Reliance Jio: ജിയോ ഐയുസി നിരക്കുകൾ ഈടാക്കുന്നത് ഒരു വർഷം കൂടി തുടരും

|

ഡാറ്റയിലും കോളിംഗിലും മികച്ച ആനുകൂല്യങ്ങൾ നൽകുന്ന ടെലിക്കോം ഓപ്പറേറ്ററാണ് റിലയൻസ് ജിയോ. മറ്റ് ടെലികോം ഓപ്പറേറ്റർമാരുടെ നെറ്റ്വർക്കിലേക്ക് വിളിക്കുമ്പോൾ ആ ഓപ്പറേറ്റർമാക്ക് ഐയുസി നിരക്കായി ജിയോ നൽകേണ്ട മിനുറ്റിന് 6 പൈസ എന്ന ഐയുസി നിരക്ക് 2019 നവംബർ മുതൽ ജിയോ ഉപയോക്താക്കളിൽ നിന്ന് ഈടാക്കാൻ ആരംഭിച്ചു. മറ്റൊരു ടെലിക്കോം ഓപ്പറേറ്ററും നടപ്പാക്കാത്ത വിധത്തിലുള്ള പരിഷ്കരണമായിരുന്നു ഇത്.

ടെലിക്കോം വിപണി

ടെലിക്കോം വിപണിയിൽ ജിയോയെ പിന്നിലാക്കാനുള്ള അവസരമായി ഐയുസി നിരക്കുകളെ മറ്റ് ഓപ്പറേറ്റർമാർ കണ്ടു. പക്ഷേ പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം നിശ്ചിത മിനുറ്റ് മറ്റ് നെറ്റ്വർക്കിലേക്ക് കോളുകൾ നൽകിയും ഐയുസി കോളുകൾക്ക് പ്രത്യേക ടോപ്പ് അപ്പുകൾ അവതരിപ്പിച്ചും ജിയോ ഉപയോക്താക്കളെ പിടിച്ചു നിർത്തി. ഇപ്പോഴിതാ അടുത്ത ഒരു വർഷം കൂടി ഐയുസി നിരക്കുകൾ ഉപയോക്താക്കളിൽ നിന്ന് ഈടാക്കുമെന്നാണ് കമ്പനി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഇതന്റെ കാരണങ്ങൾ പരിശോധിക്കാം.

ഐയുസി നിരക്ക് ഒരു വർഷം കൂടി നീട്ടി

ഐയുസി നിരക്ക് ഒരു വർഷം കൂടി നീട്ടി

നിശ്ചിത മിനിറ്റിനപ്പുറമുള്ള മറ്റ്നെറ്റ്വർക്കിലേക്കുള്ള കോളുകൾക്ക് മിനുറ്റിന് 6 പൈസ ഈടാക്കാൻ ആരംഭിച്ച അവസരത്തിൽ 2020 ജനുവരിയോടെ ഐയുസി നിരക്കുകൾ ട്രായ് എടുത്ത് മാറ്റുമെന്ന പ്രതീക്ഷയായിരുന്നു ജിയോയ്ക്ക് ഉണ്ടായിരുന്നത്. ഐയുസി നിരക്കുകൾ ഈടാക്കുന്നത് ട്രായ് ഒരു വർഷത്തേക്ക് കൂടി നീട്ടി. വിളിക്കുന്ന ഉപയോക്താവിന്റെ നെറ്റ്വർക്ക് ഓപ്പറേറ്റർ കോൾ സ്വീകരിക്കുന്ന ഉപയോക്താവിന്റെ നെറ്റ്വർക്ക് ഓപ്പറേറ്ററിന് നൽകേണ്ട തുകയാണ് ഐയുസി നിരക്കുകൾ.

കൂടുതൽ വായിക്കുക: വരുമാനത്തിലും വരിക്കാരുടെ എണ്ണത്തിലും ജിയോ തന്നെ ഒന്നാമൻകൂടുതൽ വായിക്കുക: വരുമാനത്തിലും വരിക്കാരുടെ എണ്ണത്തിലും ജിയോ തന്നെ ഒന്നാമൻ

എന്തുകൊണ്ട് ജിയോ മാത്രം?

എന്തുകൊണ്ട് ജിയോ മാത്രം?

എന്തുകൊണ്ടാണ് ജിയോ മാത്രം വരിക്കാരിൽ നിന്ന് ഐ‌യു‌സി ഈടാക്കുന്നത് എന്ന ചോദ്യം പലപ്പോഴും ഉയർന്ന് കേൾക്കാറുണ്ട്. ഏറ്റവും വരിക്കാരുള്ള ഓപ്പറേറ്ററാണ് ജിയോ. കുറഞ്ഞ നിരക്കിലാണ് ജിയോ ഉപയോക്താക്കൾക്ക് സേവനങ്ങൾ ലഭ്യമാക്കുന്നത്. വരിക്കാരുടെ എണ്ണം വർദ്ധിച്ചതോടെ മറ്റ നെറ്റ്വർക്കിലേക്കുള്ള കോളുകളുടെ എണ്ണവും വർദ്ധിച്ചു. ഇത്തരം കോളുകൾക്ക് നൽകേണ്ട ഐയുസി നിരക്ക് കമ്പനിക്ക് വലിയ തലവേദനയായി മാറി. മറ്റ് നെറ്റ്വർക്കുകളെക്കാൾ ഐയുസി നിരക്കിൽ നഷ്ടം സംഭവിക്കുന്ന കമ്പനിയായി മാറിയതോടെയാണ് ജിയോ ഐയുസി നിരക്കുകൾ ഉപയോക്താവിൽ നിന്നും ഈടാക്കാൻ ആരംഭിച്ചത്.

ട്രായ് ഐയുസി നിരക്ക് എടുത്തുമാറ്റുമോ

ട്രായ് ഐയുസി നിരക്ക് എടുത്തുമാറ്റുമോ

ടെലികോം വ്യവസായത്തിലെ എല്ലാ നിയന്ത്രണങ്ങൾക്കും മേൽനോട്ടം വഹിക്കുന്ന ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഐയുസി നിരക്കുകൾ ഒഴിവാക്കുന്നതിനെകുറിച്ച് കമ്പനികളുമായി ആലോചിച്ചിരുന്നു. മറ്റ് നെറ്റ്വർക്കിലേക്ക് കോളുകൾ വിളിക്കുമ്പോൾ കമ്പനികൾ തമ്മിൽ നൽകേണ്ടി വരുന്ന മിനുറ്റിന് 6 പൈസ എന്ന നിരക്ക് ഒഴിവാക്കണമെന്നാണ് ട്രായുടെ അഭിപ്രായം. 2019 ഡിസംബറോടെ ഐയുസി നിരക്ക് ഒഴിവാക്കേണ്ടതായിരുന്നു. പക്ഷേ ഒരു വർഷത്തേക്ക് കൂടി ട്രായ് ഐയുസി നിരക്കുകൾ ഈടാക്കുന്നത് നീട്ടി.

ജിയോ

ജിയോ ഒഴികെയുള്ള കമ്പനികൾക്ക് ഐയുസി നിരക്കുകളിലൂടെ വരുമാനം ലഭിക്കുന്നുണ്ട്. 2ജി നെറ്റ്വർക്കുകൾ അധികമായി ഉപയോഗിക്കുന്ന പല ഉപയോക്താക്കളും രാജ്യത്തിന്റെ പലഭാഗത്തും മറ്റ് നെറ്റ്വർക്കുകൾക്ക് ഉണ്ട്. പക്ഷേ ജിയോയെ സംബന്ധിച്ച് ഐയുസി നിരക്കുകൾ ഈടാക്കുന്നത് ഏറെ നഷ്ടമുണ്ടാക്കുന്ന കാര്യമാണ്. അതുകൊണ്ട് തന്നെയാണ് ഉപയോക്താക്കളിൽ നിന്ന് ഈ നിരക്ക് ഈടാക്കാൻ കമ്പനി തീരുമാനിച്ചത്. ഇനി ഒരു വർഷം കൂടി ഐയുസി നിരക്കുകൾ തുടരാനാണ് ട്രായ് തീരുമാനം. അതുകൊണ്ട് ട്രായ് ഇക്കാര്യത്തിൽ മാറ്റം വരുത്തുന്നത് വരെ ജിയോയും ഐയുസി നിരക്ക് ഈടാക്കുന്നത് തുടരും.

കൂടുതൽ വായിക്കുക: ജിയോ ഡാറ്റ ലിമിറ്റ് തീർന്നാൽ കുറഞ്ഞ നിരക്കിൽ കൂടുതൽ ഡാറ്റ നേടാനുള്ള വഴി ഇതാണ്കൂടുതൽ വായിക്കുക: ജിയോ ഡാറ്റ ലിമിറ്റ് തീർന്നാൽ കുറഞ്ഞ നിരക്കിൽ കൂടുതൽ ഡാറ്റ നേടാനുള്ള വഴി ഇതാണ്

Best Mobiles in India

Read more about:
English summary
The subscribers of Reliance Jio usually are the ones who get to enjoy the best benefits when it comes to data and calling. However, in November 2019 things took an ugly turn when Reliance Jio subscribers were charged with 6 paise per minute charge for making calls to subscribers of other telecom operators. This meant that the Reliance Jio customers making calls on their network would not have to pay anything extra whereas to make calls to other telecom networks, they would have to shell out 6 paise per minute.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X