Redmi K30: 5ജി മോഡവുമായി റെഡ്മി കെ30 ഡിസംബർ 10ന് അവതരിപ്പിക്കും

|

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമിയുടെ സഹോദര സ്ഥാപനമായ റെഡ്മി പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനും അഭ്യൂഹങ്ങൾക്കും വിരാമമിട്ടുകൊണ്ടാണ് റെഡ്മി കെ30 5ജി സ്മാർട്ട്ഫോൺ ലോഞ്ച് തിയ്യതി കമ്പനി പുറത്ത് വിട്ടിരിക്കുന്നത്. ഡിസംബർ 10ന് ഈ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യുമെന്നാണ് കമ്പനിയിപ്പോൾ അറിയിച്ചിരിക്കുന്നത്. 5ജി സപ്പോർട്ടോടു കൂടി വരുന്ന ഫോണായാതിനാൽ തന്നെ വലിയ പ്രതീക്ഷയാണ് സ്മാർട്ട്ഫോൺ പ്രേമികൾക്ക് ഉള്ളത്. ഇതിനൊപ്പം തന്നെ റെഡ്മി കെ30 പ്രോ സ്മാർട്ട്ഫോണും കമ്പനി പുറത്തിറക്കിയേക്കും.

 

5 ജി സാങ്കേതികവിദ്യ

റെഡ്മിയിയുടെ ഔദ്യോഗിക വെയ്‌ബോ പോസ്റ്റിൽ 5 ജി സാങ്കേതികവിദ്യ സംയോജിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റെഡ്മി കെ 30 ന്റെ ഒന്നിലധികം വേരിയൻറ് കാർഡുകളിലായിരിക്കും പുറത്തിറങ്ങുകയെന്ന സൂചനകളുണ്ട്. SAയടങ്ങുന്ന റെഡ്മി കെ 30 ൻറെ പ്രധാന ചിപ്‌സെറ്റിൽ 5 ജി മോഡം കൂടി ഉണ്ടാകും. അതേസമയം NSA മോഡലിന് സ്റ്റാൻ‌ഡലോൺ അല്ലാത്ത 5 ജി മോഡം ഉണ്ടായിരിക്കും. അത് പ്രധാന ചിപ്‌സെറ്റിൽ നിന്ന് മാറിയായിരിക്കും സ്ഥാപിക്കുക. റെഡ്മി കെ 30 ന് സാംസങ് ഗാലക്‌സി നോട്ട് 10+ ന് സമാനമായ രീതിയിൽ മുകളിൽ പിൽ-സ്റ്റൈൽ പഞ്ച് കട്ട് ഔട്ട് ഉണ്ടെന്ന് ടീസറിൽ നിന്ന് വ്യക്തമാകുന്നു.

കൂടുതൽ വായിക്കുക: 2500 എംഐ സ്റ്റോറുകളുമായി ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ നെറ്റ്വർക്ക് എന്ന പദവി സ്വന്തമാക്കി ഷവോമികൂടുതൽ വായിക്കുക: 2500 എംഐ സ്റ്റോറുകളുമായി ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ നെറ്റ്വർക്ക് എന്ന പദവി സ്വന്തമാക്കി ഷവോമി

റെഡ്മി കെ 30ൽ വരാൻ സാധ്യതയുള്ള സവിശേഷതകൾ
 

റെഡ്മി കെ 30ൽ വരാൻ സാധ്യതയുള്ള സവിശേഷതകൾ

ലീക്കുകളും ഊഹാപോഹങ്ങളും അനുസരിച്ച് റെഡ്മി കെ30ന് 6.66 ഇഞ്ച് ഡിസ്പ്ലേയാണ് ഉണ്ടാവുക. എഫ്എച്ച്ഡി + റെസല്യൂഷനും 120 ഹെർട്സ് റിഫ്രഷ് റൈറ്റും ഈ ഡിസ്പ്ലെയുടെ സവിശേഷതയായിരിക്കും. അഭ്യൂഹങ്ങൾ കണക്കിലെടുക്കുമ്പോൾ സ്മാർട്ട്ഫോണിന് കരുത്തേകുക എസ്എ 5 ജി മോഡം ഉള്ള വരാനിരിക്കുന്ന ക്വാൽകോം സ്‌നാപ്ഡ്രാഗൺ 735 SoC പ്രോസസറാണ്. ക്യാമറ സെറ്റപ്പിൽ ഫോണിന്റെ പ്രൈമറി സെൻസറായി സോണി ഐഎംഎക്സ് 686 ഉൾപ്പെടുത്താൻ സാധ്യതയുണ്ട്, ഇത് 60 എംപി റെസല്യൂഷനുള്ള സോണിയിൽ നിന്നുള്ള ആദ്യത്തെ സ്മാർട്ട്‌ഫോൺ ക്യാമറ സെൻസറാണ്.

റെഡ്മി കെ 30 പ്രോ

റെഡ്മി കെ 30 പ്രോയിൽ പ്രധാനമായും പ്രൊസസർ മാത്രമാണ് മാറാൻ സാധ്യതയെന്നണ് റിപ്പോർട്ടുകൾ. മറ്റൊല്ലാ സവിശേഷതകളും ഏകദേശം റെഡ്മി കെ 30 ന് സമാനമായിരിക്കും. റെഡ്മി കെ 20 പ്രോ പോലെ, കെ 30 പ്രോയും ഒരു ഫ്ലാഗ്ഷിപ്പ് ചിപ്‌സെറ്റിനെ അടിസ്ഥാനമാക്കിയായിരിക്കും പ്രവർത്തിക്കുക. റിപ്പോർട്ടുകൾ അനുസരിച്ച് ഡിസംബർ 3ന് നടക്കുന്ന ക്വാൽകോമിൻറ് വാർഷിക ഉച്ചകോടിയിൽ വച്ച് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 പുറത്തിറക്കാൻ സാധ്യതയുണ്ട് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

കൂടുതൽ വായിക്കുക: Redmi Note 7S Catches Fire: ഷവോമി സ്മാർട്ട്ഫോണിന് തീപിടിച്ചു; ഉപയോക്താവിൻറെ പിഴവെന്ന് കമ്പനികൂടുതൽ വായിക്കുക: Redmi Note 7S Catches Fire: ഷവോമി സ്മാർട്ട്ഫോണിന് തീപിടിച്ചു; ഉപയോക്താവിൻറെ പിഴവെന്ന് കമ്പനി

5 ജി നെറ്റ്‌വർക്ക്

5 ജി നെറ്റ്‌വർക്ക് സപ്പോർട്ട് കണക്കിലെടുക്കുമ്പോൾ, റെഡ്മി കെ 30, റെഡ്മി കെ 30 പ്രോ എന്നിവയ്ക്ക് കെ 20, കെ 20 പ്രോ എന്നിവയേക്കാൾ വില കൂടുതലായിരിക്കുമെന്ന കാര്യം ഉറപ്പാണ്. അടുത്ത തലമുറ സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിൽ ചേർക്കാൻ കഴിയുന്ന വിധത്തിലുള്ള ഷവോമിയുടെ സ്മാർട്ട്ഫോൺ നിർമ്മാണത്തിലെ നാഴിക കല്ലായിമാറാൻ സാധ്യതയുള്ള സ്മാർട്ട്ഫോൺ കൂടിയാണ് റെഡ്മി കെ30.

Best Mobiles in India

English summary
Xiaomi's sister brand Redmi had been teasing about the launch of its Redmi K30 5G smartphone for quite some time. Now, the company has officially confirmed that the Redmi K30 with native 5G support will be made official on December 10. Along with the Redmi K30, the company might also launch the Redmi K30 Pro as well.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X