Home
News

ഫ്ലിപ്പ്കാർട്ടിൽ മൊബൈൽ ബൊണാൻസ സെയിൽ ആരംഭിച്ചു; ആകർഷകമായ ഓഫർ ഡിസംബർ 6 വരെ മാത്രം

ബി​ഗ് ബില്യൺ ഡേ സെയിൽ, ദീപാവലി സെയിൽ എന്നിവയ്ക്ക് പിന്നാലെ പുതിയ ഓഫർ വിൽപന പ്രഖ്യാപിച്ച് പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്പ്കാർട്ട്. ഈ ഓഫർ വിൽപനയിൽ മൊബൈൽ ഫോണുകൾക്ക് മാത്രമാണ് വില കുറയു എന്നതാണ് പ്രത്യേകത. ഫ്ലിപ്പ്കാർട്ട് മൊബൈൽ ബൊണാൻസ സെയിൽ എന്നാണ് ഈ ഓഫർ വിൽപന അറിയപ്പെടുന്നത്.

ഡിസംബർ ഒന്ന് മുതൽ ഡിസംബർ 6 വരെയാണ് ഫ്ലിപ്പ്കാർട്ടിൽ ഈ ഓഫർ വിൽപന നടക്കുന്നത്. എന്നാൽ എല്ലാ ഫോണുകൾക്കും ഇത്തരത്തിൽ ഓഫർ ലഭിക്കുന്നതല്ല. തിരഞ്ഞെടുത്ത ചില ഫോണുകൾക്ക് മാത്രമാണ് ഈ ഓഫർ വിൽപനയിൽ ഡിസ്കൗണ്ട് ലഭിക്കുന്നത്. നത്തിങ് ഫോൺ 2, സാംസങ് ​ഗാലക്സി എം 14, പോക്കോ എക്സ് 5 പ്രോ എന്നിവയാണ് ഈ ഓഫർ വിൽപനയിൽ മികച്ച കിഴിവ് വാ​ഗ്ദാനം ചെയ്യുന്ന മുൻനിര ഫോണുകൾ.

ഫ്ലിപ്പ്കാർട്ടിൽ മൊബൈൽ ബൊണാൻസ സെയിൽ ആരംഭിച്ചു

MOST READ: വെറും 3,599 രൂപ മുതൽ മിനി ഫ്രിഡ്ജുകൾ, യുഎസ്ബി വഴിയും ചാർജ് ചെയ്യാം; ആമസോണിൽ മികച്ച ഡിസ്കൗണ്ട്

ഈ ഫോണുകളുടെ ഓഫറുകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. 22,999 രൂപയ്ക്ക് ഇന്ത്യയിൽ അവതരിപ്പിച്ച പോക്കോ എക്സ് 5 പ്രോ ഈ പ്രത്യേക ഓഫർ വിൽപനയുടെ ഭാ​ഗമായി ഫ്ലിപ്പ്കാർട്ട് ഇപ്പോൾ വിൽക്കുന്നത് 18,999 രൂപയ്ക്ക് ആണ്. അതായത് 4000 രൂപയുടെ കിഴിവ്. ഇപ്പോൾ ഈ ഫോൺ നിങ്ങൾ സ്വന്തമാക്കിയാൽ 20,000 രൂപയ്ക്ക് താഴെ ലഭിക്കുന്ന മികച്ച 5ജി ഫോണുകളിൽ ഒന്നായിരിക്കും പോക്കോ എക്സ് 5 പ്രോ.

നത്തിങ് 2 ഫോണിന്റെ ഓഫർ പരിശോധിക്കുമ്പോൾ 5000 രൂപയുടെ ഡിസ്കൗണ്ട് ആണ് പ്ലാറ്റ്ഫോം പ്രഖ്യാപിച്ചിരിക്കുന്നത്. 44,999 രൂപയ്ക്ക് ആയിരുന്നു നത്തിങ് തങ്ങളുടെ നത്തിങ് ഫോൺ 2 ഇന്ത്യയിൽ അവതരിപ്പിച്ചത്. എന്നാൽ ഇപ്പോൾ ഫ്ലിപ്പ്കാർട്ട് വഴി ഇത് സ്വന്തമാക്കാൻ 39,999 രൂപ മുടക്കിയാൽ മതിയാകും. ഇതിന് പുറമെ കാനറ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ചാണ് നിങ്ങൾ ഈ ഫോൺ വാങ്ങുന്നത് എങ്കിൽ 10 ശതമാനം അധിക കിഴിവും ലഭിക്കും.

ഫ്ലിപ്പ്കാർട്ടിൽ മൊബൈൽ ബൊണാൻസ സെയിൽ ആരംഭിച്ചു

MOST READ: 'തെളിഞ്ഞ' ഫോണിന്റെ വിലയും തെളിഞ്ഞു; നത്തിങ് 2 ന് എന്നെന്നേക്കുമായി വില കുറഞ്ഞു

ഇനി സാംസങ്ങിന്റെ ​ഗാലക്സി എം 14യുടെ ഓഫർ എന്താണെന്ന് പരിശോധിക്കാം. ഫോണിന്റെ 4 ജിബി റാം, 128 ജിബി സ്റ്റോറേജ് പതിപ്പ് സ്വന്തമാക്കാൻ ഇപ്പോൾ ഉപയോക്താക്കൾക്ക് വെറും 13,399 രൂപ മുടക്കിയാൽ മതിയാകും. നേരത്തെ സൂചിപ്പിച്ച കാനറ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ചാൽ സാംസങ് ഫോണിനും 10 ശതമാനം അധിക കിഴിവ് ലഭിക്കുന്നതായിരിക്കും. നിലവിൽ 15,000 രൂപയ്ക്ക് താഴെയുള്ള ബഡ്ജറ്റിൽ വാങ്ങാൻ സാധിക്കുന്ന ഏറ്റവും മികച്ച ഫോൺ ആയിരിക്കുമിത്.

മോട്ടറോള എഡ്ജ് 40 ആണ് ഫ്ലിപ്പ്കാർട്ട് മൊബൈൽ ബൊണാൻസ വഴി ഓഫറിൽ സ്വന്തമാക്കാൻ സാധിക്കുന്ന മറ്റൊരു ഫോൺ. 29,999 രൂപയ്ക്ക് ആയിരുന്നു മോട്ടറോള എഡ്ജ് 40 ഇന്ത്യയിൽ അവതരിപ്പിച്ചത്. എന്നാൽ ഇപ്പോൾ ഇത് 26,999 രൂപയ്ക്ക് സ്വന്തമാക്കാനുള്ള അവസരം ഫ്ലിപ്പ്കാർട്ട് ഉപയോക്താക്കൾക്ക് നൽകിയിരിക്കുകയാണ്. അതായത് 3000 രൂപയുടെ ഓഫർ. 30,000 രൂപയ്ക്ക് താഴെയുള്ള ബഡ്ജറ്റിൽ വാങ്ങാൻ സാധിക്കുന്ന മികച്ച ഫോണാണ് മോട്ടറോള എഡ്ജ് 40.

ഇതിന് പുറമെ റെഡ്മിയുടെ 12 സിയും മികച്ച ഓഫറിൽ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 6,799 രൂപയ്ക്ക് ഇപ്പോൾ ഈ ഫോൺ സ്വന്തമാക്കാനുള്ള അവസരം ഫ്ലിപ്പ്കാർട്ട് ഒരുക്കിയിരിക്കുകയാണ്. വിലക്കുറവിൽ പുതിയ സ്മാർട്ട് ഫോൺ സ്വന്തമാക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ട് ഒരുക്കിയിരിക്കുന്നത്. നിങ്ങൾ ഒരു പുതിയ സ്മാർട്ട് ഫോൺ വാങ്ങാൻ പദ്ധതിയിട്ടിരിക്കുന്നുണ്ടെങ്കിൽ ഈ അവസരം പ്രയോജനപ്പെടുത്താൻ സാധിക്കുന്നതാണ്.

അതേ സമയം ഡിസംബർ 6 വരെയേ ഈ ഓഫർ ഉണ്ടാകു എന്ന് ഉപയോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഫ്ലിപ്പ്കാർട്ടിൽ ദീപാവലി ഓഫറുകൾ നഷ്ടമായവർക്ക് ഈ ഫ്ലിപ്പ്കാർട്ട് മൊബൈൽ ബൊനാൻസ സെയിൽ ആസ്വദിക്കാവുന്നതാണ്. എന്നാൽ കൂടുതൽ ഓഫറുകൾ നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ ഡിസംബർ അവസാനം വരെ കാത്തിരിക്കേണ്ടതാണ്. മിക്കവാറും പുതുവർഷത്തിന്റെ ഭാ​ഗമായി ഫ്ലിപ്പ്കാർട്ടും ആമസോണും പ്രത്യേക ഓഫർ വിൽപന സംഘടിപ്പിക്കാൻ സാധ്യതയുണ്ട്.

More from GizBot

Best Mobiles in India

English summary
This offer is available on Flipkart from December 1 to December 6. But not all phones get this offer. This offer is available on select phones only. The Nothing Phone 2, Samsung Galaxy M14, and Poco X5 Pro are the top phones that are offering great discounts in this sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X