5 ജിക്കായി ജിയോ ഒരുക്കുന്നത് വലിയ സന്നാഹങ്ങൾ; പദ്ധതി ആരംഭിക്കാൻ വൈകും

|

വയർലെസ് കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്കുകളിലെ അടുത്ത തലമുറയെന്ന് വിശേഷിപ്പിക്കാവുന്ന 5 ജി സാങ്കേതികവിദ്യയ്ക്കായി ലോകം മുഴുവൻ ഒരുങ്ങുകയാണ്. 4 ജി വേഗതയേക്കാൾ 20 മടങ്ങ് വേഗതയുള്ളതാണ് 5ജി നെറ്റ്വക്കുകൾ എന്നാണ് റിപ്പോർട്ടുകൾ. 5 ജി കണക്റ്റിവിറ്റിയുടെ വരവ് ഇന്റർനെറ്റ് ഉപഭോഗത്തെ മാത്രമല്ല പ്രോത്സാഹിപ്പിക്കുന്നത്. അത് ആരോഗ്യ ഇൻഷുറൻസ്, ഓട്ടോമൊബൈൽ, വിആർ, എഐ, ഐഒടി തുടങ്ങിയവയ്ക്കും വ്യവസായങ്ങൾക്കുമെല്ലാം 5ജി ഉത്തേജകമാകും.

ഇന്ത്യയിൽ 5 ജി
 

ഇന്ത്യയിൽ 5 ജി

മറ്റ് രാജ്യങ്ങളെപ്പോലെ 2020 ഓടെ ഇന്ത്യയിലും 5 ജി കണക്റ്റിവിറ്റി ലഭ്യമാകുമെന്നായിരുന്നു കരുതിയിരുന്നത്. രാജ്യത്തെ ടെലികോം ഓപ്പറേറ്റർമാരും ഇതിനായി തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നു. രാജ്യത്തുടനീളം 5 ജി നടപ്പാക്കാനുള്ള പദ്ധതിയുടെ ട്രയൽ ഘട്ടത്തിനായുള്ള തയ്യാറെടുപ്പുകളാണ് കമ്പനികൾ ആരംഭിച്ചത്.

കൂടുതൽ വായിക്കുക: റിലയൻസ് ജിയോയുടെ വീഡിയോ കോൺഫറൻസിംഗ് ആപ്പ് ഉടൻ പുറത്തിറങ്ങും

റിലയൻസ് ജിയോ

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം ഓപ്പറേറ്ററായ റിലയൻസ് ജിയോയും 5ജി നെറ്റ്വർക്ക് വികസിപ്പിക്കാനായി തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നു. ഈ വർഷം ആദ്യം, ജിയോ 5ജിയുമായി ബന്ധപ്പെട്ട സ്വന്തം ഡിസൈനിലും സാങ്കേതികവിദ്യയിലും പരീക്ഷണങ്ങൾ നടത്താൻ സർക്കാരിനോട് അനുമതി തേടിയിരുന്നു.

5 ജിക്കായി തയ്യാറെടുത്ത് ജിയോ

5 ജിക്കായി തയ്യാറെടുത്ത് ജിയോ

റിലയൻസ് ജിയോ ഇന്ത്യയിൽ 5 ജി നെറ്റ്വർക്ക് വികസിപ്പിക്കൽ വേഗത്തിലാക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കി വരികയായിരുന്നു. 5 ജി നെറ്റ്‌വർക്കുകൾ വിന്യസിക്കുന്നതിന് സ്വന്തം സാങ്കേതിക വിദ്യ, ഇൻഫ്രാസ്ട്രക്ചർ, ഉപകരണങ്ങൾ എന്നിവ എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ച് ജിയോയ്ക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. റിപ്പോർട്ടുകൾ പ്രകാരം ജിയോ ഈ സാങ്കേതികവിദ്യകളുടെയും ഡിസൈനുകളുടെയും നിർമ്മാണം തേർഡ് പാർട്ടി കമ്പനികൾക്ക് ഔട്ട്‌സോഴ്‌സ് ചെയ്യും.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ 400 രൂപയിൽ താഴെ വിലയുള്ല മികച്ച പ്ലാനുകൾ

5 ജി ട്രയലുകൾ
 

5 ജി ട്രയലുകൾക്കായി രാജ്യത്തെ 4 ജി നെറ്റ്‌വർക്ക് പ്രവർത്തനങ്ങൾക്ക് ജിയോയെ സപ്പോർട്ട് ചെയ്യുന്നത് സാംസങ് ആണ്. 5 ജി, ഐഒടി എന്നിവ മെച്ചപ്പെടുത്തുന്നതിനായി ജിയോ യുഎസ് ടെക് കമ്പനിയായ റാഡിസിസിന്റെ സേവനങ്ങളാണ് ഉപയോഗിക്കുക. 5 ജി സാങ്കേതികവിദ്യ വികസിപ്പിക്കാനായി ജിയോ വലിയ സന്നാഹങ്ങളാണ് ഒരുക്കുന്നത് എന്നതിന്റെ തെളിവുകളാണ് ഇത്. ജി നെറ്റ്വർക്കുകളും കുറഞ്ഞ നിരക്കിൽ ഡാറ്റയും നൽകികൊണ്ട് ഇന്ത്യൻ ടെലിക്കോം രംഗത്തെ മാറ്റിമറിച്ച കമ്പനിയാണ് ജിയോ എന്നതുകൊണ്ട് തന്നെ 5ജി നെറ്റ്വർക്കുകളുടെ കാര്യത്തിലും കമ്പനി മറ്റ് ഓപ്പറേറ്റമാരെക്കാളും വളരെ മുന്നിലാണ്.

ലോക്ക്ഡൌൺ

കൊറോണ വൈറസ് ലോക്ക്ഡൌൺ എല്ലാ വ്യവസായങ്ങളെയും ബാധിച്ചതിനാൽ ഇന്ത്യയിലെ 5 ജി റോൾഔട്ട് ഇനിയും വൈകുമെന്നാണ് റിപ്പോർട്ടുകൾ. ഇതുകൊണ്ട് തന്നെ എല്ലാ സന്നാഹങ്ങളും ഒരുക്കുന്ന ജിയോയ്ക്ക് പോലും 5 ജി കണക്റ്റിവിറ്റി ആരംഭിക്കുന്നതിൽ കാലതാമസമുണ്ടായേക്കും. വരും മാസങ്ങളിൽ റിലയൻസ് ജിയോ 5ജി നെറ്റ്വർക്ക് സംബന്ധിച്ച വെളിപ്പെടുത്തലുകൾ നടത്തിയേക്കും. എന്താലായും ഈ വർഷം ജി ട്രയൽ നടക്കുമോ എന്ന കാര്യം പോലും നിലവിലെ സാഹചര്യത്തിൽ സംശയമാണ്.

കൂടുതൽ വായിക്കുക: റിലയൻസ് ജിയോയുടെ 200 രൂപയിൽ താഴെ വിലയുള്ള മികച്ച പ്ലാനുകൾ

Most Read Articles
Best Mobiles in India

Read more about:
English summary
Of late, we have seen massive developments in the wireless communication networks with the most talked being the highly-anticipated 5G technology. Well, 5G, the next-generation mobile connectivity is all set to revolutionize the world around us as it is touted to be 20 times faster than 4G speeds. In addition to the faster internet speeds, the advent of 5G connectivity will be a catalyst for the progress of industries such as healthcare, automobiles, VR, AI, IoT and others.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X