Home
News

വെറും 3,599 രൂപ മുതൽ മിനി ഫ്രിഡ്ജുകൾ, യുഎസ്ബി വഴിയും ചാർജ് ചെയ്യാം; ആമസോണിൽ മികച്ച ഡിസ്കൗണ്ട്

ഇന്നത്തെ കാലത്ത് ഭൂരിഭാ​ഗം വീടുകളിലും ഉണ്ടായിരിക്കുന്ന ഒരു അത്യാവശ്യ ഉപകരണമാണ് റഫ്രിജറേറ്ററുകൾ. ഭക്ഷണ സാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കുന്ന മികച്ച ഉപകരണങ്ങൾ തന്നെയാണ് ഇത്തരം റഫ്രിഡ്ജറേറ്ററുകൾ. എന്നാൽ ഭൂരിഭാ​ഗം ഫ്രിഡ്ജുകളും വീട്ടിലോ ഓഫീസിലോ ഒക്കെയായി ഒരു സ്ഥലത്ത് സ്ഥിരമായി സ്ഥാപിച്ച് ഉപയോ​ഗിക്കുന്നവയാണ്.

പലരും യാത്രകൾ ചെയ്യുമ്പോഴും മറ്റും ആ​ഗ്രഹിക്കുന്ന കാര്യമാണ് കൂടെ കൊണ്ടുനടക്കാൻ സാധിക്കുന്ന ചെറിയ ഫ്രിഡ്ജുകൾ. എന്നാൽ ഇതിന്റെ വിലയാണ് പലപ്പോഴും ഇത്തരം ഉപകരണങ്ങളിൽ നിന്ന് ഉപയോക്താക്കളെ അകറ്റി നിർത്തുന്നത്. എന്നാൽ സാധാരണക്കാരുടെ ബഡ്ജറ്റിന് ഇണങ്ങുന്ന നിരവധി ചെറിയ റഫ്രിജറേറ്ററുകൾ ധാരാളമായി വിപണിയിൽ ലഭിക്കുന്നതാണ്. 10,000 രൂപയിൽ താഴെ വരുന്ന മികച്ച മിനി റഫ്രിജറേറ്ററുകൾ ഏതെല്ലാമാണെന്ന് ഈ ലേഖനത്തിലൂടെ നമ്മുക്ക് പരിശോധിക്കാം.

വെറും 3,599 രൂപ മുതൽ മിനി ഫ്രിഡ്ജുകൾ, യുഎസ്ബി വഴിയും ചാർജ് ചെയ്യാം

MOST READ: ഐഫോണോ, സാംസങ് ഫോണുകളോ അ‌ല്ല, ലോകത്ത് ഏറ്റവും സുരക്ഷിതം ഈ 4 സ്മാർട്ട്ഫോണുകൾ

ഈ വിഭാ​ഗത്തിൽ പെടുന്ന മികച്ച ഒരു മിനി റഫ്രിജറേറ്ററാണ് ഹയെർ 42 L 5 സ്റ്റാർ മിനി ബാർ സിംഗിൾ ഡോർ റഫ്രിജറേറ്റർ. 9,990 രൂപയാണ് ഈ ഫ്രിഡ്ജിന്റെ വില. 42 ലിറ്റർ കപ്പാസിറ്റിയാണ് ഈ ഫ്രിഡ്ജ് അവകാശപ്പെടുന്നത്. 5-സ്റ്റാർ എനർജി റേറ്റിംഗും ഇവയ്ക്ക് ലഭിച്ചിട്ടുണ്ട്. റിവേഴ്‌സിബിൾ ഡോർ, സിംഗിൾ ഷെൽഫ്, ഡ്രോയർ എന്നിവയാണ് ഇവയുടെ മറ്റ് സവിശേഷതകൾ. ഇവ സൂക്ഷിക്കാനായി വളരെ കുറച്ച് സ്ഥലം മാത്രമേ ആവിശ്യമുള്ളു.

യുഎസ്ബി വഴി പ്രവർത്തിക്കുന്ന ഒരു ഫ്രിഡ്ജാണ് Mini Fridge, 7.64 X 3.54 X 3.54 inch Portable Cool Quickly Mini USB Refrigerator. മണിക്കൂറുകളോളം ഭക്ഷണ സാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ഈ ഉപകരണം നമ്മളെ സഹായിക്കുന്നു. വെറും 7.4 x 3.4 ഇഞ്ച് ആണ് ഇതിന്റെ വലുപ്പം. യാത്ര ചെയ്യുന്നവർക്ക് ഏറെ പ്രയോജനപ്പെടുന്ന ഫ്രിഡ്ജാണ് ഇവ. 5 മിനുറ്റ്കൊണ്ട് തണുപ്പ് അനുഭവപ്പെടും എന്നതും ഇതിന്റെ പ്രത്യേകതയാണ്.

വെറും 3,599 രൂപ മുതൽ മിനി ഫ്രിഡ്ജുകൾ, യുഎസ്ബി വഴിയും ചാർജ് ചെയ്യാം

MOST READ: പബ്ലിക്ക് വൈഫൈകൾ അങ്ങേയറ്റം അപകടകരം; ജാ​ഗ്രത നിർദേശം പങ്കുവെച്ച് കേരളാ പോലീസ്

ഇപ്പോൾ 5,609 രൂപയ്ക്ക് ആമസോണിൽ ഈ ഉപകരണം ലഭ്യമാണ്. ഈ വിഭാ​ഗത്തിൽ പെടുന്ന മറ്റൊരു മിനി റഫ്രിജറേറ്ററാണ് എച്ച് ആർ എന്റർപ്രൈസസിന്റെ പോർട്ടബിൾ 12വി 7എൽ എബിഎസ് മൾട്ടി ഫങ്ഷണൽ ഓട്ടോകാർ മിനി ഫ്രിഡ്ജ്. വെറും 3,599 രൂപയാണ് ഈ ഫ്രിഡ്ജിന്റെ നിലവിലെ വില. ഒരു കിലോ ​ഗ്രാമിൽ താഴെ മാത്രമാണ് ഇതിന്റെ ഭാ​രം. 7 ലിറ്റർ ഫ്രീസർ സ്പെയ്സാണ് കമ്പനി ഈ ഫ്രിഡ്ജിന് നൽകിയിരിക്കുന്നത്.

ഭക്ഷണ സാധനങ്ങൾ പരമാവധി 5 ഡിഗ്രി സെൽഷ്യസ് വരെ തണുപ്പിക്കാനുള്ള ശേഷി ഈ ഫ്രിഡ്ജിന് ഉണ്ട്. Tropicool PC05W PC-05 Portable Chiller cum Warmer ആണ് ഈ വിഭാ​ഗത്തിൽ പെടുന്ന മറ്റൊരു ഉപകരണം. 5 ലിറ്ററാണ് ഈ ഫ്രിഡ്ജിന്റെ കപ്പാസിറ്റി. പിയുഫോം ഇൻസുലേറ്റഡ് യൂണിറ്റ് സിംഗിൾ തെർമോഇലക്ട്രിക് കൂളിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് 5 മുതൽ 60 ഡിഗ്രി സെൽഷ്യസ് വരെ ഇതിൽ കൈകാര്യം ചെയ്യാം.

4,949 രൂപ മുതലാണ് ഇവയുടെ വില ആരംഭിക്കുന്നത്. BPL-ന്റെ 45 Litre 2 Star Mini Bar Refrigerator-ഉം ഇക്കൂട്ടത്തിലെ മികച്ച ഒരു ഉപകരണമാണ്. 16 ഡി​ഗ്രി മുതൽ 43 ഡിഗ്രി സെൽഷ്യസ് വരെ തണുപ്പ് വാ​ഗ്ദാനം ചെയ്യുന്ന ഉപകരണമാണിത്. 45 ലിറ്ററാണ് ഈ ഫ്രിഡ്ജിന്റെ പരമാവധി പരുധി എന്നാൽ ഇവ സൂക്ഷിക്കാൻ വളരെ ചെറിയ സ്ഥലം മാത്രം മതിയാകും. 12,490 രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്.

Vybe Mini Beauty Fridge 4 Litre ആണ് കൂടെക്കൊണ്ട് നടക്കാവുന്ന മറ്റൊരു മികച്ച മിനി ഫ്രിഡ്ജ്. നാല് ലിറ്റർ പരമാവധി കപ്പാസിറ്റിയുള്ള ഈ ഫ്രിഡ്ജ് 5 ഡി​ഗ്രി മുതൽ 60 ഡിഗ്രി സെൽഷ്യസ് വരെ വാ​ഗ്ദാനം ചെയ്യുന്നു. സിംഗിൾ തെർമോഇലക്‌ട്രിക് കൂളിംഗ് ടെക്‌നോളജി വഴിയാണ് ഇത് പ്രവർത്തിക്കുന്നത്. 1 വർഷത്തെ വാറന്റിയോടെ എത്തുന്ന ഈ ഉപകരണത്തിന്റെ നിലവിലെ വില 4,449 രൂപയാണ്.

നിങ്ങളുടെ ആവിശ്യവും ബഡ്ജറ്റും വിലയിരുത്തി വേണം ഏത് ഉത്പന്നം വാങ്ങണം എന്ന് തീരുമാനിക്കാൻ. അതേ സമയം ഇ ലേഖനത്തിൽ നൽകിയിരിക്കുന്ന വിലകൾ ചില ഡിസ്കൗണ്ടിന്റെ അടിസ്ഥാനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതാണ്. മേൽ പറഞ്ഞിരിക്കുന്ന വിലകളിൽ ആമസോണിൽ നിന്ന് ഇപ്പോൾ ഈ ഉപകരണങ്ങൾ ലഭ്യമാണ്. ഈ ഡിസ്കൗണ്ട് കഴിയും മുമ്പ് ഇവ സ്വന്തമാക്കിയാൽ സാമ്പത്തികമായും നിങ്ങൾക്ക് ലാഭം ഉണ്ടാകുന്നതായിരിക്കും.

More from GizBot

Best Mobiles in India

English summary
You need to evaluate your needs and budget to decide which product to buy. At the same time, the prices given in this article are mentioned on the basis of some discounts. These devices are now available from Amazon at the above-mentioned prices. If you get these before this discount expires, you will also benefit financially.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X