ജിയോ 4 ജി ഡാറ്റ വൗച്ചറുകളിൽ ഇപ്പോൾ ഇരട്ടി ഡാറ്റയും മറ്റ് നെറ്റ്വർക്കുകളിലേക്കുള്ള കോളുകളും

|

ഇന്ത്യയിലെ മുൻനിര ടെലികോം കമ്പനിയായ റിലയൻസ് ജിയോ തങ്ങളുടെ പ്രീപെയ്ഡ് ഫോൺ ഉപഭോക്താക്കൾക്കായി നിരവധി പുതിയ പ്രീപെയ്ഡ് പ്ലാനുകൾ പുറത്തിറക്കിയിരുന്നു. എല്ലാ തരം ഉപയോക്താക്കളെയും ആകർഷിക്കുന്ന വിധത്തിലാണ് ജിയോയുടെ പ്ലാനുകൾ. ഇപ്പോഴിതാ ജിയോ തങ്ങളുടെ നിലവിലുള്ള 4 ജി ഡാറ്റ വൗച്ചറുകൾ പരിഷ്കരിച്ചിരിക്കുകയാണ്. കമ്പനി പുതുക്കിയ ജിയോ 4 ജി ഡാറ്റാ വൗച്ചറുകൾ ലിസ്റ്റുചെയ്തിട്ടുണ്ട്.

ജിയോ

ജിയോ തങ്ങളുടെ 251 രൂപ ഡാറ്റാ വൗച്ചറിൽ കമ്പനി ഒരു മാറ്റവും വരുത്തിയിട്ടില്ല. താരിഫ് വർദ്ധനയ്ക്ക് മുമ്പ് റിലയൻസ് ജിയോയിൽ നിന്നുള്ള 4 ജി ഡാറ്റാ വൗച്ചറുകൾ കമ്പനി അവതരിപ്പിച്ച ഐയുസി ടോപ്പ്-അപ്പുകളേക്കാൾ മോശം ആനുകൂല്യങ്ങളാണ് നൽകിയിരുന്നത്. ഐയുസി ടോപ്പ്-അപ്പുകൾ ഓരോ 10 രൂപയ്ക്കും 1 ജിബി ഡാറ്റ ആനുകൂല്യവും ഉപയോക്താക്കൾക്ക് നൽകുന്നു. ജിയോയുടെ 11 രൂപ, 21 രൂപ, 51 രൂപ, 101 രൂപ എന്നിങ്ങനെയുള്ള ജിയോ 4 ജി ഡാറ്റാ വൗച്ചറുകൾ മുമ്പ് നൽകിയിരുന്ന ഡാറ്റ ആനൂകൂല്യത്തിന്റെ ഇരട്ടിയാണ് ഇപ്പോൾ നൽകുന്നത്.

11 രൂപ, 21 രൂപ വൌച്ചറുകൾ

11 രൂപ, 21 രൂപ വൌച്ചറുകൾ

11 രൂപയുടെ ജിയോ പ്രീപെയ്ഡ് ബൂസ്റ്റർ പായ്ക്ക് പ്ലാൻ നിങ്ങൾക്ക് നിലവിലുള്ള പ്ലാനിന്റെ വാലിഡിറ്റി കാലാവധി വരെ വാലിഡിറ്റി നൽകുന്ന പ്ലാനാണ്. 800 എംബി ഡാറ്റയും 75 മിനിറ്റ് മറ്റ് നെറ്റ്വർക്കിലേക്കുള്ള കോളിങും ഈ പ്ലാനിലൂടെ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇനി 21 രൂപയുടെ പ്രീപെയ്ഡ് ബൂസ്റ്റർ പ്ലാൻ പരിശോധിച്ചാൽ ഈ പ്ലാനിലൂടെ ഉപയോക്താവിന് 2 ജിബി ഡാറ്റയും 200 മിനിറ്റ് മറ്റ് നെറ്റ്വർക്കിലേക്കുള്ള വോയിസ് കോളിങും ലഭിക്കും.

കൂടുതൽ വായിക്കുക: 10 രൂപയിൽ ആരംഭിക്കുന്ന ജിയോയുടെ ഐയുസി ടോപ്പ് അപ്പുകളിൽ മികച്ച ആനുകൂല്യങ്ങൾകൂടുതൽ വായിക്കുക: 10 രൂപയിൽ ആരംഭിക്കുന്ന ജിയോയുടെ ഐയുസി ടോപ്പ് അപ്പുകളിൽ മികച്ച ആനുകൂല്യങ്ങൾ

51 രൂപയുടെ വൌച്ചർ

51 രൂപയുടെ വൌച്ചർ

21 രൂപയുടെ പ്ലാനിന്റെ വാലിഡിറ്റി നിലവിലുള്ള മറ്റ് സ്ഥിരം പ്ലാനിനെ ആശ്രയിച്ചിരിക്കും. 51 രൂപയുടെ ജിയോ പ്രീപെയ്ഡ് ബൂസ്റ്റർ പായ്ക്കിലൂടെ ഉപയോക്താവിന് 6 ജിബി വരെയുള്ള ഡാറ്റ ആനുകൂല്യങ്ങളാണ് കമ്പനി നൽകുന്നത്. 51 രൂപയുടെ ഈ പ്ലാൻ 500 മിനിറ്റ് മറ്റ് നെറ്റ്വർക്കിലേക്ക് വോയ്‌സ് കോളിംഗ് ആനൂകൂല്യവും നൽകുന്നു.

101 രൂപയുടെ വൌച്ചർ

101 രൂപയുടെ വൌച്ചർ

101 രൂപയുടെ അൺലിമിറ്റഡ് ജിയോ പ്രീപെയ്ഡ് ബൂസ്റ്റർ പായ്ക്ക് പ്ലാനിലൂടെ 12 ജിബി ഡാറ്റയും 1000 മിനിറ്റ് മറ്റ് നെറ്റ്വർക്കിലേക്കുള്ള വോയ്‌സ് കോളിംഗ് ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പ്ലാനിന്റെ വാലിഡിറ്റി മുമ്പത്തെ പായ്ക്കുകൾ പോലെ തന്നെ നിലവിലുള്ള പ്ലാനിന്റെ വാലിഡിറ്റിയെ ആശ്രയിച്ചിരിക്കും. പരിഷ്‌കരിച്ച 4 ജി ഡാറ്റാ വൗച്ചറുകൾക്കൊപ്പം അൺലിമിറ്റഡ് ജിയോ-ടു-ജിയോ വോയ്‌സ് കോളിംഗ് ആനുകൂല്യം നൽകുന്നുണ്ടോ എന്ന കാര്യം വ്യക്തമല്ല.

പരിധി

മുകളിൽ പറഞ്ഞിരിക്കുന്ന ഡാറ്റാ വൌച്ചറുകളുടെയെല്ലാം പരിധി കഴിഞ്ഞതിന് ശേഷം ഇന്റർനെറ്റിന്റെ വേഗത 64 കെബിപിഎസായി കുറയ്ക്കും. മറ്റ് ജിയോ പ്ലാനുകളെപ്പോലെ ഡാറ്റ വൌച്ചറുകൾക്കൊപ്പവും അധിക ആനുകൂല്യമായി ജിയോ അപ്ലിക്കേഷനുകളിലേക്ക് സൌജന്യ ആക്സസ് ലഭ്യമാണ്. പ്ലാനിനൊപ്പം സൌജന്യ എസ്എംഎസ് ജിയോ ട്യൂൺ പോലുള്ള മറ്റ് ആനുകൂല്യങ്ങൾ കമ്പനി നൽകുന്നില്ല.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ 200 രൂപയിൽ താഴെ വിലയുള്ള മികച്ച പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ 200 രൂപയിൽ താഴെ വിലയുള്ള മികച്ച പ്ലാനുകൾ

ജിയോ 251 രൂപ ഡാറ്റാ വൗച്ചറിൽ മാറ്റമില്ല

ജിയോ 251 രൂപ ഡാറ്റാ വൗച്ചറിൽ മാറ്റമില്ല

ജിയോയുടെ ജനപ്രിയ ഡാറ്റ വൌച്ചറാണ് 251 രൂപയുടെ വൗച്ചർ. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കും. പക്ഷേ കോളിംഗ്, എസ്എംഎസ് ആനുകൂല്യങ്ങൾ ഈ പ്ലാനിനൊപ്പം നൽകാൻ കമ്പനി ഇപ്പോഴും തയ്യാറായിട്ടില്ല. ഔട്ട്‌ഗോയിംഗ് വോയ്‌സ് കോളുകൾ ചെയ്യുന്നതിന് ഉപയോക്താക്കൾ നിലവിലുള്ള ഒരു ഇന്റർകണക്ട് യൂസ് ചാർജ് (ഐയുസി) ടോപ്പ്-അപ്പ് വൗച്ചർ റീചാർജ് ചെയ്യേണ്ടതായി വരും.

Best Mobiles in India

Read more about:
English summary
Telecom company Reliance Jio has launched several new prepaid plans for its prepaid phone customers of late, but it has now revised the existing 4G Data Vouchers. Reliance Jio has listed out revised Jio 4G Data Vouchers which are available to the subscribers for a long time now. The company did not make any changes to the Rs 251 data voucher though.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X