ജിയോക്കായി ഇനി തിരക്ക് വേണ്ട: ഓണ്‍ലൈനായി സിം വീട്ടിലെത്തും!

Written By:

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥന്‍ മുകേഷ് അംബാനി തുടങ്ങിയ ഏറ്റവും പുതിയ 4ജി മൊബൈല്‍ സേവനമാണ് ജിയോ 4ജി. ജിയോ ഉപഭോക്താക്കള്‍ ഇത്രയേറെ ആഗ്രഹിക്കാന്‍ അതില്‍ പല ഘടകങ്ങളും ഉണ്ട്. അതില്‍ ഒന്നാണ് ജിയോയുടെ സ്പീഡ്. 10 എംബി/ സെക്കന്‍ഡ് വരെ സ്പീഡുളള ഹൈസ്പീഡ് ഇന്റര്‍നെറ്റ് ഉപയോഗിക്കാം. കൂടാതെ ജിയോയുടെ പ്രിവ്യൂ ഓഫര്‍ കൂടി വന്നപ്പോഴാണ് ജനം അവരിലേയ്ക്ക് കൂടുതല്‍ ആകര്‍ഷിച്ചത്.

ജിയോ സ്പീഡ് കുറഞ്ഞോ? വ്യക്തമായ കാരണങ്ങള്‍!

ജിയോക്കായി ഇനി തിരക്ക് വേണ്ട: ഓണ്‍ലൈനായി സിം വീട്ടിലെത്തും!

4ജി തരംഗമുയര്‍ത്തിയ റിലയന്‍സ് ജിയോ സിം കിട്ടാതെ പരിഭവിക്കുന്നവര്‍ ഒരുപാട് ഉണ്ട്. റിലയല്‍സ് ഡിജിറ്റല്‍ സ്റ്റോറിനു മിന്‍പില്‍ ക്യൂ നിന്നിട്ടും സിം കിട്ടാത്തതില്‍ പലര്‍ക്കും രോക്ഷമുണ്ട്. അതിനിടയിലാണ് ജിയോ സിം ഓണ്‍ലൈന്‍ വഴി വീട്ടില്‍ എത്തിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. അത് എങ്ങനെയാണെന്നു നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജിയോ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

ജിയോ സിം ലഭിക്കാനായി ആദ്യം നിങ്ങള്‍ റിലയല്‍സ് ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അവിടെ നിങ്ങളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുളള എല്ലാ വിവരങ്ങളും നല്‍കുക.

ഹോം ഡലിവറി ഉണ്ടോ ഇല്ലയോ?

ഇപ്പോള്‍ വെബ്‌സൈറ്റു വഴി ലൊക്കേഷന്‍ കാണാവുന്നതാണ്. അതായത് ഹോ ഡലിവറി ലഭ്യമാണ് എന്ന് കാണിക്കുന്നു.

റിലയന്‍സ് ജിയോയുടെ സ്പീഡ് കൂട്ടന്‍ എളുപ്പവഴികള്‍!

കമ്പനി പ്രതിനിധികള്‍ വീടുകളില്‍ കൊണ്ടു വരും

ആധാര്‍കാര്‍ഡ് കൈയ്യില്‍ ഉണ്ടെങ്കില്‍ മറ്റു പ്രശ്‌നങ്ങള്‍ ഇല്ലാതെ ജിയോ സൈറ്റില്‍ പേരു വിവരങ്ങള്‍ നല്‍കിയാല്‍ കമ്പനി പ്രതിനിധികള്‍ വീടുകളില്‍ ജിയോ സിം കൊണ്ടു വരുന്നതാണ്.

വേരിഫിക്കേഷന്‍ വീട്ടില്‍ തന്നെ ആയിരിക്കും

ഒന്ന് നിങ്ങളുടെ വിരലടയാള പരിശോധന ആയിരിക്കും. ആ സമയം നിങ്ങള്‍ വീട്ടില്‍ ഉണ്ടായിരിക്കണം. സിം ആക്ടിവേറ്റ് ആകാന്‍ അധികസമയവും എടുക്കില്ല.

ആന്‍ഡ്രോയിഡ് ഫോണില്‍ ടൈപ്പ് ചെയ്യാതെ എങ്ങനെ വാട്ട്‌സാപ്പ് മെസേജ് അയയ്ക്കാം?

സിം ആക്ടിവേറ്റ് ആകുന്നു

കമ്പനി പ്രതിനിധികള്‍ സിം കാര്‍ഡ് നല്‍കി പോകുമ്പോള്‍ തന്നെ സിം ആക്ടിവേറ്റ് ആകുന്നതാണ്. ഉടന്‍ തന്നെ നിങ്ങള്‍ക്ക് വെല്‍ക്കം ഓഫറും ആസ്വദിക്കാം.

വെല്‍ക്കം ഓഫര്‍

ഡിസംബര്‍ 31 വരെയാണ് ജിയോയുടെ വെല്‍ക്കം ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ നിങ്ങള്‍ക്ക് 4ജി ഇന്റര്‍നെറ്റ് ഡാറ്റ, ഫ്രീ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, എസ്എംഎസ് എന്നിവ ലഭിക്കുന്നു.

വെല്‍ക്കം ഓഫര്‍ വീണ്ടും നീട്ടി

റിലയല്‍സ് 4ജി ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്, അതായയ് വെല്‍ക്കം ഓഫര്‍ 2017 മാര്‍ച്ച് വരെ ആസ്വദിക്കാം.

എല്ലാ ദിവസവും 4ജി ഡാറ്റ സൗജന്യം

മാര്‍ച്ച് 2017 വരെ ജിയോ ഉപഭോക്താക്കള്‍ക്ക് 4ജി ഡാറ്റ സൗജന്യമായി എല്ലാ ദിവസവും ഉപയോഗിക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Telecom Talk reports that Reliance Jio may introduce an online portal where interested consumers can sign up to book a SIM card.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot