Home
News

15,000 രൂപയ്ക്ക് 50 എംപി ഡ്യുവൽ ക്യാമറ; റെഡ്മി 13സി അടുത്തയാഴ്ച എത്തും, മറ്റ് സവിശേഷതകൾ അറിയാം

റെഡ്മിയുടെ ഏറ്റവും പുതിയ ഫോണായ റെഡ്മി 13 സി അടുത്തയാഴ്ച ലോഞ്ച് ചെയ്യും. സാധാരണക്കാർക്ക് വാങ്ങാൻ സാധിക്കുന്ന ബ‍ഡ്ജറ്റിൽ മികച്ച ക്യാമറ സംവിധാനത്തോടെ പുറത്തിറങ്ങുന്ന ഫോണായിരിക്കും റെഡ്മി 13 സി എന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിന്റെ വിവരങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള ടീസർ ഇതിനോടകം തന്നെ റെഡ്മിയുടെ ഔദ്യോ​ഗിക വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

5 ജി, 4 ജി സാങ്കേതിക വിദ്യയിൽ രണ്ട് വേരിയന്റുകളിൽ ഈ ഫോൺ പുറത്തിറങ്ങും എന്നാണ് കമ്പനി നൽകുന്ന വിവരങ്ങൾ. മാത്രമല്ല ആകർഷകമായ കളർ ഓപ്ഷനുകളും റെഡ്മി 13 സി വാ​ഗ്ദാനം ചെയ്യുന്നു. ഫോണിന്റെ 5 ജി പതിപ്പിൽ മീഡിയടെക് ഡൈമെൻസിറ്റി 6100 പ്ലസ് പ്രൊസസർ, 50 എംപി ഡ്യുവൽ പിൻ ക്യാമറ സജ്ജീകരണം എന്നിവയും ഉണ്ടായിരിക്കുന്നതാണ്. ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകൾ തിരയുന്നവർക്ക് മികച്ച ഓപ്ഷനായിരിക്കും ഇത്.

15,000 രൂപയ്ക്ക് 50 എംപി ഡ്യുവൽ ക്യാമറ; റെഡ്മി 13സി അടുത്തയാഴ്ച എത്തും

രണ്ട് തരം ഉപയോക്താക്കളെ ലക്ഷ്യം വെച്ചിരിക്കുന്നതിനാലാണ് 5 ജി പതിപ്പിലും 4 ജി പതിപ്പിലും റെഡ്മി പുതിയ ഫോൺ അവതരിപ്പിക്കുന്നത്. നിലവിൽ രാജ്യത്ത് 5 ജി വ്യാപിക്കുന്നുണ്ടെങ്കിലും ബഹുഭൂരിപക്ഷം ഉപയോക്താക്കളും ഇപ്പോഴും 4 ജി നെറ്റ്വർക്കിനെയാണ് ആശ്രയിക്കുന്നത്. വരുന്ന 2,3 വർഷത്തേക്കും ഈ ട്രെൻഡ് തുടരും എന്നാണ് റെഡെമി പ്രതീക്ഷിക്കുന്നത്. ആയതിനാലാണ് ഇത്തരത്തിൽ ഒരു നീക്കം റെഡ്മിയുടെ ഭാ​ഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.

പുറത്തിറങ്ങാനിരിക്കുന്ന പുതിയ ഫോണിന്റെ പ്രധാന സവിശേഷതകൾ എന്തെല്ലാമാണ് വിശദമായി പരിശോധിക്കാം. നേരത്തെ സൂചിപ്പിച്ചത് പോലെ മീഡിയടെക് ഡൈമെൻസിറ്റി 6100 പ്ലസ് പ്രൊസസർ ആണ് ഫോണിന് കരുത്ത് നൽകുന്നത്. നേരത്തെ റെഡ്മി പുറത്തിറക്കിയ 11 എക്സ്, 11 5ജി എന്നീ ഫോണുകളിലും ഇതേ പ്രോസസർ തന്നെയായിരുന്നു നൽകിയിരുന്നത്. 16,999 രൂപ മുതലായിരുന്നു ഈ ഫോണുകളുടെ വില ആരംഭിച്ചിരുന്നത്. ആയതിനാൽ പുതിയ ഫോണിന് 20,000 രൂപയിലധികം വില വരില്ല എന്നാണ് പ്രതീക്ഷിക്കുന്നത്.

15,000 രൂപയ്ക്ക് 50 എംപി ഡ്യുവൽ ക്യാമറ; റെഡ്മി 13സി അടുത്തയാഴ്ച എത്തും

MOST READ: വലിയ അപകടം; ഐഫോൺ ഉപയോക്താക്കൾക്ക് അടിയന്തര ജാ​ഗ്രത നിർദേശവുമായി ആപ്പിൾ, ഉടൻ ഇക്കാര്യം ചെയ്യണമെന്നും അറിയിപ്പ്

ചില ചോർച്ചാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് 15,000 രൂപയിൽ താഴെയായിരിക്കും പുതിയ ഫോണിന്റെ വില എന്നാണ്. എന്തായാലും വിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പുറത്ത് വിട്ടിട്ടില്ല. ഫോണിന്റെ ലോഞ്ച് വേളയിൽ ഈ വിവരങ്ങൾ പുറത്ത് വിടുന്നതായിരിക്കും. ഫോണിന്റെ ക്യാമറ വിശേഷങ്ങൾ പരിശോധിച്ചാൽ 50 എംപി ഡ്യുവൽ ക്യാമറ സജ്ജീകരണം ആണ് പിൻവശത്തായി റെഡ്മി ഒരുക്കിയിരിക്കുന്നത്. രണ്ട് പതിപ്പുകൾക്കും ഒരേ ക്യാമറകൾ തന്നെയാണ് നൽകിയിരിക്കുന്നത്.

വിവിധ കളർ ഓപ്ഷനുകളാണ് പുതിയ ഫോണിനായി റെഡ്മി വാ​ഗ്ദാനം ചെയ്യുന്നത്. നിലവിൽ ഒദ്യോ​ഗിക വെബ്സൈറ്റ് നൽകുന്ന വിവരം അനുസരിച്ച് രണ്ട് ഗ്രേഡിയന്റ് തരം ഫിനിഷിങ്ങാണ് നൽകിയിരിക്കുന്നത്. സ്റ്റാർഡസ്റ്റ് ബ്ലാക്ക്, സ്റ്റാർ ഷൈൻ ഗ്രീൻ എന്നിവയാണ് ഇത്. എന്നാൽ ഇതിൽ കൂടുതൽ കളർ ഓപ്ഷനുകളിൽ റെഡ്മി തങ്ങളുടെ പുതിയ ഫോണിനെ അവതരിപ്പിക്കുമെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

റെഡ്മി അടുത്തിടയ്ക്ക് പുറത്തിറക്കിയ റെഡ്മി 12ന്റെ പിൻ​ഗാമി എന്ന നിലയ്ക്ക് ആയിരിക്കും റെഡ്മി 13 സി പുറത്തിറങ്ങുന്നത്. ആയതിനാൽ തന്നെ റെഡ്മി 12വുമായി പുതിയ ഫോണിന് ചിലപ്പോൾ നിരവധി സാദൃശ്യങ്ങൾ ഉണ്ടാകാനും സാധ്യത ഉണ്ട്. റെഡ്മി 12ന്റെ ക്യാമറ സിസ്റ്റത്തിലും മികച്ച ക്യാമറകൾ പുതിയ ഫോണിൽ പ്ലേസ് ചെയ്യാനായിരിക്കും റെഡ്മി ശ്രമിക്കുക. ബഡ്ജറ്റിന് അനുസരിച്ചുള്ള മികച്ച ഫോൺ ആയിരുന്നു റെഡ്മി 12.

സാധാരണക്കാരുടെ ബഡ്ജറ്റിന് അനുസരിച്ച് ഫോൺ ഇറക്കുന്നതിൽ കേമനാണ് റെഡ്മി. നിരവധി ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകൾ ഇതിനോടകം തന്നെ റെഡ്മി ഇന്ത്യൻ മാർക്കറ്റിലും ആ​ഗോള മാർക്കറ്റിലും അവതരിപ്പിച്ചുണ്ട്. ഇതിൽ പല ഫോണുകൾക്കും ഉപയോക്താക്കളുടെ പക്കൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിച്ചിരുന്നത്. പുതിയതായി ഇറങ്ങുന്ന റെഡ്മി 13 സിയ്ക്കും മികച്ച അഭിപ്രായം ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

More from GizBot

Best Mobiles in India

English summary
According to the information provided by the company, this phone will be released in two variants with 5G and 4G technology. Redmi 13C also offers attractive color options. The 5G version of the phone will also feature a MediaTek Dimensity 6100 Plus processor and a 50MP dual rear camera setup. It will be a great option for those who are looking for budget-friendly phones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X