റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ അടുത്ത വിൽപ്പന ജൂലൈ 8ന്; വിലയും സവിശേഷതകളും

|

ഷവോമിയുടെ ഇന്ത്യയിലെ ജനപ്രീയ സീരിസായ റെഡ്മി നോട്ട് സീരിസിലെ ഏറ്റവും പുതിയ രണ്ട് ഡിവൈസുകളിലൊന്നാണ് റെഡ്മി നോട്ട് 9 പ്രോ മാക്സ്. മാർച്ചിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ഈ ഡിവൈസിന്റെ അടുത്ത വിൽപ്പന ജൂലൈ 8ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ആമസോൺ ഇന്ത്യ, എംഐ.കോം എന്നിവ വഴിയാണ് വിൽപ്പന നടക്കുന്നത്. ഈ ഡിവൈസിന്റെ വില ആരംഭിക്കുന്നത് 16,999 രൂപ മുതലാണ്. 5,020 എംഎഎച്ച് ബാറ്ററിയും ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് തുടങ്ങിയ സവിശേഷതകളോടെയാണ് ഡിവൈസ് വിപണിയിലെത്തിയത്.

 

റെഡ്മി നോട്ട് 9 പ്രോ മാക്സ്

കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളുള്ള ഡിവൈസ് എന്ന് വിശേഷിപ്പിക്കാവുന്ന സ്മാർട്ട്ഫോണാണ് റെഡ്മി നോട്ട് 9 പ്രോ മാക്സ്. വലിയ സ്ക്രീനും മികച്ച ക്യാമറയും കരുത്തുറ്റ പ്രൊസസറുമെന്നാം ഈ ഫോണിനെ ആകർഷകമാക്കുന്നു. നേരത്തെ നടന്ന ഫ്ലാഷ് സെയിലുകളിലെല്ലാം ഈ ഡിവൈസ് അതിവേഗം വിറ്റഴിഞ്ഞിരുന്നു. ഈ ഫോണിനൊപ്പം പുറത്തിറങ്ങിയ റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോണയുടെ അടുത്ത വിൽപ്പന ജൂലൈ 7ന് നടക്കും.

കൂടുതൽ വായിക്കുക: വിവോ S1 പ്രോ സ്മാർട്ട്ഫോണിന് വില കുറച്ചു; പുതുക്കിയ വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: വിവോ S1 പ്രോ സ്മാർട്ട്ഫോണിന് വില കുറച്ചു; പുതുക്കിയ വിലയും സവിശേഷതകളും

റെഡ്മി നോട്ട് 9 പ്രോ മാക്സ്; വിലയും ലഭ്യതയും
 

റെഡ്മി നോട്ട് 9 പ്രോ മാക്സ്; വിലയും ലഭ്യതയും

റെഡ്മി നോട്ട് 9 പ്രോ മാക്സിന് അടുത്തിടെ വില വർധിപ്പിച്ചിരുന്നു. ഡിവൈസിന്റെ 6 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്ഷന് ഇന്ത്യയിൽ ഇപ്പോൾ 16,999 രൂപയും 6 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് ഇപ്പോൾ 18,499 രൂപയുമാണ് വില. നേരത്തെ ഇത് യഥാക്രമം 16,499 രൂപയും 17,999 രൂപയുമായിരുന്നു. 8 ജിബി റാം + 128 ജിബി മോഡലിന് വിലവർദ്ധനവ് ഇല്ല. ഈ വേരിയന്റ് ഇപ്പോഴും 19,999 രൂപയ്ക്ക് ലഭ്യമാകും. റെഡ്മി നോട്ട് 9 പ്രോയിൽ കണ്ട 4ജിബി റാം വേരിയന്റ് മാക്സ് മോഡലിൽ ഷവോമി കൊണ്ടുവന്നിട്ടില്ല.

റെഡ്മി നോട്ട് 9 പ്രോ മാക്സ്; സവിശേഷതകൾ

റെഡ്മി നോട്ട് 9 പ്രോ മാക്സ്; സവിശേഷതകൾ

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി പ്രോസസറാണ് റെഡ്മി നോട്ട് 9 പ്രോ മാക്‌സിന്റെ കരുത്ത്. ഈ മിഡ് റേഞ്ച് ചിപ്‌സെറ്റിനൊപ്പം അഡ്രിനോ 618 ജിപിയുവും 8 ജിബി വരെ റാമും ലഭ്യമാണ്. 128 ജിബി വരെ സ്റ്റോറേജുള്ള ഈ ഡിവൈസിൽ 256 ജിബി മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടും ഉണ്ട്. ആൻഡ്രോയിഡ് 10 ഒഎസ് ബേസ്ഡ് എംഐയുഐ 11 സ്കിനിലാണ് ഇത് പ്രവർത്തിക്കുന്നത്.

കൂടുതൽ വായിക്കുക: ക്വാഡ് ക്യാമറ സെറ്റപ്പുമായി വിവോ Y30 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി: വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: ക്വാഡ് ക്യാമറ സെറ്റപ്പുമായി വിവോ Y30 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി: വിലയും സവിശേഷതകളും

റെഡ്മി നോട്ട് 9 പ്രോ മാക്സ്; ഡിസ്പ്ലെ

റെഡ്മി നോട്ട് 9 പ്രോ മാക്സ്; ഡിസ്പ്ലെ

ഈ ഡിവൈസിൽ 6.67 ഇഞ്ച് ഡോട്ട് ഡിസ്‌പ്ലേയാണ് ഷവോമി നൽകിയിട്ടുള്ളത്. ഡിസ്പ്ലെ 1080 x 2400 പിക്‌സൽ എഫ്‌എച്ച്ഡി + റെസല്യൂഷൻ വാഗ്ദാനം ചെയ്യുന്നു. കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനുള്ള ഡിസ്പ്ലെയിൽ 32 എംപി സെൽഫി ക്യാമറയ്ക്കായി ഒരു പഞ്ച്-ഹോൾ നൽകിയിട്ടുണ്ട്. പിന്നിൽ നൽകിയിട്ടുള്ളത് ക്വാഡ്-റിയർ ക്യാമറ സെറ്റപ്പാണ്. ഇതിൽ 64 എംപി പ്രൈമറി സെൻസറിനൊപ്പം ആംഗിൾ ഷോട്ടുകൾക്കായി 8 എംപി സെൻസറും നൽകിയിട്ടുണ്ട്.

റെഡ്മി നോട്ട് 9 പ്രോ മാക്സ്; ക്യാമറകൾ

റെഡ്മി നോട്ട് 9 പ്രോ മാക്സ്; ക്യാമറകൾ

ക്വാഡ് ക്യാമറ സെറ്റപ്പിലെ മറ്റ് ക്യാമറകൾ, 5 എംപി മാക്രോ സെൻസറും 2 എംപി ഡെപ്ത് സെൻസറുമാണ്. 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,020 mAh ബാറ്ററിയാണ് ഫോണിൽ നൽകിയിട്ടുള്ളത്. റെഡ്മി നോട്ട് സീരീസ് ബജറ്റ് സെഗ്മെന്റ് ഉപയോക്താക്കളെയാണ് ലക്ഷ്യം വയ്ക്കുന്നത്. കുറഞ്ഞ വിലയ്ക്ക് മികച്ച സവിശേഷതകളുള്ള സ്മാർട്ട്ഫോൺ അന്വേഷിക്കുന്നവർക്ക് മികച്ച ചോയിസാണ് ഈ സ്മാർട്ട്ഫോൺ.

കൂടുതൽ വായിക്കുക: മോട്ടറോള വൺ ഫ്യൂഷൻ സ്മാർട്ട്ഫോൺ പുറത്തിറങ്ങി: വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: മോട്ടറോള വൺ ഫ്യൂഷൻ സ്മാർട്ട്ഫോൺ പുറത്തിറങ്ങി: വിലയും സവിശേഷതകളും

Best Mobiles in India

English summary
Xiaomi Redmi Note 9 Pro Max Is The Second Smartphone Of New Note Series. This Device will next go on sale in India on July 8 at 12pm. The phone will be available via Amazon India and Mi.com. The Redmi Note 9 Pro Max is priced starting at Rs. 16,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X