Jio Data Plans: ജിയോ 4 ജി ഡാറ്റ വൗച്ചറുകൾ ഇപ്പോൾ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റിയോടെ

|

റിലയൻസ് ജിയോ നിലവിൽ രാജ്യത്തുടനീളമുള്ള പ്രീപെയ്ഡ് വരിക്കാർക്കായി നാല് ഡാറ്റ വൗച്ചറുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഡാറ്റ വൌച്ചറുകളെന്നത് ഉപയോക്താവിന്റെ നിലവിലുള്ള പ്ലാനിലെ ഡാറ്റയ്ക്ക് പുറമേ അധിക ഡാറ്റ നേടാൻ വേണ്ടി ചെയ്യാവുന്ന റീചാർജ് പ്ലാനുകളാണ്. ഡാറ്റ ടോപ്പ്-അപ്പുകളെന്ന് വിളിക്കാവുന്ന ഇത്തരം പ്ലാനുകളുടെ വിഭാഗത്തിൽ 11 രൂപയിൽ ആരംഭിച്ച് 101 രൂപ വരെ നിരക്കുകളിലുള്ള പ്ലാനുകളാണ് ജിയോ നൽകുന്നത്.

പ്രതിദിന ഡാറ്റ

പ്രീപെയ്ഡ് പ്ലാനുകളിലുടെ ലഭിക്കുന്ന പ്രതിദിന ഡാറ്റ പരിധി ഉപയോഗിച്ച് തീർക്കുന്ന വരിക്കാർക്ക് കൂടുതൽ ഡാറ്റ ലഭ്യമാക്കുക എന്നതാണ് ജിയോ ഡാറ്റ വൌച്ചറുകളുടെ ലക്ഷ്യം. നിലവിൽ ജിയോയ്ക്ക് നാല് 4 ജി ഡാറ്റ വൌച്ചറുകളുണ്ട്. അവ 11 രൂപ, 21 രൂപ, 51 രൂപ, 101 എന്നീ നിരക്കുകളിലുള്ളവയാണ്. ഈ ആഡ്-ഓൺ പായ്ക്കുകൾക്ക് സാധാരണ 28 ദിവസമോ അതിൽ കുറവോ വാലിഡിറ്റിയാണ് ടെലിക്കോം കമ്പനികൾ നൽകാറുള്ളത്. എന്നാൽ റിലയൻസ് ജിയോ ഈ പതിവ് തെറ്റിക്കുകയാണ്.

 പ്രീപെയ്ഡ് പ്ലാനിന് സമാനമായ വാലിഡിറ്റി

ഉപയോക്താവിന്റെ നിലവിലുള്ള പ്രീപെയ്ഡ് പ്ലാനിന് സമാനമായ വാലിഡിറ്റിയാണ് ഇപ്പോൾ റിലയൻസ് ജിയോയുടെ 4 ജി ഡാറ്റ വൗച്ചറുകൾ നൽകുന്നത്. മുകളിൽ സൂചിപ്പിച്ച നാല് വൗച്ചറുകൾക്കൊപ്പം ജിയോയ്ക്ക് ഒരു സ്റ്റാൻ‌ഡലോൺ ഡാറ്റ വൗച്ചറുണ്ട്. ഇത് 51 ദിവസത്തെ വാലിഡിറ്റി നൽകുന്ന വൌച്ചറാണ്. 251 രൂപയാണ് ഈ ഡാറ്റ വൌച്ചറിനായി ഉപയോക്താവ് നൽകേണ്ടി വരിക.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ 4ജി ആരംഭിക്കുന്നത് ജൂലൈയിലേക്ക് മാറ്റിയേക്കുംകൂടുതൽ വായിക്കുക: ബിഎസ്എൻഎൽ 4ജി ആരംഭിക്കുന്നത് ജൂലൈയിലേക്ക് മാറ്റിയേക്കും

റിലയൻസ് ജിയോ 4 ജി ഡാറ്റ വൗച്ചറുകൾ

റിലയൻസ് ജിയോ 4 ജി ഡാറ്റ വൗച്ചറുകൾ

റിലയൻസ് ജിയോയുടെ ഡാറ്റ വൌച്ചറുകളിൽ ആദ്യത്തേത് 11 രൂപയുടെ വൌച്ചറാണ്. 400 എംബി 4ജി ഡാറ്റ നൽകുന്നൊരു പ്ലാനാണ് ഇത്. രണ്ടാമത്തെ വൌച്ചർ 21 രൂപയുടേതാണ്. 1 ജിബി ഡാറ്റയാണ് ഈ റീചാർജിലൂടെ ഉപയോക്താവിന് ലഭിക്കുക. മൂന്നാമത്തെ പ്ലാൻ 51 രൂപയുടേതാണ്. 3ജിബി ഡാറ്റ നൽകുന്ന വൌച്ചറാണ് ഇത്. അവസാനത്തെ വൌച്ചർ 101 രൂപയ്ക്ക് 6 ജിബി ഡാറ്റ നൽകുന്ന വൌച്ചറാണ്.

കോംബോ പ്രീപെയ്ഡ് പ്ലാൻ

ഡാറ്റ വൌച്ചറുകളുടെ വാലിഡിറ്റി പരിശോധിച്ചാൽ ഉപയോക്താവിന്റെ നിലവിലെ കോംബോ പ്രീപെയ്ഡ് പ്ലാൻ അവസാനിക്കും വരെ ഈ വൗച്ചറുകൾക്ക് വാലിഡിറ്റി ഉണ്ട്. ഉപയോക്താവ് 84 ദിവസത്തേക്ക് 1.5 ജിബി ഡാറ്റ ലഭിക്കുന്ന 555 രൂപ റീചാർജ് ചെയ്തിരിക്കുകയാണെങ്കിൽ അതിനൊപ്പം 101 രൂപയുടെ 4 ജി ഡാറ്റാ വൗച്ചർ കൂടി റീചാർജ് ചെയ്താൽ ജിയോ 6 ജിബി അധിക ഡാറ്റ 84 ദിവസത്തേക്കായി നൽകും. ഇത്തരം വാലിഡിറ്റി 11 രൂപ, 21 രൂപ, 51 രൂപ, 101 രൂപ വൗച്ചറുകൾക്ക് മാത്രമേ ബാധകമുള്ളു.

ജിയോ 251 രൂപയുടെ 4 ജി ഡാറ്റ വൗച്ചർ

ജിയോ 251 രൂപയുടെ 4 ജി ഡാറ്റ വൗച്ചർ

മുകളിൽ സൂചിപ്പിച്ച നാല് 4 ജി ഡാറ്റാ വൗച്ചറുകൾക്കൊപ്പം റിലയൻസ് ജിയോയിൽ 251 രൂപയുടെ മറ്റൊരു വൗച്ചറും നൽകുന്നുണ്ട്. ഇത് 51 ദിവസത്തെ വാലിഡിറ്റി മാത്രമുള്ള വൌച്ചറാണ്. ഇതിലൂടെ പ്രതിദിനം 2 ജിബി ഡാറ്റയാണ് ഉപയോക്താവിന് ലഭിക്കുക. മറ്റൊരു സ്വകാര്യ ടെലികോം ഓപ്പറേറ്ററും ഇത്തരം ഡാറ്റാ വൗച്ചർ നൽകുന്നില്ല. 97 രൂപ, 198 രൂപ, 318 രൂപ എന്നിങ്ങനെയുള്ള ഡാറ്റാ-ഓൺലി പ്ലാനുകളാണ് ബി‌എസ്‌എൻ‌എല്ലിനുള്ളത്. ഇവ പ്രതിദിനം 1 ജിബിയിൽ തുടങ്ങി 5ജിബി വരെ ഡാറ്റ വാഗ്ദാനം ചെയ്യുന്നു.

കൂടുതൽ വായിക്കുക: താരിഫ് വർദ്ധന തുണയായത് ബിഎസ്എൻഎല്ലിന്, ജിയോയ്ക്ക് തിരിച്ചടികൂടുതൽ വായിക്കുക: താരിഫ് വർദ്ധന തുണയായത് ബിഎസ്എൻഎല്ലിന്, ജിയോയ്ക്ക് തിരിച്ചടി

അൺലിമിറ്റഡ് കോംബോ

റിലയൻസ് ജിയോയിൽ നിന്നുള്ള 11 രൂപ, 21 രൂപ, 51 രൂപ, 101 എന്നീ 4ജി ഡാറ്റാ വൗച്ചറുകൾ ഏതെങ്കിലും അൺലിമിറ്റഡ് കോംബോ പ്ലാനുകൾക്കൊപ്പം മാത്രമേ ഉപയോഗിക്കാനാകൂ, 251 രൂപയുടെ 4 ജി ഡാറ്റാ വൗച്ചർ ഒരു സ്റ്റാൻഡലോൺ പ്ലാനായി ഉപയോഗിക്കാൻ കഴിയും. വോയ്‌സ്, എസ്എംഎസ് സേവനങ്ങൾ ആവശ്യമില്ലാത്ത റിലൻസ് ജിയോ ഉപയോക്താക്കൾക്ക് ഈ പ്ലാൻ ഉപയോഗപ്രദമാകും.

എയർടെൽ ഡാറ്റ വൌച്ചറുകൾ

എയർടെൽ ഡാറ്റ വൌച്ചറുകൾ

ഭാരതി എയർടെൽ 48 രൂപ, 98 രൂപ എന്നിങ്ങനെ രണ്ട് 4 ജി ഡാറ്റ വൗച്ചറുകളും അവയിലൂടെ യഥാക്രമം 3 ജിബി, 6 ജിബി ഡാറ്റാ ബെനിഫിറ്റും നൽകുന്നു. ഈ പ്ലാനുകൾക്ക് ഒരു നിശ്ചിത വാലിഡിറ്റി ഉണ്ട്. അത് 28 ദിവസമാണ്. ഈ ഡാറ്റ വൌച്ചറുകൾക്ക് അൺലിമിറ്റഡ് കോംബോ പ്ലാനുമായി യാതൊരു ബന്ധവും ഇല്ല. 28 ദിവസത്തിനുള്ളിൽ 6 ജിബി ഡാറ്റ ആനുകൂല്യം ഉപയോക്താവ് ഉപയോഗിക്കുന്നില്ലെങ്കിൽ അത് നഷ്ടമാകും.

കൂടുതൽ വായിക്കുക: ജിയോ പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി വെട്ടികുറച്ചു, മറ്റ് കമ്പനികളും വാലിഡിറ്റി കുറച്ചേക്കുംകൂടുതൽ വായിക്കുക: ജിയോ പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി വെട്ടികുറച്ചു, മറ്റ് കമ്പനികളും വാലിഡിറ്റി കുറച്ചേക്കും

Best Mobiles in India

Read more about:
English summary
Reliance Jio is currently offering four data vouchers to its prepaid subscribers across the country. As the name of the plans itself suggests, they act as data top-ups, meaning a user will get extra data on top of the existing prepaid plan.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X