ജനുവരിയിൽ നേട്ടം കൊയ്ത് ജിയോ; 65 ലക്ഷം പുതിയ വരിക്കാരെ നേടി

|

റിലയൻസ് ജിയോയുടെ വരിക്കാരുടെ എണ്ണം വൻതോതിൽ വർദ്ധിക്കുകയാണ്. 2020 ജനുവരിയിൽ കമ്പനി 6.5 ദശലക്ഷം വരിക്കാരെ പുതുതായി നെറ്റ്വർക്കിലേക്ക് ചേർത്തു. 2019 ഡിസംബറിൽ റിലയൻസ് ജിയോ താരിഫ് വർദ്ധിപ്പിച്ചുവെങ്കിലും ഈ വർദ്ധനവ് വിപണിയിൽ ജിയോയ്ക്ക് തിരിച്ചടി ഉണ്ടാക്കിയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ കണക്കുകൾ. ഡിസംബറിൽ ജിയോയുടെ പുതിയ വരിക്കാരുടെ എണ്ണത്തിൽ കുറവ് ഉണ്ടായിരുന്നെങ്കിലും ജനുവരിയിൽ പ്രതാപം തിരിച്ച് പിടിച്ചിരിക്കുകയാണ് കമ്പനി.

എയർടെൽ
 

രാജ്യത്തെ പ്രമുഖ ടെലിക്കോം ഓപ്പറേറ്റർമാരായ എയർടെല്ലിന്റെയും വോഡഫോൺ ഐഡിയയുടെയും കണക്കുകൾ പരിശോധിച്ചാൽ, എയർടെൽ 0.85 ദശലക്ഷം ഉപയോക്താക്കളെ പുതുതായി ചേർത്തു. വോഡഫോൺ ഐഡിയയ്ക്ക് 3.62 ദശലക്ഷം ഉപഭോക്താക്കളെ നഷ്ടപ്പെട്ടു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട ഏറ്റവും പുതിയ ഡാറ്റ പ്രകാരം റിലയൻസ് ജിയോയുടെ ജനുവരിയിലെ ഉപയോക്താക്കളുടെ എണ്ണം 376.67 ദശലക്ഷം ആണ്. ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയ്ക്ക് യഥാക്രമം 328.15 ദശലക്ഷവും 328.98 ദശലക്ഷവും വരിക്കാരാണ് ഉള്ളത്.

ജിയോയ്ക്ക് നാലാം സാമ്പത്തിക പാദത്തിൽ 388 ദശലക്ഷം വരിക്കാർ

ജിയോയ്ക്ക് നാലാം സാമ്പത്തിക പാദത്തിൽ 388 ദശലക്ഷം വരിക്കാർ

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോയ്ക്ക് ചുരുങ്ങിയ കാലയളവിൽ ധാരാളം വരിക്കാരെ നേടാനായിട്ടുണ്ട്. നാലാം സാമ്പത്തിക പാദത്തിലെത്തുമ്പോൾ 388 ദശലക്ഷം വരിക്കാരാണ് ജിയോക്ക് ഉള്ളത്. ഭാരതി എയർടെല്ലും വോഡഫോൺ ഐഡിയയും ഇതുവരെ നാലാം സാമ്പത്തിക പാദത്തിലെ കണക്കുകൾ വെളിപ്പെടുത്തിയിട്ടില്ല. മൂന്നാം പാദത്തിൽ ഭാരതി എയർടെല്ലിനും വോഡഫോൺ ഐഡിയയ്ക്കും യഥാക്രമം 283.04 ദശലക്ഷവും 304 ദശലക്ഷവും വരിക്കാരാണ് ഉള്ളത്.

കൂടുതൽ വായിക്കുക: ദിവസവും രണ്ട് ജിബി ഡാറ്റ നൽകുന്ന പുതിയ വാർഷിക പ്ലാനുമായി ജിയോ

ആക്ടീവ് ഉപയോക്താക്കൾ കൂടുതൽ എയർടെല്ലിന്

ആക്ടീവ് ഉപയോക്താക്കൾ കൂടുതൽ എയർടെല്ലിന്

ടെലികോം ശൃംഖലയിലെ ആക്ടീവ് വരിക്കാരുടെ എണ്ണം നിർണ്ണയിക്കുന്നതിൽ നിർണായക ഘടകങ്ങളിലൊന്നായ വിസിറ്റർ ലൊക്കേഷൻ രജിസ്റ്റർ (വിഎൽആർ) പ്രകാരം ഭാരതി എയർടെലിന് 95.7 ശതമാനം സജീവ ഉപയോക്താക്കളുണ്ടെന്നും വോഡഫോൺ ഐഡിയ, റിലയൻസ് ജിയോ എന്നിവയ്ക്ക് 90.36 ശതമാനവും 82.26 ശതമാനം സജീവ ഉപയോക്താക്കളുമുണ്ടെന്നും ട്രായ് വെളിപ്പെടുത്തി. ജിയോയുടെ ആക്ടീവ് യൂസേഴ്സിന്റെ എണ്ണം കുറവായി തന്നെ തുടരുന്നുവെന്നത് ശ്രദ്ധേയമാണ്.

റിലയൻസ് ജിയോയുടെ വിപണി വിഹിതം 32.56 ശതമാനം ഉയർന്നു
 

റിലയൻസ് ജിയോയുടെ വിപണി വിഹിതം 32.56 ശതമാനം ഉയർന്നു

ട്രായ് പുറത്തുവിട്ട ടെൽകോ സബ്സ്ക്രൈബർ ഡാറ്റ പ്രകാരം റിലയൻസ് ജിയോയുടെ വിപണി വിഹിതം 32.14 ശതമാനത്തിൽ നിന്ന് 32.56 ശതമാനമായി ഉയർന്നു. ഭാരതി എയർടെല്ലിന്റെയും വോഡഫോൺ ഐഡിയയുടെയും വിപണി വിഹിതം കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കുറഞ്ഞു. ഭാരതി എയർടെല്ലിന്റെ വിപണി വിഹിതം 28.38 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ മാസം ഇത് 28.43 ശതമാനമായിരുന്നു.

വോഡഫോൺ

വോഡഫോൺ ഐഡിയയുടെ വിപണി വിഹിതം 28.89 ശതമാനത്തിൽ നിന്ന് 28.45 ശതമാനമായി കുറഞ്ഞു. ഇന്ത്യയിൽ മൊബൈൽ ഉപയോക്താക്കളുടെ എണ്ണം ജനുവരിയിൽ 5 ദശലക്ഷം മുതൽ 1.156 ബില്യൺ വരെയായി ഉയർന്നുവെന്നും ട്രായ് വ്യക്തമാക്കി. ലോക്ക്ഡൗൺ കാലയളവിൽ ഇന്ത്യയിലെ മൊബൈൽ ഉപയോക്താക്കളുടെ എണ്ണം വർദ്ധിക്കാനാണ് സാധ്യത. മാർച്ച് ഏപ്രിൽ മാസങ്ങളിലെ കണക്കുകളിൽ ഇത് വ്യക്തമാകും.

കൂടുതൽ വായിക്കുക: ജിയോയുടെ ഒരുമാസം വാലിഡിറ്റിയുള്ള മികച്ച ഡാറ്റ പ്ലാനുകൾ

Most Read Articles
Best Mobiles in India

Read more about:
English summary
Reliance Jio is aggressively expanding its subscriber base in India. The telco giant has added 6.5 million subscribers in January 2020. Even though Reliance Jio increased the tariff back in December 2019, subscribers accepted the increase rates and opted for the services of Reliance Jio. Talking about Bharti Airtel and Vodafone Idea, Airtel added 0.85 million users, whereas Vodafone Idea lost 3.62 million customers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X