Home
News

വലിയ അപകടം; ഐഫോൺ ഉപയോക്താക്കൾക്ക് അടിയന്തര ജാ​ഗ്രത നിർദേശവുമായി ആപ്പിൾ, ഉടൻ ഇക്കാര്യം ചെയ്യണമെന്നും അറിയിപ്പ്

ഐഫോൺ ഉപയോക്താക്കൾക്ക് അടിയന്തര നിർദേശം നൽകി ആപ്പിൾ. ഉപയോക്താക്കൾ നേരിടുന്ന സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാനായുള്ള സുരക്ഷാ അപ്ഡേറ്റ് പുറത്തിറക്കിയാണ് ആപ്പിൾ പുതിയ നിർദേശം നൽകിയിരിക്കുന്നത്. എല്ലാ ആപ്പിൾ ഉപയോക്താക്കളും തങ്ങളുടെ ഐഫോൺ, ഐപാ‍ഡ്, മാക് ഉപകരണങ്ങൾ എത്രയും പെട്ടെന്ന് അപ്ഡേറ്റ് ചെയ്യണമെന്നാണ് അറിയിപ്പിൽ ആപ്പിൾ പറഞ്ഞിരിക്കുന്നത്.

സീറോ-ഡേ വൾനറബിലിറ്റികൾ എന്ന് അറിയപ്പെടുന്ന സുരക്ഷാ പ്രശ്നമായിരുന്നു ആപ്പിൾ ഉപയോക്താക്കൾക്ക് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നത്. പുതിയ അപ്ഡേറ്റ് വഴി ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്. ആപ്പിൾ ഉപയോക്താക്കൾ വലിയ രീതിയിലുള്ള സുരക്ഷാ പ്രശ്നങ്ങൾ ആയിരുന്നു സീറോ-ഡേ വൾനറബിലിറ്റികളാൽ നേരിട്ടു കൊണ്ടിരുന്നത്. വലിയ രീതിയിൽ ഹാക്കിങ്ങ് പ്രശ്നങ്ങൾക്ക് ഇത് വഴി തെളിച്ചിരുന്നു. എന്നാൽ പുതിയ അപ്ഡേറ്റ് ഇത്തരം പ്രശ്നങ്ങളിൽ നിന്ന് ഉപയോക്താക്കളുടെ ഉപകരണങ്ങളെ സംരക്ഷിക്കുന്നതാണ്.

വലിയ അപകടം; ഐഫോൺ ഉപയോക്താക്കൾക്ക് അടിയന്തര ജാ​ഗ്രത നിർദേശവുമായി ആപ്പിൾ

MOST READ: ഫ്ലിപ്പ്കാർട്ടിൽ മൊബൈൽ ബൊണാൻസ സെയിൽ ആരംഭിച്ചു; ആകർഷകമായ ഓഫർ ഡിസംബർ 6 വരെ മാത്രം

ഇതിന് പുറമെ നിരവധി ബ​ഗ് പ്രശ്നങ്ങളും പഴയ സോഫ്റ്റുവെയറിൽ റിപ്പോർട്ട് ചെയ്തിരുന്നു. ആപ്പിൾ ഉപയോക്താക്കൾ വലിയ രീതിയിൽ ഉപയോ​ഗിച്ചുകൊണ്ടിരുന്ന വെബ്‌കിറ്റ് എന്ന വെബ് ബ്രൗസർ എഞ്ചിനിലായിരുന്നു ഈ ബ​ഗ് പ്രശ്നം റിപ്പോർട്ട് ചെയ്തിരുന്നത്. ഈ ബ്രൗസർ വഴി ക്ഷുദ്രകരമായ വെബ്‌സൈറ്റുകൾ സന്ദർശിക്കാൻ സൈബർ ക്രിമിനലുകൾ ഉപയോക്താക്കളെ നിരന്തരം പ്രേരിപ്പിച്ചിരുന്നു. ഇവ സന്ദർശിച്ച നിരവധി ആപ്പിൾ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ അടക്കം ഇവർ ചോർത്തുകയും ചെയ്തിട്ടുണ്ട്.

ഈ പ്രശ്നം നിരവധിയായി റിപ്പോർട്ട് ചെയ്തിന് പിന്നാലെയാണ് പുതിയ സുരക്ഷാ പാച്ചുകളുള്ള അപ്ഡേറ്റ് പുറത്തിറക്കാൻ ആപ്പിൾ നിർബന്ധിതരായത്. iOS 17.1.2, iPadOS 17.1.2, macOS Sonoma 14.1.2, Safari 17.1.2 എന്നിവയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾക്കായുള്ള അപ്ഡേറ്റുകളാണ് ഇപ്പോൾ ആപ്പിൾ പുറത്തിറക്കിയിരിക്കുന്നത്. ഇത് ഉപയോ​ഗിക്കുന്ന എല്ലാ ഉപയോക്താക്കളും എത്രയും പെട്ടെന്ന് തന്നെ തങ്ങളുടെ സോഫ്റ്റുവെയർ അപ്ഡേറ്റ് ചെയ്യേണ്ടതാണ്. വിവിധ തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് പുതിയ സോഫ്റ്റുവെയർ ഉപയോക്താക്കളെ സംരക്ഷിക്കുന്നതാണ്.

വലിയ അപകടം; ഐഫോൺ ഉപയോക്താക്കൾക്ക് അടിയന്തര ജാ​ഗ്രത നിർദേശവുമായി ആപ്പിൾ

MOST READ: എയർടെൽ പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു; ആനുകൂല്യങ്ങൾ മുൻപ് പരിചയമുള്ളവ തന്നെ!

ഗൂഗിളിന്റെ ത്രെറ്റ് അനാലിസിസ് ഗ്രൂപ്പിലെ (TAG) സുരക്ഷാ ഗവേഷകനായ ക്ലെമന്റ് ലെസിഗ്നെ എന്ന വ്യക്തകിയാണ് ആപ്പിൾ ഉപയോക്താക്കളെ വലിയ രീതിയിൽ ബാധിക്കുന്ന ഈ സീറോ-ഡേ വൾനറബിലിറ്റികൾ കണ്ടെത്തി റിപ്പോർട്ട് ചെയ്തത്. എന്നാൽ ഈ റിപ്പോർട്ട് ആദ്യം ആപ്പിൾ അവ​ഗണിക്കുകയായിരുന്നു ചെയ്തത്. എന്നിരുന്നാലും കൂടുതൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിന് പിന്നാലെയാണ് നടപടി സ്വീകരിക്കാൻ കമ്പനി തയ്യാറായത്. ഇതിന് മുമ്പും ഇത്തരത്തിലുള്ള സീറോ-ഡേ വൾനറബിലിറ്റികൾ കണ്ടെത്തിയിട്ടുണ്ട്.

പ്രധാനമായും മാധ്യമ പ്രവർത്തകർ, രാഷ്ട്രീയക്കാർ, ബിസിനസ് തലവന്മാർ തുടങ്ങിയ ഉന്നതരുടെ രഹസ്യങ്ങൾ ചോർത്താനാണ് ഇത്തരം സീറോ-ഡേ വൾനറബിലിറ്റികൾ ഉപയോ​ഗിക്കുന്നത്. ഇത്തവണ റിപ്പോർട്ട് ചെയ്തിരിക്കുന്ന പ്രശ്നങ്ങളും പ്രധാനമായും ഇത്തരക്കാരെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. 2023 വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടായിരുന്നു. ഇരുപതോളം സുരക്ഷ പിഴവുകളായിരുന്നു അന്ന് റിപ്പോർട്ട് ചെയ്തത്. നിരവധി ആളുകളുടെ സ്വകാര്യ ഡേറ്റകൾ അന്ന് സൈബർ ക്രിമിനലുകൾ ശേഖരിച്ചിരുന്നു.

അതേ സമയം എത്രയും പെട്ടെന്ന് തന്നെ ഇത്തരം സുരക്ഷാ പ്രശ്നങ്ങളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് അടിയന്തര അറിപ്പ് പുറപ്പെടുവിച്ച് ആപ്പിൾ പുതിയ സോഫ്റ്റുവെയർ അപ്ഡേറ്റ് പുറത്തിറക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്മാർട്ട് ഫോണുകൾ തങ്ങളാണ് നിർമ്മിക്കുന്നത് എന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്. മറ്റ് ആൻഡ്രോയിഡ് ഫോണുകളെക്കാൾ സുരക്ഷിതമാണ് ആപ്പിളിന്റെ ഉപകരണങ്ങൾ എന്നും ഇവർ പറയുന്നു.

സുരക്ഷ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്താൽ ഉടൻ തന്നെ ഇതിന് പരിഹാരം ആപ്പിൾ മുന്നോട്ട് വെയ്ക്കുന്നുണ്ട് എന്നതാണ് മറ്റ് കമ്പനികളിൽ നിന്ന് ആപ്പിളിനെ വ്യത്യസ്തമാക്കുന്നത്. അതേ സമയം അടുത്തിടെ റേഡിയേഷൻ പ്രശ്നങ്ങൾ മൂലം ഫ്രാൻസിൽ ഐഫോൺ 12 നിരോധിച്ചിരുന്നു. ഇതിന്റെ പ്രശ്നങ്ങൾ ആപ്പിൾ പരിഹരിച്ചു എങ്കിലും ഫോൺ തിരിച്ചെടുക്കാൻ ഫ്രഞ്ച് അധികൃതർ തയ്യാറായിരുന്നില്ല. രാഷ്ട്രീയ കാരണങ്ങളാണ് ഫോൺ നിരോധിച്ചത് എന്നായിരുന്നു ആപ്പിളിന്റെ വിശദീകരണം.

More from GizBot

Best Mobiles in India

English summary
Apple had previously notified users of security issues known as zero-day vulnerabilities. Apple claims that the new update will fix these issues. Apple users have been facing massive security problems with zero-day vulnerabilities. This has led to hacking problems in a big way.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X