Home
News

10,000 രൂപയ്ക്ക് താഴെ 50 എംപി ക്യാമറ ഫോണോ? റെഡ്മി 13സിയുടെ വിൽപന ഇന്ത്യയിൽ ആരംഭിച്ചു

റെഡ്മിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണായ റെഡ്മി 13സി ‍ഇന്ന് മുതൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാകും. 10,000 രൂപയിൽ താഴെ വരുന്ന ബേസിക് സ്മാർട്ട് ഫോണുകളുടെ വിഭാ​ഗത്തിലാണ് റെഡ്മി 13സിയെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. മികച്ച ഫീച്ചറുകൾ ഉൾപ്പെടുത്തിയിരിക്കുന്ന ഈ ഫോൺ സാധാരണക്കാരായ ഉപയോക്താക്കൾ എറ്റെടുക്കും എന്ന പ്രതീക്ഷയിലാണ് റെഡ്മി.

10,000 രൂപയിൽ താഴെ മാത്രമാണ് ഫോണിലെ വില എങ്കിലും Mediatek Helio G85 ചിപ്‌സെറ്റ് പോലുള്ള സൗകര്യങ്ങൾ ഈ ഫോണിൽ ഉൾക്കൊള്ളിക്കാൽ റെഡ്മി ശ്രമിച്ചിട്ടുണ്ട്. ഫോണിന്റെ മറ്റ് ഫീച്ചറുകൾ പരിശോധിക്കുമ്പോൾ 6.74 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഫോണിനായി റെഡ്മി തയ്യാറാക്കിയിരിക്കുന്നത്. ഈ ഡിസ്പ്ലേ 600 x 720 പിക്സൽ റെസല്യൂഷനും 90Hz റിഫ്രഷ് റേറ്റും 450 nits പീക്ക് തെളിച്ചവും അവകാശപ്പെടുന്നുണ്ട്.

10,000 രൂപയ്ക്ക് താഴെ 50 എംപി ക്യാമറ ഫോണോ?

MOST READ: രാജ്യത്ത് വിവാഹിതരായ സ്ത്രീകൾ വലിയ തോതിൽ ഡേറ്റിങ് ആപ്പുകൾ ഉപയോ​ഗിക്കുന്നു; കേരളത്തിലും വർധനവ്

നേരത്തെ സൂചിപ്പിച്ചത് പോലെ മികച്ച ചിപ്സെറ്റ് നൽകിയിരിക്കുന്നതിനാൽ ഫോണിലെ ​ഗ്രാഫിക്സുകൾ മികച്ച് നിൽക്കുന്നതായിരിക്കും. ബഡ്ജറ്റ് ഫ്രണ്ട്ലി ഫോൺ ആണെങ്കിൽ പോലും 8 ജിബി റാമും 8 ജിബി വെർച്വൽ റാമും റെഡ്മി 13സി വാ​ഗ്ദാനം ചെയ്യുന്നുണ്ട്. സ്റ്റോറേജിന്റെ കാര്യങ്ങൾ പരിശോധിക്കുമ്പോൾ 256 ജിബി വരെ യുഎഫ്എസ് 2.2 സ്റ്റോറേജാണ് കമ്പനി ഫോണിനായി സജ്ജീകരിച്ചിരിക്കുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ സ്റ്റോറേജ് വികസിപ്പിക്കാനും ഇതിൽ സൗകര്യമുണ്ട്.

റെഡ്മി 13സിയുടെ ക്യാമറ കാര്യങ്ങൾ പരിശോധിക്കുമ്പോൾ 50 എംപി പ്രൈമറി സെൻസറുള്ള ട്രിപിൾ റിയർ ക്യാമറയാണ് റെഡ്മി ഈ ഫോണിനായി തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ മറ്റ് രണ്ട് ക്യാമറകളായി 2 എംപി മൈക്രോ ലെൻസും 2 എംപി സാധാ ലെൻസും സജ്ജീകരിച്ചിരുക്കുന്നു. 10,000 രൂപയിൽ കുറവുള്ള ഫോണുകളിൽ 50 എംപി പ്രൈമറി സെൻസർ നൽകുന്നത് വളരെ വിരളമാണ്. എന്നിരുന്നാലും റെഡ്മി ഈ നേട്ടം കൈവരിച്ചിരിക്കുന്നു.

10,000 രൂപയ്ക്ക് താഴെ 50 എംപി ക്യാമറ ഫോണോ?

MOST READ: ഓരോ ക്യൂആർ കോഡും സ്ക്യാൻ ചെയ്യുമ്പോൾ സൂക്ഷിക്കണം; ഒരുപക്ഷെ നിങ്ങളുടെ അക്കൗണ്ടിലെ പണം മുഴുവൻ നഷ്ടപ്പെട്ടേക്കാം

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി നൽകിയിരിക്കുന്ന ഫ്രണ്ട് ക്യാമറയുടെ ശേഷി 5 എംപിയാണ്. പുതിയ ഫോണിൽ 5000 എംഎഎച്ച് ബാറ്ററി നൽകാനും റെഡ്മി ശ്രമിച്ചിട്ടുണ്ട്. മെച്ചപ്പെട്ട ഒരു ബാറ്ററി ലൈഫ് തന്നെ റെഡ്മി 13സിയിൽ നിന്ന് ഉപയോക്താക്കൾക്ക് പ്രതീക്ഷിക്കാം. 18W ചാർജർ ഈ ഫോണിൽ സപ്പോർട്ട് ചെയ്യുമെങ്കിലും 10W ചാർജറാണ് ഈ ഫോണിന് ഒപ്പം ലഭിക്കുക എന്നും റെഡ്മി അറിയിച്ചിട്ടുണ്ട്.

അതേ സമയം ഫോണിന്റെ വിൽപന ഇന്ന് മുതൽ ഇന്ത്യയിൽ ആരംഭിച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് 12 മണി മുതൽ ആയിരിക്കും വിൽപന ആരംഭിക്കുക. ഫോണിന്റെ 4ജി പതിപ്പിന്റെ വിൽപനയാണ് ഇന്ന് ആരംഭിക്കുക. ഷവോമിയുടെ ഔദ്യോ​ഗിക വെബ്സൈറ്റായ Mi.com-ൽ നിന്ന് ഉപയോക്താക്കൾക്ക് ഈ ഫോൺ വാങ്ങാവുന്നതാണ്. ഇതിന് പുറമെ പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോണിലും ഷവോമിയുടെ ഔ​ദ്യോ​ഗിക സ്റ്റോറുകളിലും റെഡ്മി 13സി ലഭ്യമാകും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഇതിന്റെ വില പരിശോധിക്കുമ്പോൾ 4 ജിബി റാം 128 ജിബി സ്റ്റോറേജിന്റെ വില 7,999 രൂപയാണ്. 6 ജിബി റാം 128 ജിബി സ്റ്റോറേജിന്റെ വില ആകട്ടെ 8,999 രൂപയും. ഫോണിന്റെ അവസാന വേരിയന്റാണ് 8 ജിബി റാം 256 സ്റ്റോറേജ്. ഇതിന്റെ വില 10,499 രൂപയാണ്. അതേ സമയം നിങ്ങൾ ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ചാലോ ഇഎംഐ ഓപ്ഷൻ ഉപയോ​ഗിച്ചാലോ 1000 രൂപയുടെ ഡിസ്കൗണ്ട് ലഭിക്കുന്നതായിരിക്കും.

ഫോണിന്റെ 5ജി പതിപ്പ് വിൽപനയ്ക്ക് എത്തുന്നത് ഡിസംബർ 6 മുതലായിരിക്കും. ഇതിന്റെ വില പരിശോധിക്കുമ്പോൾ 4 ജിബി റാം പതിപ്പിന് 9,999 രൂപയാണ് വില 6 ജിബി റാമിന് ആകട്ടെ 11,499 രൂപയും. രണ്ടിനും 128 ജിബി ആണ് സ്റ്റോറേജ്. അതേ സമയം 8 ജിബി റാം 256 ജിബി സ്റ്റോറേജിന് 13,499 രൂപ ആയിരിക്കും വില എന്നും റെഡ്മി അറിയിച്ചിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
Although the price of the phone is less than 10,000 rupees, Redmi has tried to include features like Mediatek Helio G85 chipset in this phone. While checking the other features of the phone, Redmi has prepared a 6.74-inch HD Plus display for the phone. The display claims 600 x 720 pixels resolution, 90Hz refresh rate and 450 nits peak brightness.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X