റെഡ്മി നോട്ട് 9 പ്രോ മാക്സ് ഇന്ത്യയിലെ സെയിൽ മാറ്റിവച്ചു

|

ഇന്ത്യയിൽ റെഡ്മി നോട്ട് 8 പ്രോയുടെ പിൻഗാമിയായി ഷവോമി അടുത്തിടെ റെഡ്മി നോട്ട് 9 പ്രോ സീരീസ് പുറത്തിറക്കി. റെഡ്മി നോട്ട് 9 പ്രോ, റെഡ്മി നോട്ട് 9 പ്രോ മാക്സ് എന്നിവയാണ് പുതിയ സീരിസിലുള്ള സ്മാർട്ട്ഫോണുകൾ. റെഡ്മി നോട്ട് 9 പ്രോയുടെ ഇന്ത്യയിലെ രണ്ടാമത്തെ ഇന്ന് നടന്നു. റെഡ്മി നോട്ട് നോട്ട് 9 പ്രോ മാക്സിന്റെ ആദ്യ വിൽപ്പന നാളെ നടത്താനാണ് നിശ്ചയിച്ചിരുന്നത്. കൊറോണ വിൽപ്പന മാറ്റി വയ്ക്കുന്നതായാണ് റിപ്പോർട്ടുകൾ.

റെഡ്മി നോട്ട് 9 പ്രോ മാക്സ് സെയിൽ മാറ്റിവച്ചു

റെഡ്മി നോട്ട് 9 പ്രോ മാക്സ് സെയിൽ മാറ്റിവച്ചു

റെഡ്മി നോട്ട് 9 പ്രോ മാക്സ് നാളെ വിൽപ്പനയ്ക്കെത്തുകയില്ലെന്ന് ഷവോമി വെളിപ്പെടുത്തി. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനാൽ രാജ്യമെമ്പാടുമുള്ള ലോക്ക്ഡൗൺ സാഹചര്യമാണ് ഉള്ളത്. ഈ സാഹചര്യം കണക്കിലെടുത്താണ് കമ്പനി സെയിൽ മാറ്റി വച്ചത്. സെയിൽ തിയ്യതി മാറ്റിയതായി ഔദ്യോഗിക ട്വീറ്റിലൂടെ കമ്പനി അറിയിച്ചു. സെയിൽ നാളെ നടക്കിലെന്ന് വെളിപ്പെടുത്തിയെങ്കിലും പിന്നീട് എപ്പോഴാണ് ഇത് നടത്തുകയെന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല.

ഡിവൈസ്

ഡിവൈസ് വിൽപ്പനയ്‌ക്കെത്തിയാലും ഉപയോക്താക്കൾ അതിനായി ഓർഡർ നൽകിയാലും, അത് ഉപയോക്താക്കളുടെ വീട്ടിൽ എത്താൻ കാലതാമസം എടുക്കും എന്നാണ് റിപ്പോർട്ടുകൾ. ലോക്ക് ഡൌൺ തുടരുകയാണെങ്കിൽ സെയിൽ ഇനിയും വൈകിയേക്കും. എന്തായാലും ഉപയോക്താക്കൾ ഓർഡർ ചെയ്ത റെഡ്മി നോട്ട് 9 പ്രോ എപ്പോൾ ലഭ്യമാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 പ്രോയുടെ രണ്ടാം സെയിൽ ഇന്ന്; വിലയും ഓഫറുകളുംകൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 പ്രോയുടെ രണ്ടാം സെയിൽ ഇന്ന്; വിലയും ഓഫറുകളും

റെഡ്മി നോട്ട് 9 പ്രോ മാക്സ്: സവിശേഷതകൾ

റെഡ്മി നോട്ട് 9 പ്രോ മാക്സ്: സവിശേഷതകൾ

ഡ്യുവൽ സിം (നാനോ) റെഡ്മി നോട്ട് 9 പ്രോ മാക്സ് ആൻഡ്രോയിഡ് 10 ബേസ്ഡ് MIUI 11ലാണ് പ്രവർത്തിക്കുന്നത്. 6.67 ഇഞ്ച് ഫുൾ എച്ച്ഡി + (1080x2400 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേ 20: 9 ആസ്പാക്ട് റേഷിയോ എന്നിവ ഡിസ്പ്ലെയുടെ സവിശേഷതയാണ്. ട്രിപ്പിൾ കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനാണ് ഫോണിന് നൽകിയിരിക്കുന്നത്. ഈ ഗോറില്ലാ ഗ്ലാസ് പ്രോട്ടക്ഷൻ മുൻഭാഗത്തിന് പുറമേ പിൻക്യാമറ സെറ്റപ്പിലും നൽകിയിട്ടുണ്ട്.

8 ജിബി

8 ജിബി വരെയുള്ള എൽപിഡിഡിആർ 4 എക്സ് റാമിനൊപ്പം ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി സോസിയാണ് ഫോണിന് കരുത്ത് നൽകുന്നത്. റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ ക്വാഡ് ക്യാമറ സെറ്റപ്പിൽ 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, അൾട്രാ-വൈഡ് ആംഗിൾ 119 ഡിഗ്രി ഫീൽഡ്-ഓഫ്-വ്യൂ എഫ്ഒവി) ലെൻസ്, 5 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 5 മെഗാപിക്സൽ ഡെപ്ത് സെൻസർ. റോ ഫോട്ടോഗ്രഫിക്ക് സപ്പോർട്ട് എന്നിവയാണ് ഉള്ളത്. 32 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഫോണിലുള്ളത്.

റെഡ്മി നോട്ട് 9 പ്രോ

റെഡ്മി നോട്ട് 9 പ്രോ മാക്സിൽ 64 ജിബി, 128 ജിബി യുഎഫ്എസ് 2.1 ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകൾ ഉണ്ട്, ഇവ രണ്ടും മൈക്രോ എസ്ഡി കാർഡ് വഴി (512 ജിബി വരെ) ഒരു പ്രത്യേക സ്ലോട്ടിലൂടെ വികസിപ്പിക്കാനാകും. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4 ജി വോൾട്ട്, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, ഇൻഫ്രാറെഡ് (ഐആർ), നാവിക്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഉൾപ്പെടുന്നു. സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറുമായാണ് ഫോൺ വരുന്നത്. 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5,020mAh ബാറ്ററിയാണ് ഫോണിലുള്ളത്.

കൂടുതൽ വായിക്കുക: ജനപ്രീയ സ്മാർട്ട്ഫോണുകൾക്ക് മികച്ച ഓഫറുകളുമായി ആമസോൺ ഫാബ് ഫോൺസ് ഫെസ്റ്റ്കൂടുതൽ വായിക്കുക: ജനപ്രീയ സ്മാർട്ട്ഫോണുകൾക്ക് മികച്ച ഓഫറുകളുമായി ആമസോൺ ഫാബ് ഫോൺസ് ഫെസ്റ്റ്

Best Mobiles in India

English summary
Xiaomi recently launched the Redmi Note 9 Pro series as a successor to the Redmi Note 8 Pro in India. The new lineup has been introduced with the Redmi Note 9 Pro and the Redmi Note 9 Pro Max. While the former is going up for sale today in the country, the latter was scheduled to be available for the first time tomorrow. However, it seems that the coronavirus epidemic situation has taken a toll on the availability of the device.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X