ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന ജിയോ, എയർടെൽ, വോഡഫോൺ ദീർഘകാല പ്ലാനുകൾ
ലോക്കഡൌൺ കാലത്ത് ആളുകളുടെ ശരാശരി ഡാറ്റ ഉപഭോഗത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാ ടെലിക്കോം കമ്പനികളും കൂടുതൽ ഡാറ്റ നൽകുന്ന പുതിയ പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. വീടുകളിൽ ഇരുന്ന് ജോലി ചെയ്യുന്നവർക്കും വിനോദത്തിനായി കൂടുതൽ സമയം ഓൺലൈനിൽ ചിലവഴിക്കുന്നവർക്കും മികച്ച ഡാറ്റ ആനുകൂല്യം നൽകുന്ന പ്ലാനുകളാണ് എയർടെൽ, ജിയോ, വോഡാഫോൺ ഐഡിയ എന്നീ കമ്പനികൾ നൽകുന്നത്.

ഇടയ്ക്കിടെ റീചാർജ് ചെയ്യാൻ താല്പര്യമില്ലാത്ത ഉപയോക്താക്കൾക്കായി മുൻനിര ടെലിക്കോം കമ്പനികളെല്ലാം തന്നെ ദീർഘകാല പ്ലാനുകൾ നൽകുന്നുണ്ട്. പ്രതിമാസ പ്ലാനുകളെക്കാൾ ലാഭകരമായ ഈ പ്ലാനുകൾ മികച്ച ഡാറ്റ, കോളിങ് ആനുകൂല്യവും നൽകുന്നു. ദിവസവും 1.5ജിബി ഡാറ്റ നൽകുന്ന ജിയോ, വോഡാഫോൺ, എയർടെൽ എന്നീ ടെലിക്കോം ഓപ്പറേറ്റർമാരുടെ ദീർഘകാല പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

എയർടെൽ പ്ലാനുകൾ
ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന മികച്ച പ്ലാനുകളാണ് എയർടെൽ ഉപയോക്താക്കൾക്കായി അവതരിപ്പിച്ചിട്ടുള്ളത്. ഈ പ്ലാനുകളിൽ ഏറ്റവും ശ്രദ്ധേയം 2,398 രൂപയുടെ ദീർഘകാല പ്ലാനാണ്. ദിവസവും 1.5 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന ഈ പ്ലാനിലൂടെ അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യങ്ങളും ലഭ്യമാകും. ദിവസവും 100 എസ്എംഎസും പ്ലാൻ നൽകുന്നുണ്ട്.

2,398 രൂപ പ്ലാനിനൊപ്പം സീ5 പ്രീമിയം, വിങ്ക് മ്യൂസിക് എയർടെൽ എക്സ്സ്ട്രീം എന്നിവയിലേക്കുള്ള സൌജന്യ സബ്സ്ക്രിപ്ഷനും എയർടെൽ നൽകുന്നു. ഡിവൈസിനായുള്ള ആന്റി വൈറസ്, ഹെലോട്യൂൺസ്, 150 രൂപ ഫാസ്റ്റ് ടാഗ് ക്യാഷ് ബാക്ക്, 28 ദിവസത്തേക്ക് ഷാ അക്കാദമിയിൽ നിന്നുള്ള ഓൺലൈൻ ക്ലാസുകൾ എന്നിവ ഈ പ്ലാനിനൊപ്പം ലഭ്യമാക്കുന്ന അധിക ആനുകൂല്യങ്ങളാണ്. റീചാർജ് ചെയ്ത ദിവസം മുതൽ 365 ദിവസത്തേക്കാണ് ഈ പ്ലാൻ ലഭിക്കുക.

1.5 ജിബി ദിവസവും നൽകുന്ന 2,398 രൂപ പ്ലാനന്റെ എല്ലാ ആനുകൂല്യങ്ങലും അതേപടി നൽകുന്ന മറ്റൊരു പ്ലാൻ കൂടി എർടെല്ലിന് ഉണ്ട്. 2,498 രൂപയുടെ ഈ പ്ലാൻ ദിവസവും 2ജിബി ഡാറ്റയാണ് നൽകുന്നത്. 100 രൂപയുടെ വ്യത്യാസം മാത്രമാണ് ഈ രണ്ട് പ്ലാനുകളും തമ്മിലുള്ളത്. ദിവസവും 1.5ജിബി ഡാറ്റ തികയാതെ വരുന്ന ഉപയോക്താക്കൾക്ക് നൂറ് രൂപ അധികം നൽകിയാൽ ദിവസവും 2ജിബി ഡാറ്റ ലഭിക്കും. മറ്റ് ആനുകൂല്യങ്ങളിൽ മാറ്റമില്ല.

വോഡഫോൺ പ്ലാനുകൾ
വോഡഫോണിന്റെദീർഘകാല പ്ലാനുകളിൽ ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന പ്ലാനിന് 2,399 രൂപയാണ് വില വരുന്നത്. ഈ വാർഷിക പ്ലാനിലൂടെ ദിവസവും 1.5 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. എല്ലാ ദിവസവും രാത്രി പന്ത്രണ്ട് മണിക്ക് റീസെറ്റ് ചെയ്യുന്ന ഡാറ്റ ആനുകൂല്യമാണ് ഇത്. ദിവസവും 100 എസ്എംഎസുകളും അൺലിമിറ്റഡ് കോളിംഗ് സൗകര്യവും ഈ പ്ലാൻ നൽകുന്നുണ്ട്.

2,399 രൂപ പ്ലാനിലൂടെ വോഡാഫോൺ ചില അധിക ആനുകൂല്യങ്ങളും നൽകുന്നുണ്ട്. 499 രൂപ വിലമതിക്കുന്ന വോഡഫോൺ പ്ലേ സബ്ക്രിപ്ഷൻ, 999 രൂപ വിലമതിക്കുന്ന ZEE5 പ്രീമിയം സബ്സ്ക്രിപ്ഷൻ എന്നിവ ഈ പ്ലാനിലൂടെ സൌജന്യമായി നേടാം. ഈ പ്ലാൻ റീചാർജ് ചെയ്ത തിയ്യതി മുതൽ 365 ദിവസത്തെ വാലിഡിറ്റിയുമായിട്ടാണ് വരുന്നത്.

റിലയൻസ് ജിയോ പ്ലാനുകൾ
ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന ആകർഷകമായ ദീർഘകാല പ്ലാൻ റിലയൻസ് ജിയോയും നൽകുന്നുണ്ട്. 2121 രൂപയുടെ ജിയോ പ്ലാനിലൂടെയാണ് ജിയോ ഈ ആനുകൂല്യം നൽകുന്നത്. വോഡഫോൺ, എയർടെൽ എന്നിവയിൽ നിന്ന് വ്യത്യസ്തമായി ഈ പ്ലാനിന് മൊത്തം 336 ദിവസത്തെ വാലിഡിറ്റി മാത്രമാണ് ജിയോ നൽൽകുന്നത്. മറ്റ് ടെലിക്കോം കമ്പനികൾ ഈടാക്കുന്ന തുകയെക്കാൾ കുറഞ്ഞ നിരക്കാണ് ഈ പ്ലാനിന് എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.

2121 രൂപ പ്ലാനിലൂടെ ദിവസവും 1.5 ജിബി ഡാറ്റ, ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റർഡ് സൌജന്യ കോളുകൾ, മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 12,000 മിനിറ്റ് സൌജന്യ കോളുകളും ജിയോ നൽകുന്നുണ്ട്. ഇതോടൊപ്പം ദിവസവും 100 എസ്എംഎസുകളും കമ്പനി നൽകുന്നുണ്ട്. എല്ലാ ജിയോ അപ്ലിക്കേഷനുകളിലേക്കും കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും പ്ലാനിലൂടെ ലഭിക്കും.


Click it and Unblock the Notifications








