Home
News

ആകർഷകമായ ആനുകൂല്യങ്ങളുമായി ജിയോയുടെ ന്യൂഇയർ ഓഫർ ഇന്ന് മുതൽ

പുതുവർഷാഘോഷങ്ങൾക്ക് തുടക്കമാവുകയാണ്. ടെലിക്കോം മേഖലയിലെ പ്രതിസന്ധികൾക്കിടയിലും കമ്പനികൾ പുതുവർഷ ഓഫറുകൾ പ്രഖ്യാപിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ അത് ശരിവച്ചുകൊണ്ട് റിലയൻസ് ജിയോ 2020 ഹാപ്പി ന്യൂ ഇയർ ഓഫർ പ്രഖ്യാപിച്ചു. ഈ ഓഫറിന്റെ ഭാഗമായി, 2,020 രൂപ നൽകുന്ന ഉപയോക്താക്കൾക്ക് ടെൽകോ ഒരു വർഷത്തേക്ക് പരിധിയില്ലാത്ത സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഈ പുതിയ ഓഫർ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

ജിയോ 2020 പുതുവത്സര ഓഫർ

ജിയോ 2020 പുതുവത്സര ഓഫർ

ജിയോ ഫോണിനും സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്കും ജിയോ 2020 ഹാപ്പി ന്യൂ ഇയർ ഓഫർ' ലഭ്യമാണ്. സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കായി കമ്പനി ദിവസവും 1.5 ജിബി ഡാറ്റ, സൌജന്യ എസ്എംഎസ്, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ജിയോ ആപ്ലിക്കേഷനുകളിലേക്കുള്ള ആക്സസ് എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിന് 365 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്.

അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്

ഓഫറിലെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ആനുകൂല്യം ജിയോ നമ്പറുകളിലേക്ക് മാത്രമാണ് ലഭ്യമാകുക. അതായത് ജിയോ ടു ജിയോ കോളിംഗ് സൌജന്യമായിരിക്കും. മുഴുവൻ വാലിഡിറ്റി കാലയളവിലുമായി മറ്റ് നെറ്റ്വർക്കിലെ നമ്പറുകളിലേക്ക് 12,000 മിനിറ്റ് വോയ്‌സ് കോളിംഗ് ആനുകൂല്യങ്ങളാണ് ഓഫറിലൂടെ ലഭിക്കുക. ഓഫ്-നെറ്റ്‌വർക്ക് കോളുകൾക്ക് മാത്രമേ എഫ്‌യുപി ബാധകമായി ഉള്ളു എന്നതും ശ്രദ്ധേയമാണ്.

ജിയോഫോൺ പുതുവത്സര ഓഫർ

ജിയോഫോൺ പുതുവത്സര ഓഫർ

പുതുവത്സര ഓഫറുകളുടെ ഭാഗമായി പുതിയ ജിയോഫോൺ വാങ്ങുന്നവർക്ക് മികച്ച ഓഫറാണ് കമ്പനി നൽകുന്നത്. നേരത്തെ പറഞ്ഞ 2,020 എന്ന തുകയ്ക്ക് ജിയോഫോൺ, 12 മാസത്തെ സേവനം എന്നിവ കമ്പനി നൽകുന്നു. ഈ ഓഫർ അനുസരിച്ച്, സ്മാർട്ട് ഫീച്ചർ ഫോണിന്റെ ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് ആനുകൂല്യങ്ങൾ, ദിവസേന 0.5 ജിബി ഡാറ്റ, എസ്എംഎസ് ആനുകൂല്യങ്ങൾ, ജിയോ സ്യൂട്ട് ആപ്ലിക്കേഷനുകളിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷൻ എന്നിവ ലഭിക്കും. ഒരു വർഷം തന്നെയാണ് വാലിഡിറ്റി.

ജിയോഫോൺ

ജിയോഫോൺ ഉപയോക്താക്കൾക്കായി കമ്പനി ഓഫറുകൾ അവതരിപ്പിക്കുന്നത് ഇതാദ്യമായല്ല. ദീപാവലി സമയത്ത് ജിയോഫോൺ ഉപയോക്താക്കൾക്ക് സമാനമായ ഒരു ഓഫർ ലഭിച്ചിരുന്നു. ഒരു നിശ്ചിത സമയത്തേക്ക് മാത്രം ജിയോ ഫോൺ 699 രൂപയ്ക്ക് ലഭ്യമാക്കിയ ഓഫറായിരുന്നു അത്.

പ്രീപെയ്ഡ്

റിലയൻസ് ജിയോയും മറ്റ് ടെൽകോകളും അവരുടെ പ്രീപെയ്ഡ് താരിഫ് പ്ലാനുകളുടെ വില ഈ മാസം ആദ്യം 40 ശതമാനത്തോളം വർദ്ധിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ കമ്പനികൾ അവതരിപ്പിക്കുന്ന പ്ലാനുകൾ ഉപയോക്താക്കളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പ്ലാനുകൾ അവതരിപ്പിക്കുന്നത്. പുതുവർഷത്തോടനുബന്ധിച്ച് കമ്പനി അവതരിപ്പിച്ച ഈ ഓഫറുകൾ ദീർഘകാല പ്ലാനുകൾ ആവശ്യമുള്ളവർക്ക് ആകർഷകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഐയുസി

ശ്രദ്ധേയമായ കാര്യം ജിയോ ഇതര നമ്പറുകളിലേക്ക് നിശ്ചിത മിനുറ്റ് സൌജന്യ വോയ്‌സ് കോളിംഗ് മിനിറ്റുകളും ഓഫർ നൽകുന്നുണ്ട്. ഐയുസി നിരക്ക് ഈടാക്കാതെ തന്നെ നിശ്ചിത മിനിറ്റുകൾ ഉപയോക്താക്കൾക്ക് കമ്പനി നൽകുന്നു. ഇത് ഉപയോക്താക്കളെ ആകർഷിക്കാൻ സാധ്യതയുണ്ട്. ഐയുസി നിരക്കുകൾ ഈടാക്കുന്നത് തുടരാൻ ട്രായ് കഴിഞ്ഞ ദിവസം തീരുമാനിച്ച പശ്ചാത്തലത്തിൽ ഇത് ജിയോയും മറ്റ് നെറ്റ്വർക്കിലേക്കുള്ള കോളുകൾക്ക് ഇപ്പോൾ ഏർപ്പെടുത്തിയ നിരക്ക് തുടരാനാണ് സാധ്യത.

More from GizBot

Best Mobiles in India

English summary
As we are approaching the onset of a new year, Reliance Jio just announced the launch of the 2020 Happy New Year Offer. As a part of this offer, the telco offers unlimited services for a year for users who pay Rs. 2,020. This new offer will go into effect starting from December 24, 2019
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X