്ട് അനുഭവവും ഈ ഫോണുകൾ ഉപയോക്താക്കൾക്ക് നൽകുന്നതായിരിക്കും. ഡ്യുവൽ 1115 കെ സ്പീക്കറുകളാണ് ഫോണുകളിൽ ഇടം പിടിച്ചിരിക്കുന്നത്.
ഫോണിന്റെ ക്യാമറ ഡിപ്പാർട്ട്മെന്റ് പരിശോധിക്കുമ്പോൾ 50 എംപി ആണ് ഫോണിന്റെ പ്രൈമറി സെൻസർ. അൾട്രാവൈഡ് ക്യാമറയും 50 എംപി തന്നെയാണ് സാംസങ് ആണ് ഈ രണ്ട് സെൻസറുകളും റെഡ് മാജികിനായി തയ്യാറാക്കിയിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപിയുടെ ഫ്രണ്ട് ക്യാമറയും ഇതിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. 80W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 6500mAh ബാറ്ററിയും റെഡ് മാജിക്ക് ഈ ഫോണുകൾക്കായി തയ്യാറാക്കിയിട്ടുണ്ട്.
35 മിനുറ്റ് കൊണ്ട് 100 ശതമാനം വരെ ചാർജ് കയറും എന്നാണ് റെഡ് മാജിക്ക് അവകാശപ്പെടുന്നത്. ഈ ഫോണുകളുടെ വില പരിശോധിക്കുമ്പോൾ റെഡ് മാജിക് 9 പ്രോ ഡാർക്ക് നൈറ്റിന്റെ 12 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിന് 4,799 യുവാൻ ആണ് വില (57,015 രൂപ). 12 ജിബി റാം 512 ജിബി സ്റ്റോറേജ് വേരിയന്റിന് ആകട്ടെ 5199 യുവാനും (61,770 രൂപ) ആണ് വില.
റെഡ് മാജിക് 9 പ്രോ പ്ലസിന്റെ വില പരിശോധിക്കുമ്പോൾ 16 ജിബി റാം 256 ജിബി സ്റ്റോറേജിന് നൽകേണ്ടണ്ടത് 5,499 യുവാൻ ആണ് (65,335 രൂപ). 16 ജിബി റാം 512 ജിബി സ്റ്റോറേജിന്റെ വിലയാകട്ടെ 5,799 യുവാൻ ആണ് (68,995 രൂപ). 24 ജിബി റാം 1 ടിബി സ്റ്റോറേജിന് ആകട്ടെ 6,999 യുവാൻ ആണ് വില (83,155 രൂപ).


Click it and Unblock the Notifications








