Home
News

ഇലക്ട്രോണിക്സിനും ഗാഡ്‌ജെറ്റുകൾക്കും വൻ വിലക്കിഴിവുമായി റിലയൻസ് ഡിജിറ്റൽ ഫെസ്റ്റിവൽ സെയിൽ

ഓഫ്ലൈൻ സ്റ്റോറുകളിൽ നിന്ന് ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഗാഡ്ജറ്റുകൾ വാങ്ങുന്ന ആളുകൾക്ക് മികച്ച ഓഫറുകളിൽ ഡിവൈസുകൾ വാങ്ങാനുള്ള അവസരം ഇതാണ്. റിലയൻസ് ഡിജിറ്റലിന്റെ ഫെസ്റ്റിവൽ സെയിലിലൂടെ ഇലക്ട്രോണിക്ക് ഗാഡ്ജറ്റുകൾക്ക് വൻ ഓഫറുകളാണ് നൽകുന്നത്. സ്മാർട്ട് ടിവികൾ, ഹോം ആക്‌സസറികൾ തുടങ്ങി വിവിധ ഉൽപ്പന്നങ്ങൾ ഇതിലൂടെ മികച്ച ഓഫറുകളിൽ സ്വന്തമാക്കാൻ സാധിക്കും. വിലക്കിഴിവുകളും ആകർഷകമായ ഓഫറുകളുമാണ് ഈ സെയിലിലൂടെ റിലയൻസ് നൽകുന്നത്.

റിലയൻസ് ഡിജിറ്റൽ ഫെസ്റ്റിവൽ സെയിൽ

റിലയൻസ് ഡിജിറ്റൽ ഫെസ്റ്റിവൽ സെയിലിലൂടെ ചില ഉൽപ്പന്നങ്ങൾക്ക് 70 ശതമാനം വരെ കിഴിവാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഇയർഫോണുകൾ, വെയറബിളുകൾ, ടാബ്ലറ്റുകൾ, ടെലിവിഷനുകൾ, ഹോം തിയറ്റർ തുടങ്ങിയവയ്ക്കെല്ലാം മികച്ച ഓഫറുകൾ തന്നെ റിലയൻസ് നൽകുന്നുണ്ട്. ഓരോ വിഭാഗം ഇലക്ട്രോണിക്ക് ഉത്പന്നങ്ങൾക്കും ലഭിക്കുന്ന ഓഫറുകൾ പരിശോധിക്കാം.

ഇയർഫോണുകളും ഹെഡ്‌ഫോണുകളും 299 രൂപ മുതൽ

ഇയർഫോണുകളും ഹെഡ്‌ഫോണുകളും 299 രൂപ മുതൽ

നിങ്ങൾക്ക് ഒരു ഇയർഫോണോ ഹെഡ്‌ഫോണോ വാങ്ങാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ റിലയൻസ് ഡിജിറ്റൽ ഫെസ്റ്റിവൽ സെയിലിലൂടെ വെറും 299 രൂപയിൽ ആരംഭിക്കുന്ന വിലയിൽ നിങ്ങൾക്ക് ഇവ സ്വന്തമാക്കാം. നിരവധി ബ്രാൻഡുകളുടെ ഓഡിയോ ആക്‌സസറികൾ റിലയൻസ് തങ്ങളുടെ ഉത്സവ സീസൺ സെയിലിലൂടെ 300 രൂപയിൽ താഴെയുള്ള വിലയിൽ വിൽക്കുന്നുണ്ട്.

വെയറബിളുകൾക്ക് 70% കിഴിവ്

വെയറബിളുകൾക്ക് 70% കിഴിവ്

സ്മാർട്ട് വാച്ച്, സ്മാർട്ട് ബാൻഡ് തുടങ്ങിയ വെയറബിളുകൾ ഇന്ന് എല്ലാവരും ഉപയോഗിക്കുന്നുണ്ട്. ഇത്തരം വെയറബിളുകൾ സ്വന്തമാക്കാനുള്ള മികച്ച അവസരമാണ് റിലയൻസ് ഡിജിറ്റൽ ഫെസ്റ്റിവൽ സെയിൽ നൽകുന്നത്. ഫെസ്റ്റിവൽ ഓഫർ വിൽപ്പനയിലൂടെ വിപണിയിലെ മികച്ച ചില വെയറബിൾ പ്രൊഡക്ടുകൾ എംആർപിയിൽ നിന്നും 70 ശതമാനം വരെ വിലക്കിഴിവിൽ വിൽക്കുന്നു.

9,999 രൂപ മുതലുള്ള വിലയ്ക്ക് ടാബ്ലറ്റുകൾ

9,999 രൂപ മുതലുള്ള വിലയ്ക്ക് ടാബ്ലറ്റുകൾ

ഓൺലൈൻ ക്ലാസുകൾക്കും മറ്റുമായി ടാബ്ലറ്റുകൾ ധാരാളമായി ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാം. കുട്ടികൾക്കായി സ്മാർട്ട്ഫോൺ വാങ്ങുക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് ടാബ്ലറ്റുകൾ വാങ്ങുന്നതാണ്. ഓൺലൈൻ ക്ലാസുകൾക്കും സിനിമകൾ സ്ട്രീം ചെയ്യാനുമായി കൂടുതൽ വലിപ്പമുള്ള ടാബ്‌ലെറ്റുകൾ തന്നെയാണ് നല്ലത്. റിലയൻസ് ഡിജിറ്റൽ ഫെസ്റ്റിവൽ സെയിലിലൂടെ 9,999 രൂപ മുതലുള്ള വിലയ്ക്ക് മികച്ച ടാബ്ലറ്റുകൾ സ്വന്തമാക്കാം.

ടെലിവിഷൻ ആക്‌സസറികൾക്ക് 70% കിഴിവ്

ടെലിവിഷൻ ആക്‌സസറികൾക്ക് 70% കിഴിവ്

ആധുനിക ടെലിവിഷനുകളിൽ ഭൂരിഭാഗവും മികച്ച സ്പീക്കർ സെറ്റപ്പോടെയാണ് പുറത്തിറക്കുന്നത്. എന്നാൽ മികച്ച ഓഡിയോ അനുഭവവും സറൌണ്ടിങ് സൌണ്ടുമെല്ലാം ലഭിക്കാനായി മികച്ച സ്പീക്കർ സെറ്റപ്പ് തന്നെ ആവശ്യമാണ്. റിലയൻസ് ഡിജിറ്റൽ ഫെസ്റ്റിവൽ സെയിലിലൂടെ 70 ശതമാനം വരെ വിലകിഴിവിൽ സ്പീക്കറുകൾ ഉൾപ്പെടെയുള്ള ടെലിവിഷൻ ആക്‌സസറികൾ ഇപ്പോൾ ലഭ്യമാണ്.

ഹോം തിയേറ്ററും സൗണ്ട്ബാറുകളും 5,490 രൂപ മുതൽ വിലയിൽ

ഹോം തിയേറ്ററും സൗണ്ട്ബാറുകളും 5,490 രൂപ മുതൽ വിലയിൽ

തിയ്യറ്ററുകൾ തുറന്ന് പ്രവർത്തിക്കാത്തതിനൽ നമ്മളെല്ലാം വീട്ടിലിരുന്ന് തന്നെയാണ് സിനിമകൾ കാണുന്നത് ഈ സാഹചര്യത്തിൽ മികച്ച സൌണ്ട് ക്വാളിറ്റിയും തിയ്യറ്ററിന് സമാനമായ എക്സ്പീരിയൻസും എല്ലാവരും ആഗ്രഹിക്കാറുണ്ട്. ഇതിനായി എഞ്ചിനീയറിംഗ് ചെയ്ത ഹോം തിയറ്റർ സിസ്റ്റം ആവശ്യമാണ്. ഇതിനുള്ള ഹോം തിയ്യറ്ററുകളും സൌണ്ട് ബാറുകളും റിലയൻസ് ഡിജിറ്റൽ സ്റ്റോറിൽ‌ നിന്നും 5,490 രൂപ മുതലുള്ള വിലയ്ക്ക് ലഭിക്കും.

More from GizBot

Best Mobiles in India

English summary
Reliance Digital has announced festival offers on electronic gadgets, where the electronic store chain is offering price cuts and discounts.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X