Home
News

ദിവസവും 2ജിബി വരെ ഡാറ്റ നൽകുന്ന ജിയോ, എയർടെൽ, വോഡഫോൺ വാർഷിക പ്ലാനുകൾ

മുൻ നിര ടെലിക്കോം ഓപ്പറേറ്റർമാരായ റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ എന്നിവ ഉപയോക്താക്കൾക്കായി മികച്ച പ്രീപെയ്ഡ് പ്ലാനകളാണ് അടുത്തിടെയായി അവതരിപ്പിക്കുന്നത്. ലോക്ക്ഡൌൺ കാലയളവിൽ ഡാറ്റ ഉപഭോഗം വർദ്ധിച്ചതിനാൽ കുറഞ്ഞ വിലയ്ക്ക് കൂടുതൽ ഡാറ്റ ആനുകൂല്യം നൽകുന്ന മികച്ച പ്ലാനുകൾ കമ്പനികൾ അവതരിപ്പിച്ചു. നിലവിലുണ്ടായിരുന്ന പല പ്ലാനുകളിലും മൂന്ന് കമ്പനികളും മാറ്റങ്ങൾ വരുത്തിയിട്ടുമുണ്ട്.

വാർഷിക പ്ലാൻ

റിലയൻസ് ജിയോ അടുത്തിടെയാണ് പുതിയൊരു വാർഷിക പ്ലാൻ പ്രഖ്യാപിച്ചത്. എയർടെൽ, വോഡഫോൺ എന്നിവയുടെ വാർഷിക പ്ലാനുകളോട് മത്സരിക്കുന്ന പ്ലാനാണ് ജിയോ പുറത്തിറക്കിയത്. ദീർഘകാല പ്ലാനുകൾ ഉപയോഗിക്കുന്നതിലൂടെ ഇടയ്ക്കിടെയുള്ള റീചാർജുകൾ ഒഴിവാക്കാം എന്നതിനൊപ്പം തന്നെ പ്രതിമാസ പ്ലാനുകളോട് താരതമ്യം ചെയ്യുമ്പോൾ സാമ്പത്തിക ലാഭവും വാർഷിക പ്ലാനുകളിലൂടെ ഉണ്ടാകും. വോഡഫോൺ, എയർടെൽ, ജിയോ എന്നിവയുടെ ദിവസവും 2ജിബി ഡാറ്റ വരെ നൽകുന്ന വാർഷിക പ്രീപെയ്ഡ് പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

റിലയൻസ് ജിയോ

റിലയൻസ് ജിയോ

കുറച്ച് ആഴ്ചകൾക്ക് മുമ്പ് റിലയൻസ് ജിയോ 2399 രൂപ വിലവരുന്ന പുതിയൊരു വാർഷിക പ്ലാൻ അവതരിപ്പിച്ചിരുന്നു. പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റയും ജിയോ ടു ജിയോ അൺലിമിറ്റഡ് കോളിംഗും മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 12,000 മിനിറ്റ് കോളുകളും നൽകുന്ന ഈ പ്ലാൻ ദിവസവും 100 എസ്എംഎസുകളും നൽകുന്നുണ്ട്. അധിക ആനുകൂല്യങ്ങളായി ജിയോ ആപ്സിന് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും പ്ലാനിലൂടെ ലഭിക്കും. 365 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്.

2121 രൂപ

ജിയോയുടെ മറ്റൊരു വാർഷിക പ്ലാൻ 2121 രൂപ വിലവരുന്ന പ്ലാനാണ്. ഇതിലൂടെ പ്രതിദിനം 1.5 ജിബി ഡാറ്റയും ജിയോ ടു ജിയോ അൺലിമിറ്റഡ് കോളിംഗും മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 12,000 മിനിറ്റ് സൌജന്യ കോളുകളും കമ്പനി നൽകുന്നു. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. 336 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ഈ പ്രീപെയ്ഡ് പ്ലാൻ ജിയോ അപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും വാഗ്ദാനം ചെയ്യുന്നു.

എയർടെൽ

എയർടെൽ

ജിയോ പുതിയ വാർഷിക പ്രീപെയ്ഡ് പ്ലാൻ പുറത്തിറക്കി ദിവസങ്ങൾ കഴിഞ്ഞപ്പോൾ, എയർടെല്ലും പുതിയൊരു വാർഷിക പ്ലാൻ അവതരിപ്പിച്ചു. 2498 രൂപ വിലയുള്ള പുതിയ വാർഷിക പ്രീപെയ്ഡ് പ്ലാനിലൂടെ ദിവസവും 2 ജിബി ഇന്റർനെറ്റ് ഡാറ്റ, 100 എസ്എംഎസ്, എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിംഗ് എന്നീ ആനുകൂല്യങ്ങളാണ് എയർടെൽ നൽകുന്നത്. 365 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിനുള്ളത്.

ZEE5

ZEE5 പ്രീമിയം, എയർടെൽ എക്സ്സ്ട്രീം, വിങ്ക് മ്യൂസിക് എന്നിവയിലേക്കുള്ള സൌജന്യ സബ്സ്ക്രിപ്ഷനും എയർടെല്ലിന്റെ വാർഷിക പ്ലാനിനൊപ്പം ലഭിക്കും. എയർടെൽ പ്ലാനിന് ജിയോ പ്രീപെയ്ഡ് പ്ലാനിനേക്കാൾ അൽപ്പം വില കൂടുതലാണ്. പക്ഷേ എയർടെൽ അൺലിമിറ്റഡ്കോളിംഗ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഡാറ്റയുടെ കാര്യത്തിൽ ഇരു കമ്പനികളുടെ പ്ലാനുകളും തുല്യമാണ്.

വോഡഫോൺ

വോഡഫോൺ

വോഡഫോൺ അടുത്തിടെ വാർഷിക പ്രീപെയ്ഡ് പ്ലാനുകളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കമ്പനിക്ക് നിലവിൽ 2399 രൂപയുടെ വാർഷിക പ്ലാൻ ഉണ്ട്. ഈ പ്ലാൻ പ്രതിദിനം 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. 365 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിലൂടെ എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിംഗും ദിവസവും 100 എസ്എംഎസുകളും ലഭിക്കും. വോഡഫോൺ ഈ വാർഷിക പ്രീപെയ്ഡ് പ്ലാൻ 499 രൂപ വിലമതിക്കുന്ന വോഡഫോൺ പ്ലേ, 999 രൂപ വിലമതിക്കുന്ന ZEE5 എന്നിവയിലേക്കുള്ള കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും നൽകുന്നുണ്ട്.

Best Mobiles in India

English summary
The telecom brands Reliance Jio, Airtel and Vodafone have come up with a plethora of new prepaid plans for their subscribers. Ever since the lockdown was imposed, the telcos altered many existing plans and also introduced some specific plans for work from home.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X